
തട്ടുകടയിലെ പതുപതുത്ത തട്ടിക്കുട്ടി ദോശ ഇനി രുചിയോടെ വീട്ടിൽ തയ്യാറാക്കാം | Kerala Thattu dosa
Kerala Thattu dosa Malayalam : തട്ടുകടയിലെ പെർഫെക്ട് തട്ട് ദോശ… ഇനി ഒരിക്കലും തട്ടുകടയിൽ പോവാൻ കാത്തിരിക്കണ്ട… ഏതൊരു വലിയ ഹോട്ടലിൽ നിന്നും കഴിക്കുന്നതിനെക്കാൾ എപ്പോഴും രുചി കൂടുതൽ ഉള്ളത് തട്ടുകടയിൽ നിന്നും കിട്ടുന്ന തട്ട് ദോശയ്ക്ക് തന്നെയാണ്. ചൂട് കല്ലിൽ എണ്ണ ഒഴിച്ച് ഉണ്ടാക്കി ചൂടോടെ കിട്ടുന്ന ഈ ദോശയോളം രുചി മറ്റൊന്നിനും ഇല്ല എന്ന് തന്നെ പറയാം.
ഇനി മുതൽ തട്ടുകടയിലെ തട്ട് ദോശ നമ്മുടെ അടുക്കളയിൽ തന്നെ ഉണ്ടാക്കാൻ കഴിഞ്ഞാലോ? എല്ലാവർക്കും തട്ടുകടയിൽ പോയി ഭക്ഷണം കഴിക്കാൻ പറ്റി എന്നു വരില്ല. അതും നമ്മുടെ ഒക്കെ നാട്ടിൽ സ്ത്രീകൾക്ക് ഒട്ടും പറ്റില്ല. ഒരു തട്ടുകടയുടെ മുന്നിൽ എങ്ങാനും ഏതെങ്കിലും ഒരു സ്ത്രീ ഒറ്റയ്ക്ക് നിൽക്കുന്നത് നാട്ടിലുള്ള ആരെങ്കിലും കണ്ടാൽ പിന്നെ ഒരു കഥകളായി. അല്ലെങ്കിൽ പിന്നെ വീട്ടിലെ ആണുങ്ങളുടെ

കാരുണ്യത്തിനായി കാത്തു നിൽക്കണം. ഒരു നൂറ് തവണ പറഞ്ഞാലാവും ഒരിക്കൽ എങ്കിലും കൊണ്ടു പോവുക. ഇങ്ങനെ ഉള്ള അവസരങ്ങളിൽ വീട്ടമ്മമാർക്ക് ഉപകാരപ്പെടുന്ന ഒന്നാണ് ഇതോടൊപ്പം ഉള്ള ഈ വീഡീയോ. തട്ടുകടയിൽ കിട്ടുന്ന ദോശയ്ക്ക് വേണ്ടി കുറച്ച് പച്ചരിയും ഉലുവയും ചോറ് വയ്ക്കുന്ന അരിയും കൂടി കഴുകി കുതിർക്കാൻ വയ്ക്കണം.
മറ്റൊരു പാത്രത്തിൽ ഉഴുന്നും കഴുകി കുതിർത്ത് എടുക്കണം. ആറ് മണിക്കൂർ എങ്കിലും കുതിർത്തതിന് ശേഷം ചോറും കൂടി ചേർത്ത് അരച്ചെടുക്കുക. ഇതിനെ കൈ വച്ച് കുഴച്ചെടുക്കുമ്പോൾ ആവശ്യത്തിന് ഉപ്പും കൂടി ചേർത്തിട്ട് പുളിക്കാൻ വയ്ക്കുക. പിറ്റേ ദിവസം നല്ല അടിപൊളി തട്ടു ദോശ വീട്ടിൽ തന്നെ ഉണ്ടാക്കി എടുക്കാൻ കഴിയുന്നതാണ്. ചമ്മന്തിയോ സാമ്പാറോ ഒക്കെ ചേർത്ത് ഉണ്ടാക്കാൻ കഴിയുന്ന നല്ല അടിപൊളി വിഭവമാണ് ഇത്. അപ്പോൾ ഇനി മുതൽ തട്ടുദോശ കഴിക്കാൻ കൊതി തോന്നുമ്പോൾ ആരെയും കാത്തു മുഷിയണ്ട. നേരെ അടുക്കളയിലേക്ക് കയറിയാൽ മാത്രം മതി. Kerala Thattu dosa