തകർത്തടിച്ചു രോഹൻ പ്രേം സെഞ്ച്വറി മാസ്സ്!! ഒന്നാം ദിനം കേരളത്തിന് മികച്ച സ്കോർ

രഞ്ജി ട്രോഫി 2022-23 ലെ കേരളത്തിന്റെ നാലാമത്തെ മത്സരം പുരോഗമിക്കുകയാണ്. തിരുവനന്തപുരം തുമ്പ സ്റ്റേഡിയത്തിൽ പുരോഗമിക്കുന്ന ഗോവക്കെതിരായ മത്സരത്തിന്റെ ഒന്നാം ദിനം കളി അവസാനിപ്പിക്കുമ്പോൾ, മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്യുന്ന കേരളം 247-5 എന്ന നിലയിലാണ്. ശ്രീലങ്കക്കെതിരായ ടി20 പരമ്പരക്കായി ഇന്ത്യൻ ടീമിൽ ജോയിൻ ചെയ്ത സഞ്ജു സാംസണ് പകരം സിജോമോൻ ജോസഫ് ആണ് ഗോവക്കെതിരായ മത്സരത്തിൽ കേരളത്തെ നയിക്കുന്നത്. മത്സരത്തിൽ ടോസ് നേടിയ കേരളം ആദ്യം ഡയറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

ഓപ്പണർമാരായ പൊന്നൻ രാഹുലും (31), രോഹൻ കുന്നുമ്മലും (20) ചേർന്ന് വലിയൊരു ഓപ്പണിങ് കൂട്ടുകെട്ട് സൃഷ്ടിക്കുന്നതിന് മുന്നേ തന്നെ, രോഹനെ പുറത്താക്കി ലക്ഷയ് ഗർഗ്‌ കേരളത്തിന് ഒരു ഞെട്ടൽ സമ്മാനിക്കുകയായിരുന്നു. എന്നാൽ, മൂന്നാമനായി ക്രീസിൽ എത്തിയ വെറ്റെറൻ ബാറ്റർ രോഹൻ പ്രേം (112) സെഞ്ച്വറി പ്രകടനവുമായി മത്സരത്തിന്റെ ഒന്നാം ദിനം തിളങ്ങി. 238 പന്തിൽ 14 ബൗണ്ടറികളും ഒരു സിക്സും സഹിതം ആണ് രോഹൻ പ്രേം 112 റൺസ് അടിച്ചുകൂട്ടിയത്.

മത്സരത്തിന്റെ ഒന്നാം ദിനം അവസാനിക്കുമ്പോഴും, രോഹൻ പ്രേം ക്രീസിൽ തന്നെ തുടരുകയാണ്. സീനിയർ ബാറ്റർ സച്ചിൻ ബേബിയുമായി (46) രോഹൻ പ്രേം മൂന്നാം വിക്കറ്റിൽ 105 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിക്കുകയുണ്ടായി. പിന്നീട്, ഷോൺ റോജർ (6), അക്ഷയ് ചന്ദ്രൻ (20) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് ഒന്നാം ദിനം നഷ്ടമായത്. ക്യാപ്റ്റൻ സിജോമോൻ ജോസഫ് (2*) ആണ് ഇപ്പോൾ രോഹൻ പ്രേമിനൊപ്പം ക്രീസിൽ തുടരുന്നത്.

മത്സരത്തിന്റെ എന്നാൽ ഇന്നിങ്സിൽ ഗോവക്കായി ശുഭം ദേശായ് രണ്ട് ടിക്കറ്റുകളും, ലക്ഷയ് ഗാർഗ്‌, മോഹിത് രേദ്കർ, സിദ്ധേശ് ലാഡ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ഒന്നാം ഇന്നിങ്സിൽ 247/5 എന്ന നിലയിൽ നിൽക്കുന്ന കേരളം, രണ്ടാം ദിനം ആദ്യ സെഷനുകളിൽ തന്നെ കൂടുതൽ റൺസ് നേടി വലിയ ടോട്ടൽ കണ്ടെത്തുന്നതിന് ശ്രമിക്കും. കഴിഞ്ഞ മൂന്ന് കളികളിൽ രണ്ട് വിജയവും ഒരു സമനിലയും നേടിയ കേരളം, നിലവിൽ എലൈറ്റ് ഗ്രൂപ്പ് സി-യിൽ ഒന്നാം സ്ഥാനത്താണ്.

Rate this post