ബെൻ സ്റ്റോക്സ് പ്ലാനിൽ ക്യാപ്റ്റൻ സഞ്ജു 😳😳ഡിക്ലയർ ചെയ്ത് ജയം പിടിച്ചെടുത്തു കേരള ടീം
രഞ്ജി ട്രോഫി ഗ്രൂപ്പ് സ്റ്റെജിൽ ജയത്തോടെ തുടങ്ങി കേരള ടീം.ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യത്തെ മത്സരത്തിൽ ശക്തരായ ജാർഘഡിന് എതിരെ 86 റൺസിന്റെ ജയമാണ് സഞ്ജു സാംസൺ നായകനായ കേരള ടീം സ്വന്തമാക്കിയത്.ആവേശ പോരാട്ടത്തിൽ ബൌളിംഗ് നിരയുടെ പ്രകടനം കൂടിയാണ് കേരളത്തിന് ജയം ഒരുക്കിയത്.
ഒന്നാം ഇന്നിങ്സിൽ 135 റൺസ് ലീഡ് നേടിയ കേരള ടീമിന് രണ്ടാമത്തെ ഇന്നിങ്സിൽ പക്ഷെ പ്രതീക്ഷിച്ച മികവിലേക്ക് എത്താൻ കഴിഞ്ഞില്ല.മറുപടി ബാറ്റിംഗിൽ ഒരുവേള കേരളം ഉയർത്തിയ ടോട്ടൽ എതിർ ടീം മറികടക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും അവസാന നിമിഷം ക്യാപ്റ്റൻ സഞ്ജു സാംസൺ ക്യാപ്റ്റൻസി മികവ് അടക്കം കേരള ടീമിന് സഹായകമായി. രണ്ടാം ഇന്നിങ്സിൽ ജാർഘഡ് പോരാട്ടം 237 റൺസിൽ ഒതുങ്ങി,സ്കോർ : കേരളം :475 & 187/7 d,ജാർഘഡ്;340 & 237
കേരള ടീമിനായി നേരത്തെ ഒന്നാം ഇന്നിങ്സിൽ അക്ഷയ് ചന്ദ്രൻ 150 റൺസ്സുമായി കയ്യടികൾ നേടിയിരുന്നു. കൂടാതെ ഒന്നാം ഇന്നിങ്സിൽ സഞ്ജു സാംസൺ, രോഹൻ കുന്നുമ്മൽ, റോഹൻ പ്രേം എന്നിവർ അർഥ സെഞ്ച്വറി നേടി. പിന്നീട് എതിർ ടീമിനായി ഇഷാൻ കിഷൻ സെഞ്ച്വറി നേടി എങ്കിലും മറ്റാരും സപ്പോർട്ട് നൽകിയില്ല.

കേരള ടീമിനായി ജലജ് സക്സെന ഒൻപത് വിക്കറ്റും വൈഷാഖ് ചന്ദ്രൻ ഏഴ് വിക്കറ്റും ബേസിൽ തമ്പി നാല് വിക്കറ്റും വീഴ്ത്തി.