കോട്ട കാക്കാൻ യുവ താരങ്ങൾ.

അറുപത്തി ഒൻപതാമത് ദേശീയ സീനിയർ ചാമ്പ്യൻഷിപ്പ് ഇ മാസം അഞ്ചു മുതൽ പതിനൊന്നുവരെ ഒഡീസയുടെ തലസ്ഥാനമായ ഭുവനേശ്വറിൽ നടക്കുകയാണ് , കിരീട പ്രതീക്ഷയോടെ ചാമ്പ്യൻഷിപ്പിന് പുറപ്പെടുന്ന കേരള ടീമിന്റെ പ്രതിരോധം കാക്കാൻ ഇത്തവണ പരിചയ സമ്പന്നനും അന്തർ ദേശീയ താരവുമായ അഖിൻ ജാസിനൊപ്പം രണ്ടു യുവ താരങ്ങളാണ് പരിശീലകൻ അബ്ദുൽ റസാഖ് കണ്ടുവെച്ചിരിക്കുന്നതു , കേരള പോലീസ് താരം മുഹമ്മദ് ഇക്‌ബാലും , എലെക്ട്രിസിറ്റി ബോർഡ് താരം മുജീബും .

ഇക്കഴിഞ്ഞ സംസ്ഥാന സീനിയർ സൗത്ത് സോൺ ചാമ്പ്യൻഷിപ്പിലും , സൂപ്പർ സോൺ ചാമ്പ്യൻഷിപ്പിലും മിന്നും പ്രകടനം നടത്തിയാണ് പ്രൊ വോളിയിൽ കൊച്ചിൻ ബ്ലൂ സ്‌പികെസിന്റെ താരമായിരുന്ന കോഴിക്കോട്ടുകാരൻ മുജീബ് ടീമിലിടം കണ്ടെത്തിയത് , ബ്ലോക്കിങ്ങിലും അറ്റാക്കിങ്ങിലും ഒരുപോലെ മികവ് പുലർത്തുന്ന താരത്തിന്റെ ചില അറ്റാക്കുകൾ എതിരാളികളുടെ വീര്യം കെടുത്താൻ പോലും ശേഷിയുള്ളതാണ് .

കേരള പോലീസ് ടീമിന്റെ കാവൽ ഡിപ്പാർട്ട്മെന്റ് ഭരിക്കുന്ന താരമാണ് ഇഖ്ബാൽ , ഇന്ത്യയിലെ ഏറ്റവും മികച്ച വോളിബോൾ പരിശീലന കേന്ദ്രങ്ങളിൽ ഒന്നായ srm യൂണിവേഴ്സിറ്റിയിൽ നിന്ന് കളിപഠിച്ച ഇക്ബാൽ ഇത് രണ്ടാം തവണയാ ണ് സംസ്ഥാന ടീമിലിടം നേടുന്നത് , സൗത്ത് സോൺ ചാമ്പ്യൻഷിപ്പിൽ ഇടുക്കി പ്രതീക്ഷിച്ച പ്രകടനം നടത്തിയില്ലെങ്കിലും സെലെക്ടർമാരുടെ ലിസ്റ്റിൽ ഇഖ്‌ബാലും ഇടം നേടുകയായിരുന്നു , അഖിനൊപ്പം മെയിൻ സിക്‌സിൽ ഇടം കണ്ടെത്താൻ ഇഖ്‌ബാലിന് കഴിയുമെന്നാണ് പ്രതീക്ഷകൾ .