വെടികെട്ട് ബാറ്റിംഗുമായി രോഹൻ.. കേരളം വമ്പൻ സ്കോറിലേക്ക് | First Day Score

രഞ്ജി ട്രോഫി ക്രിക്കറ്റിൽ ആസാം എതിരായ മാച്ചിൽ ഒന്നാം ദിനം മികച്ച ബാറ്റിങ് പ്രകടനവുമായി കേരള ടീം. ആസാം എതിരായ മത്സരത്തിൽ ടോസ് നഷ്ടമായി ബാറ്റിങ് ആരംഭിച്ച കേരള ടീമിന് ഒന്നാം ദിനം ഒന്നാം ഇന്നിങ്സിൽ നേടാൻ കഴിഞ്ഞത് ഒരു വിക്കെറ്റ് മാത്രം നഷ്ടത്തിൽ 141 റൺസ്. കളി ഇന്ന് ആകെ നടന്നത് 37 ഓവർ മാത്രമാണ്.

മാച്ചിൽ ടോസ് നേടിയ ആസാം ടീം ബൌളിംഗ് സെലക്ട്‌ ചെയ്തപ്പോൾ കേരള ടീമിനായി ഓപ്പണിങ് ജോഡി സമ്മാനിച്ചത് മികച്ച തുടക്കം. രോഹൻ കുന്നുമ്മൽ -കൃഷ്ണ പ്രസാദ് ജോഡി 133 റൺസാണ് ഒന്നാം വിക്കറ്റിൽ നേടിയത്. മനോഹര ഷോട്ടുകൾ അടക്കം പായിച്ചാണ് ഈ ജോഡി മുന്നേറിയത്. രോഹൻ കുന്നുമ്മൽ വിക്കെറ്റ് മാത്രമാണ് ഇന്ന് കേരള ടീമിന് നഷ്ടമായത്.

രോഹൻ വെറും 95 ബോളിൽ 11 ഫോറുകൾ അടക്കം 83 റൺസ് നേടിയപ്പോൾ കൃഷ്ണ പ്രസാദ് 104 ബോളിൽ നാല് ഫോറും രണ്ടു സിക്സ് അടക്കം 52 റൺസ് പായിച്ചു.നാല് റൺസ്സുമായി രോഹൻ പ്രേമാണ് നിലവിൽ കൃഷ്ണ കൃഷ്ണ പ്രസാദ് ഒപ്പം ക്രീസിൽ ഉള്ളത്. നായകൻ സഞ്ജു സാംസൺ ഇന്ത്യൻ ടീമിനോപ്പം ചേർന്നത്തിനാൽ അദ്ദേഹം ഇല്ലാതെയാണ് കേരള ടീം ഇന്ന് ഇറങ്ങിയത്.രോഹൻ കുന്നുമ്മലാണ് കേരള ടീം ക്യാപ്റ്റൻ.

കേരള പ്ലെയിങ് ഇലവൻ :R. Kunnummal,K. Prasad, R. prem,Basil Thampi · Akshay Chandran · Jalaj Saxena · M. D. Nidheesh · Sachin Baby · Shreyas Gopal · Vishnu Vinod (Wk) · Suresh Vishweshwar