ഇത് ഗോൾ അടിക്കാൻ ജനിച്ച കൊമ്പൻമാർ 😍വീണ്ടും ഫസ്റ്റ് ഹാഫിൽ ഡബിൾ ഗോൾ (കാണാം വീഡിയോ )

മലയാളികൾ എല്ലാം ആകാംക്ഷപൂർവ്വം കാത്തിരുന്ന കേരള ബ്ലാസ്റ്റേഴ്‌സ് :ഒഡീഷ മത്സരത്തിന്റെ ആദ്യത്തെ പകുതിയിൽ തന്നെ അധിപത്യം ഉറപ്പിച്ച് കേരള ടീം. വീണ്ടും ഒരിക്കൽ കൂടി എതിരാളികളെ തകർത്ത കേരള ടീം രണ്ട് ഗോളുകളാണ് അടിച്ചത്.എല്ലാ അർഥത്തിലും ഒന്നാം നമ്പരുകാരുടെ പ്രകടനമാണ് കേരള ടീമിൽ നിന്നും സംഭവിച്ചത്.

ശക്താരായ ഒഡീഷക്ക്‌ എതിരെ ആദ്യത്തെ മിനിറ്റ് മുതൽ ആക്രമണ ശൈലിയിൽ കളിച്ച കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനായി ഇന്നത്തെ മത്സരത്തിൽ ജെസ്സലിന് പകരം ആദ്യത്തെ ഇലവനിൽ എത്തിയ നിഷു കുമാർ ഇടതു വിങ്ങിലൂടെയാണ് മനോഹരമായ ഒന്നാമത്തെ ഗോൾ നേടിയത്.ആദ്യ നിമിഷം മുതൽ സുന്ദര ഫുട്ബോൾ കളിച്ച കേരള ടീമിനായി രണ്ട് ഡിഫൻഡേഴ്സ് ഗോൾ അടിച്ചുവെന്നതും ശ്രദ്ധേയം.

ഇരുപത്തിഒൻപതാം മിനുട്ടിൽ ഇടതു വിങ്ങിലൂടെ നിഷു കുമാർ ഗോൾ നേടിയപ്പോൾ മുപ്പത്തി ഒൻപതാം മിനുട്ടിൽ ലഭിച്ച ഒരു സുന്ദര കോർണറിൽ നിന്നും ഖാബ്ര കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഗോൾ നേടി.

താരം കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനായി നേടുന്ന ആദ്യത്തെ ഗോൾ കൂടിയാണ് ഇത്.അതേസമയം ഇന്ന് മത്സരത്തിൽ പരിക്ക് കാരണം കളിക്കാതിരിക്കുന്ന ജെസലിന്റെ അഭാവത്തിൽ ലൂണ നായകനായി എത്തുന്നു.

കേരള ബ്ലാസ്റ്റേഴ്‌സ് ടീം :Gill, Khabra, Sipovic, Hormipam, Nishu Kumar, Jeakson, Putea, Sahal, Luna, Diaz, Vasques