കേരള ബ്ലാസ്റ്റേഴ്‌സ് നിലവിലെ പോയിന്റ് ടേബിൾ സ്ഥാനം : ശേഷിക്കുന്ന മത്സരങ്ങൾ😱അറിയേണ്ടത് എല്ലാം KERALA BLASTERS!!ISL

ലോക ഫുട്ബോളിൽ തന്നെ ഏറ്റവും വലിയ ഫാൻ ബേസ് സ്വന്തമാക്കിയ ടീമുകൾ അനവധിയാണ്. എന്നാൽ എല്ലാ അർഥത്തിലും ഇത്തരം ടീമുകൾക്കിടയിൽ തന്നെ ശ്രദ്ധേയമായി മാറുന്ന ഒരു ടീമാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ആരാധക പിന്തുണയിൽ തന്നെ ഐഎസ്‌എല്ലിൽ ശ്രദ്ധേയമായി മാറാറുള്ള ടീമാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഓരോ സീസണിലും ടീം കിരീടം നേടുമെന്നുള്ള ഉറച്ച പ്രതീക്ഷയിലാണ് മലയാളി ഫുട്ബോൾ ആരാധകർ

ഇത്തവണത്തെ ഐഎസ്‌ എൽ സീസണിൽ മികച്ച ഫോമിൽ തുടരുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ടീം തുടർച്ചയായ എട്ടാം മത്സരത്തിലും തോൽവി അറിയാതെ മുന്നേറുകയാണ്.സീസണിൽ കളിച്ച ഒൻപത് കളികളിൽ മൂന്ന് ജയവും 5 സമനിലയും ഒരു തോൽവിയുമാണ് ടീമിന്റെ പക്കലുള്ളത്.നിലവിൽ പതിനാല് പോയിന്റുകൾ സ്വന്തമാക്കിയ ടീം കിരീടം നേടാമെന്നുള്ള ഉറച്ച വിശ്വാസത്തിലാണ്. ടീമിന് ഇനി ശേഷിക്കുന്ന ഓരോ മത്സരവും നിർണായകമാണ്.ജനുവരി ഒൻപതിന് ഹൈദരാബാദ് എതിരെയാണ് ടീമിന്റെ അടുത്ത മത്സരം.

ജനുവരി പന്ത്രണ്ടിന് ഒഡീഷക്ക്‌ എതിരെയും ജനുവരി പതിനാറിന് ശക്തരായ മുംബൈക്ക്‌ എതിരെ മത്സരം കളിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന് ജനുവരി 20ന് കൊൽക്കത്തക്ക്‌ എതിരെയും ജനുവരി 30ന് ബംഗളൂരു ടീമിനും എതിരെയാണ് ഈ മാസത്തിലെ ശേഷിക്കുന്ന കളികൾ. കൂടാതെ ഫെബ്രുവരി 4- നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ്, ഫെബ്രുവരി 11-ജമ്ശേദ്പൂർ, ഫെബ്രുവരി 15- ചെന്നൈയിൽ എഫ്. സി, ഫെബ്രുവരി 19- ഹൈദരാബാദ്, ഫെബ്രുവരി 28-ഈസ്റ്റ്‌ ബംഗാൾ, മാർച്ച്‌ 5 -ഗോവ എന്നിവർക്ക് എതിരെയാണ് മറ്റുള്ള മത്സരങ്ങൾ