” ബ്ലാസ്റ്റേഴ്സിന്റെ ഫെന്റാസ്റ്റിക് ഫോർ ” ; കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തിന്റെ പവർ ഹൗസ്

കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ഫുട്ബോൾ ഇന്ത്യയിൽ ജനപ്രീതിയുടെ പുതിയ ഉയരത്തിലേക്ക് കുതിച്ചുയരുന്ന കാഴ്ചയാണ് കാണുന്നത്. തിരക്കേറിയ ഗാലറി സ്റ്റാൻഡുകൾ മാത്രമല്ല, സോഷ്യൽ മീഡിയയിൽ ആരാധകർ ഇന്ത്യൻ ഫുട്ബോൾ താരങ്ങളെ പിന്തുടരുന്നത് ഇന്ത്യൻ ഫുട്ബോളിനുള്ള അംഗീകാരത്തിന്റെ മറ്റൊരു ഉദാഹരണമാണ്. ടീമുകളെ മാത്രമല്ല താരങ്ങളെയും ആളുകൾ സോഷ്യൽ മീഡിയയിൽ പിന്തുടരുന്നു. എന്നാൽ ടീമിനായി ഒരു മത്സരം പോലും കളിക്കുന്നതിന് മുമ്പ് കരാർ ഒപ്പിട്ട വാർത്ത മാത്രം അറിഞ്ഞാൽ സോഷ്യൽ മീഡിയയിൽ വലിയ പിന്തുണ കിട്ടുന്ന ഒരു ടീമും താരങ്ങളുമുണ്ട്-നമ്മുടെ സ്വന്തം ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ. വർഷങ്ങളായി സോഷ്യൽ മീഡിയ അടക്കി ഭരിക്കുന്ന കേരള ബ്ലാസ്റ്റേഴ്സിനും മഞ്ഞപ്പടക്കും ഓർക്കാൻ 2 തവണത്തെ ഫൈനൽ പ്രവേശനം ഒഴികെ ഒരുപാടൊന്നും ഐ.എസ്.എൽ നൽകിയിട്ടില്ല.

എങ്കിലും ചങ്ക് പറിച്ച് ടീമിനെ സ്നേഹിക്കുന്ന ബ്ലാസ്റ്റേഴ്‌സ് ആരാധകർ താരങ്ങളെ പിന്തുണക്കുന്നു. എന്നാൽ കാലം ബ്ലാസ്റ്റേഴ്‌സ് ആരാധകർ ആഗ്രഹിച്ച മനോഹരമായ ഒരു സീസണാണ് ഇതുവരെ നൽകിയത്. കൂട്ടായ പ്രയത്നത്തിലൂടെ ലഭിച്ച ഈ മികച്ചയാത്രക്ക് ആരാധകർ നന്ദി പറയുന്നത് ബ്ലാസ്റ്റേഴ്‌സ് പല സീസണുകളിലായി ആഗ്രഹിച്ച ആ വിദേശ കോമ്പിനേഷനാണ് ,അതെ ആ മൂവർ സങ്കത്തിന് -അഡ്രിയാൻ ലൂണ,ജോർജ്ജ് പെരേര ഡയസ്,അൽവാരോ വാസ്‌ക്വസ്

ലൂണ എന്ന മിഡ്‌ഫീൽ മാന്ത്രികനൊപ്പം ഇന്ത്യൻ ഓസിൽ സഹൽ അബ്ദുൽ സമദും നേതൃത്വം നൽകുന്ന വിങ്ങിൽ നിന്ന് വരുന്ന കൂരിയ പാസ്സുകളും ലോങ്ങ് ബോളുകളും ഫിനിഷ് ചെയ്യാൻ മിടുക്കന്മാരാണ് ഡയസും ,വാസ്‌ക്വസും .എന്നാൽ മുന്നേറ്റ നിരക്കാർ തന്നെ ഗോൾ അടിച്ചോട്ടെ എന്ന് കരുതി ഇരിക്കാതെ ഗോൾ അടിക്കാനും സഹാളും ലൂണായും മുന്നോട്ട് വരുന്നതാടെ ആരെ പൂട്ടണം എന്ന് എതിരാളികൾ ചിന്തിക്കും,അവിടെ ബ്ലാസ്റ്റേഴ്‌സ് മത്സരം ജയിക്കും . പോയ സീസണിൽ ബ്ലാസ്റ്റേഴ്സിന് നഷ്ടമായ ഈ വിദേശ മാജിക്ക് ഈ സീസണിൽ നൂറുമടങ്ങ് ശോഭയിൽ തിരിച്ച് വന്നിട്ടുണ്ട് .സഹൽ 4 ഗോൾ നേടിയപ്പോൾ ഡയസും ,വാസ്‌ക്വസും മൂന്ന് വീതവും ലൂണ രണ്ടും നേടി.

ഫുട്ബോളിലേറ്റവും പഴക്കം ചെന്നതെന്നു പറയാവുന്നൊരു ഫോർമേഷന്റെ മികവിലാണു കുറച്ച് വർഷങ്ങൾക്ക് മുമ്പ് ലെസ്റ്റർ സിറ്റിയുടെ റാനിയേരി ക്ലബ് ഫുട്ബോൾ സമീപകാലത്തു സാക്ഷ്യം വഹിച്ച വമ്പൻ അട്ടിമറിക്കു തിരിതെളിച്ച ഒരു ഫോർമേഷനുണ്ട് – 4–4–2. ലോകമെമ്പാടുമുള്ള സർവ ടീമുകളും പരീക്ഷിച്ചിട്ടുള്ള, ഇംഗ്ലിഷ് ഫുട്ബോളിനോടു ചേർന്നുകിടക്കുന്ന ഈ ക്ലാസിക് ഫോർമേഷനെ ഇഷ്ട്ടപെടുന്ന ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാന്‍ വുകോമനോവിച്ച് സീസണിലുടനീളം ഈ മാജിക്ക് ഫോർമേഷനാണ് പരീക്ഷിച്ചത്.

അതേസമയം പരിശീലകൻ ഇവാൻ വുകോമനോവിച്ചിന്റെ തന്ത്രങ്ങൾക്കൊപ്പം ബ്ലാസ്റ്റേഴ്‌സ് നല്ല രീതിയിൽ മുന്നോട്ട് പോവുന്നുണ്ട്. ഈ സീസണിൽ ബ്ലാസ്റ്റേർസിന്റെ വിജയങ്ങളിൽ നിർണായകമായത് വിദേശ താരങ്ങളുടെ പ്രകടനം തന്നെയാണ്, മുൻ സീസണുകൾ അപേക്ഷിച്ച് കഴിവുള്ള മികച്ച താരങ്ങളെ ടീമിലെത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിന് സാധിക്കുകയും ചെയ്തു. മുൻ സീസണുകളിൽ വലിയ വില കൊടുത്തു കൊണ്ട് വന്ന പല വിദേശ താരങ്ങളും നിരാശപ്പെടുത്തിയ ചരിത്രമാണുള്ളത്. വിദേശ താരങ്ങൾക്കൊപ്പം സഹൽ, പ്രശാന്ത് ,പ്യൂട്ടിയ തുടങ്ങിയ ഇന്ത്യൻ താരങ്ങളും പ്രകടനത്തിൽ മികവ് പുലർത്തിയത് ബ്ലാസ്റ്റേഴ്സിന് ഗുണം ചെയ്തു.