1800 സ്ക്വയർ ഫീറ്റിൽ കേരള തനിമയിൽ നിർമ്മിച്ച മനോഹരമായ വീടിന്റെ വിശേഷങ്ങൾ | Kerala Traditional Home Design

Kerala Traditional Home Design Malayalam : കോഴിക്കോട് നടുവന്നൂരിലെ ശ്രീ അജ്‌മൻ മാഷിന്റെ മനോഹരമായ വീടിന്റെ വിശേഷങ്ങളാണ് നോക്കാൻ പോകുന്നത്. ഇന്നത്തെ കാലത്ത് കോൺക്രീറ്റ് ഇട്ട് വീടുകൾ നിർമ്മിക്കുമ്പോൾ പച്ചപ്പുകളുടെ നടുവിൽ കേരള തനിമയിൽ നിർമ്മിച്ച വീടാണ് കാണാൻ പോകുന്നത്. തേക്ക് ദർശനമായി വീട് നിൽക്കുന്നത്. നീളമുള്ള വരാന്ത കയറി നടക്കുമ്പോൾ വലത് വശത്ത് വീടിന്റെ ഒരു ഭാഗം കാണാം. നീളൻ വരാന്തയും അവിടെയുള്ള ഇരിപ്പടവുമാണ് ആദ്യമായി കാണാൻ സാധിക്കുന്നത്.

ഓട് കൊണ്ടാണ് സീലിംഗ് ചെയ്തിരിക്കുന്നത്. പ്രധാന വാതിൽ തുറന്ന് ആദ്യം കടന്നു ചെല്ലുന്നത് ഒരു സിറ്റിംഗ് ഏരിയയിലേക്കാണ്. പ്ലാവിൻ തടികളിലാണ് ഇവിടെയുള്ള മിക്ക സാധനങ്ങളും നിർമ്മിച്ചിരിക്കുന്നത്.മരത്തിൽ തീർത്ത ഒരു ടീവി ഏരിയ കാണാം. ലിവിങ് ഡൈനിങ് ഏരിയ വേർതിരിച്ചു കൊണ്ട് ഒരു പാർട്ടിഷൻ കാണാം. കൂടാതെ വലത് വശത്തായി ഒരു പ്രാർത്ഥന മുറിയും കാണാൻ സാധിക്കുന്നുണ്ട്.

ഡൈനിങ് ഏരിയയിൽ പ്ലാവിൻ തടിയിൽ നിർമ്മിച്ച ആറ് പേർക്ക് ഇരുന്ന് കഴിക്കാൻ കഴിയുന്ന ഒരു മേശയു കസേരകളും കാണാം. കയറി വരുമ്പോൾ തന്നെ അഭിമുഖങ്ങളായി രണ്ട് കിടപ്പ് മുറികൾ നൽകിട്ടുണ്ട്. ആദ്യ മുറിയിൽ വെള്ളയിൽ ചാര നിറമുള്ള വെട്രിഫൈഡ് ടൈലുകൾ കാണാം.

പഴയ വീട്ടിൽ ഉപയോഗിച്ചിരുന്ന ഒരു തടി അലമാര സ്റ്റോറേജിനു പകരം നൽകിട്ടുണ്ട്. മികച്ചോരു അറ്റാച്ഡ് ബാത്രൂം കാണാം. രണ്ടാമത്തെ മുറിയും ആദ്യം കണ്ട അതേ സൗകര്യങ്ങളും അതീവ ഗംഭീരവുമായിട്ടാണ് ഒരുക്കിരിക്കുന്നത്. ഡൈനിങ് ഏരിയ മുറിച്ച് നടന്ന് മൂന്നാമത്തെ കിടപ്പ് മുറിയുടെ കാഴ്ച്ചകൾ നോക്കികാണാം. എല്ലാ കിടപ്പ് മുറികളുടെ ഡിസൈനുകൾ ലളിതവും രസകരവുമാണ്. ഈ വീട്ടിലെ വിശാലമായ ഇടം അടുക്കളയാണ്. അത്യാവശ്യം എല്ലാം ആധുനിക സൗകര്യങ്ങൾ ഈ അടുക്കളയിൽ നൽകിട്ടുണ്ട്. Video Credits : PADINJATTINI

Location – Nadavanoor, Calicut
Owner – Ajman
Total Area – 1800 SFT
Total Cost – 35 Lakhs

  1. Sitout
  2. Sitting Area
  3. Living Hall
  4. Dining Hall
  5. Prayer Room
  6. 3 Bedroom + Bathroom
  7. Kitchen + Work Area