വിഷ്ണു വിനോദ് മാസ്സ് ഫിഫ്റ്റി!!!സഞ്ജു വെടികെട്ട്…ലീഡ് എടുക്കാൻ പോരാടി കേരള ടീം…കയ്യടിച്ചു ക്രിക്കറ്റ്‌ ഫാൻസ്‌

ആലപ്പുഴയിലെ എസ്ഡി കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന ഉത്തർപ്രദേശിനെനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ കേരളം പൊരുതുന്നു. ആദ്യ ഇന്നിങ്സിൽ ഉത്തർ പ്രദേശിനെ 302ന് പുറത്താക്കിയ കേരളം രണ്ടാംദിനം കളി നിർത്തുമ്പോൾ ആറു വിക്കറ്റ് നഷ്ടത്തിൽ 220 റൺസ് നേടിയിട്ടുണ്ട്. 36 റൺസുമായി ശ്രേയസ് ഗോപാലും 6 റൺസുമായി ജലജ് സക്സേനയുമാണ് ക്രീസിൽ. കേരളത്തിനായി വിഷ്ണു വിനോദ് 74 റൺസും സച്ചിൻ ബേബി 38 ഉം സഞ്ജു 35 റൺസും നേടി.

തകർച്ചയോടെയാണ് കേരളം ബാറ്റിംഗ് ആരംഭിച്ചത്.ഇന്നിംഗ്‌സിലെ ആദ്യ പന്തിൽ തന്നെ ഓപ്പണർ കൃഷൻ പ്രസാദിനെ കേരളത്തിന് നഷ്ടമായി. രോഹൻ കുന്നുമ്മൽ (11), രോഹൻ പ്രേം (14) എന്നിവരും അധികനേരം ക്രീസിൽ നിന്നില്ല. 32 നു മൂന്നു എന്ന നിലയിൽ വലിയ തകർച്ച അഭിമുഘീകരിക്കുമ്പോൾ സച്ചിൻ ബേബിയും വിഷ്ണു വിനോദും ചേർന്നുള്ള കൂട്ട് കെട്ട് കേരളത്തെ പിടിച്ചുയർത്തി.ഇരുവരും നാലാം വിക്കറ്റിൽ 99 റൺസ് കൂട്ടിച്ചേർത്തു.

90 പന്തിൽ നിന്നും 38 റൺസ് നേടിയ സച്ചിൻ ബേബിയെ കുൽദീപ് യാദവ് പുറത്താക്കി. സ്കോർ 144 ൽ നിൽക്കെ 94 പന്തിന്റെ നിന്നും 4 ഫോറും അഞ്ചു സിക്സുമടക്കം 74 റൺസ് നേടിയ വിഷ്ണു വിനോദിനെയും കുൽദീപ് പുറത്താക്കി.ആറാം വിക്കറ്റിൽ ശ്രേയസ് ഗോപാലിനെ കൂട്ടുപിടിച്ച്‌ ക്യാപ്റ്റൻ സഞ്ജു സാംസൺ രക്ഷ പ്രവർത്തനം ആരംഭിച്ചു.കേരള സ്കോർ 200 കടന്നതിനു പിന്നാലെ 35 റൺസ് നേടിയ സഞ്ജുവിനെ യാഷ് ദയാൽ പുറത്താക്കി. 46 പന്തിൽ നിന്നും അഞ്ചു ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്സ്. രണ്ടാം ദിനം കാളി അവസാനിക്കുമ്പോൾ കേരളം ആറു വിക്കറ്റ് നഷ്ടത്തിൽ 220 റൺസ് നേടിയിട്ടുണ്ട്.

ഉത്തർപ്രദേശിനെ മാന്യമായ സ്കോറിലെത്തിച്ചത് ഇന്ത്യൻ ബാറ്റ്‌സ്മാൻ റിങ്കു സിങ്ങും ഐപിഎൽ സെൻസേഷൻ ധ്രുവ് ജുറലും കൂടിയാണ് . 92 റണ്‍സെടുത്ത റിങ്കു സിങ്കും 63 റണ്‍സെടുത്ത ധ്രുവ് ജുറലും കൂടി ഉത്തർ പ്രദേശിനെ 302 എന്ന സ്കോറിലെത്തിച്ചു. ടോസ് നേടിയ ഉത്തർപ്രദേശ് ക്യാപ്റ്റൻ ആര്യൻ ജയാൽ ബാറ്റിംഗ് തെരഞ്ഞെടുത്തു. ഓപ്പണർ സമർത് സിങ്ങിനെ (10) കേരള പേസർ എംഡി നിധീഷ് പുറത്താക്കി.28 റൺസെടുത്ത ആര്യനെ വൈശാഖ് ചന്ദ്രന്റെ പന്തിൽ വിക്കറ്റ് കീപ്പർ വിഷ്ണു വിനോദിന് ക്യാച്ച് എടുത്ത് പുറത്താക്കി.

യുപി ക്യാപ്റ്റൻ പ്രിയം ഗാർഗിനൊപ്പം രണ്ടാം വിക്കറ്റിൽ 58 റൺസ് കൂട്ടിച്ചേർത്തു.ആര്യന്റെ പുറത്താകലിനെത്തുടർന്ന് യുപിക്ക് തിരിച്ചടി നേരിട്ടു, ഒന്നിന് 75 എന്ന നിലയിൽ നിന്ന് രണ്ടാം സെഷനിൽ അഞ്ചിന് 124 എന്ന നിലയിലേക്ക് വഴുതിവീണു.റിങ്കു സിങ്ങും ധ്രുവ് ജുറലും തമ്മിലുള്ള ആറാം വിക്കറ്റിൽ 100 കൂടുതൽ റൺസ് ചേർത്തതോടെ ആദ്യ ദിനം അഞ്ച് വിക്കറ്റിന് 244 എന്ന നിലയിൽ അവസാനിപ്പിച്ചു. അഞ്ചിന് 244 എന്ന നിലയിലാണ് യുപി ഇന്ന് ബാറ്റിംഗ് ആരംഭിച്ചത്. എന്നാല്‍ സ്വന്തം സ്‌കോറിനോട് 9 റണ്‍സ് കൂട്ടിചേര്‍ത്ത് ധ്രുവ് ആദ്യം മടങ്ങി.

123 പന്തിൽ നിന്നും 63 റൺസാണ് താരം നേടിയത്.സൗരഭ് (20), കുല്‍ദീപ് യാദവ് (5), യഷ് ദയാല്‍ (0) എന്നിവരും പിന്നാലെ മടങ്ങി .136 പന്തുകള്‍ നേരിട്ട് രണ്ട് സിക്‌സും എട്ട് ഫോറും അടക്കം 92 റൺസ് നേടിയ റിങ്കുവിനെ നിധീഷ് പുറത്താക്കി.കേരളത്തിനായി നിതീഷ് എം ഡി മൂന്ന് വിക്കറ്റ് വീഴ്ത്തി. ബേസില്‍ തമ്പി, ജലജ് സക്‌സേന എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.