
എല്ലാത്തിനും ഇവാൻ ഗുണമാണ് ചെയ്യുക , ദഹനത്തിനു സഹായിക്കുന്ന നാടൻ രസം! ചോറിലൊഴിക്കാൻ ചൂടോടെ രസം ഇതാ തയ്യാറാക്കാം
നല്ല നാടൻ രസം നമുക്കൊക്കെ പ്രിയപ്പെട്ടതാണല്ലേ. നല്ല രസം ഉണ്ടാക്കൽ ചില്ലറ കാര്യമൊന്നുമല്ല. രസം ചോറിനൊപ്പം കഴിക്കുന്നത് പോലെ തന്നെ വെറുതെ കുടിക്കാനും ഒരു രസമാണ്. ദഹനത്തിന് സഹായിക്കുന്ന രസം ശരീരത്തിന് ഗുണപ്രദമായ ഒന്ന് കൂടിയാണ്. ഈ മഴക്കാലത്ത് ചൂട് ചോറിന്റെ കൂടെ കഴിക്കാവുന്ന ഒരു സ്പെഷ്യൽ രസം ആയാലോ.
കൊങ്ങുനാട് സ്പെഷ്യൽ ആയിട്ടുള്ള സെലവു രസമാണ് നമ്മൾ തയ്യാറാക്കിയെടുക്കുന്നത്. മഴക്കാലത്തും അതുപോലെ തന്നെ ചുമ, ജലദോഷം, തൊണ്ട വേദന എന്നിവയുള്ള സമയങ്ങളിലും കുടിക്കാൻ അനുയോജ്യമായ ഒന്നാണിത്. ചൂട് ചോറിന്റെ കൂടെ ഒഴിച്ച് കഴിച്ചാലും മതിയാവും. ഇത് ഉണ്ടാക്കുന്നതിനായി ഒരു മിക്സിയുടെ ജാറെടുത്ത് അതിലേക്ക് ഒരു ടീസ്പൂൺ നല്ലജീരകം, രണ്ട് ടേബിൾസ്പൂൺ കുരുമുളക്, മൂന്ന് ടേബിൾസ്പൂൺ മല്ലി, നല്ല വലിപ്പമുള്ള എട്ടെണ്ണം വീതം വെളുത്തുള്ളിയും ചെറിയുള്ളിയും,മൂന്ന് വറ്റൽമുളക്, വലുതായി അരിഞ്ഞെടുത്ത ഒരു തക്കാളി, രണ്ട് നുള്ള് കായപ്പൊടി, അര ടീസ്പൂൺ മഞ്ഞൾപ്പൊടി ആവശ്യത്തിന് വെള്ളവും കൂടെ ചേർത്ത് നല്ല പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക.
Ingredients
- Cumin seeds – 1 tsp
- Black pepper – 2 tbsp
- Coriander seeds – 3 tbsp
- Garlic – 8 nos. ( big )
- Small onion – 8
- Dry chilli – 3
- Tomato – 1 ( big )
- Coriander leaves – 2 handful
- Curry leaves
- Tamarind ( a big gooseberry size )
- Turmeric powder – 1/2 tsp
- Asafoetida powder – 3 pinch
- Salt
- Water – 5 to 6 cup
- For tempering:
- Oil – 2 to 2 1/2 tbsp
- Mustard – 1 tsp
- Dry chilli – 3
- Curry leaves
- Fenugreek powder – 2 pinch
- Asafoetida powder – 1/4 tsp
നന്നായി അരച്ചെടുത്ത ഈ അരപ്പ് ഒരു മൺചട്ടിയിലേക്ക് ചേർത്ത് കൊടുക്കാം. മൺചട്ടിയിലാണ് ഇത് കൂടുതലായും വയ്ക്കാറുള്ളത് വേറെ ഏത് പാത്രമായാലും മതി.
മിക്സിയുടെ ജാർ കഴുകിയ വെള്ളവും കൂടാതെ കുറച്ച് വെള്ളവും കൂടെ ഒഴിച്ച് കൊടുക്കുക. 250 ml കപ്പിൽ മൂന്ന് കപ്പ് വെള്ളമാണ് ചേർത്ത് കൊടുക്കേണ്ടത്. ശേഷം കുറച്ച് അധികം അളവിൽ ഏകദേശം രണ്ട് പിടിയോളം മല്ലിയില ചേർത്ത് കൊടുക്കണം. ഈ രസമൂറും രസത്തിന്റെ കൂടുതൽ വിശേഷങ്ങൾക്കായി താഴെ കാണുന്ന വീഡിയോ കണ്ടോളൂ