വില്ലനായി ഗോൾ പോസ്റ്റ്‌ വീണ്ടും തോൽവി വഴങ്ങി കേരളം 😱പോയിന്റ് പട്ടികയിൽ കണ്ടക ശനി

പരാജയത്തിലും ഒരു ആരാധകനു പോലും വിമർശിക്കാനോ പരിഹസിക്കാനോ തോന്നാത്ത ഹൃദയം കീഴടക്കിയ കൊമ്പന്മാരുടെ പോരാട്ട വീര്യം .ഹൈദരാബാദ് കീപ്പർ കട്ടി മണി ഗോൾ പോസ്റ്റിൽ കട്ടിയായി തന്നെ നിന്നതോടെ കേരളം ഒന്നാം സ്ഥാനക്കാരോട് പൊരുതി വീണു. ഒന്നാം സ്ഥാനത്തുള്ള ഹൈദരാബാദ് എഫ്സി ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തിയത്.

വിജയം അനിവാര്യമായ ഹൈദെരാബാദിനെതിരെയുള്ള മത്സരത്തിൽ മൂന്നു മാറ്റങ്ങളുമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയത്.കഴിഞ്ഞ മത്സരത്തില്‍ സസ്പെൻഷനിലായ ഹോ‍ർജെ പെരേര ഡിയാസും സന്ദീപും പരിക്കേറ്റ നിഷുകുമാറും ഇന്ന് കളിക്കുന്നില്ല. ആയുഷ് അധികാരി, സന്ദീപ് സിംഗ്, ചെഞ്ചോ ഗില്‍സ്റ്റീന്‍ എന്നിവരാണ് ആദ്യ ഇലവനില്‍ ഇടം നേടിയത്. മത്സരത്തിന്റെ തുടക്കത്തിൽ ഇരു ടീമുകൾക്കും മുന്നേറു കളിക്കണോ ഗോളവസരങ്ങൾ ഒരുക്കാനോ സാധിച്ചില്ല.28 ആം മിനുട്ടിൽ ബ്ലാസ്റ്റേഴ്‌സ് പേടിച്ചത് പോലെ താനെന്ന മുൻ ബ്ലാസ്റ്റേഴ്‌സ് സ്‌ട്രൈക്കർ ഓഗ്‌ബെച്ചയുടെ ഗോളിൽ ഹൈദരാബാദ് മുന്നിലെത്തി.

ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തെ കാഴ്ച്ചക്കാരാക്കിയാണ് ഓഗ്‌ബെച്ച ഗോൾ നേടിയത്.ഹാഫ് ലൈനിൽ നിന്നും ലഭിച്ച ബോൾ ബോക്സിനുള്ളിൽ നിന്നും രോഹിത് ധനു ഒഗ്ബചെക്ക് നൽകുകയായിരുന്നു. ബിജോയിയെ മറികടന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ വലയിലേക്ക് പന്തെത്തിക്കാൻ ഒഗ്ബചെക്ക് അധികനേരം വേണ്ടി വന്നില്ല. ഗോൾ വീണതിന് ശേഷം ബ്ലാസ്റ്റേഴ്‌സ് കൂടുതൽ ഉണർന്നു കളിച്ചു. നൈജീരിയൻ ഗോൾ സ്‌കോററെ മാർക്ക് ചെയ്യാനും ച്ച്‌എഫ്‌സി പ്ലേയിൽ വിടവുകൾ ഉണ്ടാകുമ്പോൾ ആക്രമണത്തിന് ശ്രമിക്കാനും കേരള ബ്ലാസ്റ്റേഴ്‌സ് ശ്രമിച്ചു കൊണ്ടേയിരുന്നു.അവസാന പത്തു മിനുട്ടിൽ വാസ്ക്വസിന്റെ നേതൃത്വത്തിൽ ബ്ലാസ്റ്റേഴ്‌സ് ഹൈദരാബാദ് പ്രതിരോധത്തെ പരീക്ഷിച്ചു കൊണ്ടിരുന്നു.

രണ്ടാം പകുതിയിൽ മികവോടെ തന്നെയാണ് കേരളം ആരംഭിച്ചത്.58 ആം മിനുട്ടിൽ ഹൈദരാബാദിന്റെ ഒരു ഗോൾ ശ്രമം ബ്ലാസ്റ്റർ കീപ്പർ ഗിൽ സേവ് ചെയ്തു. 61 ആം മിനുട്ടിൽ ബ്ലാസ്റ്റേഴ്സിന് ഗോൾ നേടാൻ അവസരം ലഭിച്ചു.ചെഞ്ചോയ്ക്ക് ഒരു ലോംഗ് ബോളിലൂടെ ലൂണ മിഡ്ഫീൽഡിൽ നിന്ന് പന്ത് കൊടുത്തെങ്കിലും കീപ്പർ കട്ടിമണിയെ മറികടക്കാൻ ഭൂട്ടാനീസ് താരത്തിനായില്ല .KBFC ഈ പകുതിയിൽ കൂടുതൽ അപകടകരമായി കാണപ്പെട്ടു .വാൻ വുകോമാനോവിച്ചിന്റെ ടീം മൂന്ന് പോയിന്റുകൾ നേടാൻ തീവ്രമായി ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.69 ആം മിനുട്ടിൽ ലൂണയുടെ ഫ്രീകിക്കിൽ നിന്നും ഖാബ്രയുടെ ഹെഡ്ഡർ പുറത്തേക്ക് പോയി.87 ആം മിനുട്ടിൽ ബ്ലാസ്‌റ്റേഴ്‌സിനെ ഞെട്ടിച്ചു കൊണ്ട് ഹൈദരാബാദ് രണ്ടമ്മ ഗോൾ നേടി.സൂപ്പർ സബ് ജാവിയർ സിവേരിയോ ഹെഡ്ഡറിലൂടെയാണ് ഗോൾ നേടിയത്.ഇഞ്ചുറി ടൈമിൽ പകരക്കാരൻ കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ബോക്‌സിന് പുറത്ത് നിന്ന് വിൻസി ബാരെറ്റോ ഒരു ഗോൾ മടക്കി സ്കോർ 2 -1 ആക്കി മാറ്റി.