
ഇതാണ് മക്കളെ മീൻ കറി! തേങ്ങാ അരച്ച മീൻ കറി | Kerala style fish curry
തിരുവനന്തപുരം പോലെ ഉള്ള തെക്കൻ പ്രദേശങ്ങളിൽ ഉള്ള ഹോട്ടലിൽ പോവുമ്പോൾ ലഭിക്കുന്ന ഈ മീൻ കറി ഉണ്ടാക്കുന്ന വിധം വളരെ വിശദമായി തന്നെ ഇതോടൊപ്പം ഉള്ള വീഡിയോയിൽ കാണിക്കുന്നുണ്ട്. ഈ മീൻ കറി ഉണ്ടാക്കാനായി അര കിലോ മീൻ ആണ് എടുക്കേണ്ടത്. മീൻ നല്ലത് പോലെ കഴുകി വരഞ്ഞു എടുക്കണം.

ഒരു കപ്പ് നാളികേരം, അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു സ്പൂൺ മല്ലിപ്പൊടി, രണ്ട് സ്പൂൺ മുളകുപൊടി, കാൽ സ്പൂൺ ഉലുവ പൊടിച്ചത് എന്നിവ നല്ലത് പോലെ അരച്ച് എടുക്കണം. ഇതോടൊപ്പം ചെറിയ ഉള്ളിയും കൂടി അരച്ചെടുക്കണം. ഇതിനെ കുറച്ചു വെള്ളവും കൂടി ചേർത്ത് ഒരു ചട്ടിയിലേക്ക് മാറ്റണം. ഇതോടൊപ്പം രണ്ട് പച്ചമുളക് കീറിയതും കറിവേപ്പിലയും കുതിർത്തു വച്ചിരിക്കുന്ന പുളിയും ഉപ്പും കൂടി ചേർത്ത് തിളപ്പിക്കണം.ഇതിലേക്ക് മീനും ആവശ്യത്തിനു ഉപ്പും കൂടി ചേർത്ത് വേവിക്കണം.
ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് ചെറിയ ഉള്ളി ഇട്ട് നല്ലത് പോലെ മൂപ്പിക്കണം. കുറച്ചു കറിവേപ്പിലയും കൂടി ചേർത്തതിന് ശേഷം മീൻചട്ടി അടച്ചു വച്ചാൽ മാത്രം മതി. നല്ല രുചികരമായ ഒന്നാണ് തേങ്ങ അരച്ചു ചേർക്കുന്ന മീൻകറി. തെക്കൻ ദേശക്കാരുടെ ഈ മീൻ കറി ആവട്ടെ വിരുന്നുകാർ വരുമ്പോൾ ഉളള സ്പെഷ്യൽ ഐറ്റം. Kerala style fish curry, Fish curry, Fish curry recipe