
വിഷുക്കട്ട, വിഷു പുലരിയിൽ ഏറെ രുചികരമായ പ്രാതൽ…, പരമ്പരാഗതമായ രീതിയിൽ തയ്യാറാക്കാം | Kerala Style Vishukatta Recipe
Kerala Style Vishukatta Recipe Malayalam : വീണ്ടും ഒരു വിഷു കൂടി വരവായി. വിഷുവിന്റെ ദിവസം രാവിലെ കണി കണ്ട് കൈനീട്ടവും വാങ്ങി കഴിഞ്ഞു പ്രാതൽ ആയിട്ട് കഴിക്കുന്ന വിഭവമാണ് വിഷു കട്ട. വളരെ എളുപ്പം ഉണ്ടാക്കാൻ കഴിയുന്ന ഒന്നാണ് വിഷു കട്ട. അത് എങ്ങനെ എന്ന് മനസിലാക്കാനായിട്ട് ഇതോടൊപ്പം ഉള്ള വീഡിയോ മുഴുവനായും കാണുക. ഉണക്കലരിയും തേങ്ങാപ്പാലും ആണ് വിഷു കട്ട ഉണ്ടാക്കാനായി പ്രധാനമായും ഉപയോഗിക്കുന്നത്. ഉണക്കലരി കിട്ടാത്തവർക്ക് പച്ചരിയും ഉപയോഗിക്കാം.
രണ്ട് കപ്പ് അരി കഴുകി രണ്ട് മണിക്കൂർ എങ്കിലും കുതിർത്തു വയ്ക്കുക. മൂന്ന് തേങ്ങ എടുത്ത് ചിരകി മിക്സിയിൽ ഇട്ട് അടിക്കുക. ചെറിയ ചൂട് വെള്ളം ചേർത്താൽ എളുപ്പം തേങ്ങാപ്പാൽ എടുക്കാൻ സാധിക്കും. തേങ്ങാപ്പാൽ പിഴിഞ്ഞ് എടുക്കുമ്പോൾ രണ്ട് കപ്പ് ഒന്നാം പാലും എട്ട് കപ്പ് രണ്ടാം പാലും ലഭിക്കും. ഒരു വലിയ പാത്രത്തിൽ രണ്ടാം പാൽ തിളപ്പിക്കണം. ഇതിലേക്ക് കുതിർത്തു വച്ചിരിക്കുന്ന അരി ഇട്ടു കൊടുത്തിട്ട് വേവിക്കുക.

ചെറിയ തീയിൽ അടച്ചു വച്ചു വേണം വേവിക്കാൻ. കുറച്ച് വേവുമ്പോൾ അൽപം ജീരകം ചതച്ചു ചേർക്കാം. ഏകദേശം വെന്തതിനു ശേഷം ഒന്നാംപാൽ ചേർത്ത് ഉപ്പും ചേർത്ത് ഇളക്കണം. വെന്തത്തിനു ശേഷം ഒരു പാത്രത്തിലേക്ക് മാറ്റി പരത്തി വയ്ക്കുക. രണ്ട് മണിക്കൂർ കഴിഞ്ഞു വേണം മുറിച്ചെടുക്കാൻ.
മറ്റൊരു പാത്രത്തിൽ ഒരു കപ്പ് ശർക്കരയും വെള്ളവും ചേർത്ത് ശർക്കര പാനി ഉണ്ടാക്കി അരിച്ചെടുത്തു വയ്ക്കുക. ഈ ശർക്കര പാനി വിഷു കട്ടയിലേക്ക് ഒഴിച്ചാണ് കഴിക്കേണ്ടത്. അപ്പോൾ ഈ വിഷുവിന് എല്ലാവരും വിഷു കട്ട തയ്യാറാക്കി നോക്കുമല്ലോ. ഇത് ഉണ്ടാക്കുന്ന വിധം വളരെ വിശദമായി തന്നെ വീഡിയോയിൽ കാണിക്കുന്നുണ്ട്. Kerala Style Vishukatta Recipe Video Credits : Ammu’s Life