ഹോട്ടൽ രുചിയിൽ ചിക്കൻ റോസ്റ്റ് ഇനി ഈ രീതിയിൽ തയ്യാറാക്കി നോക്കൂ!! രുചിയിലും മണത്തിലും ഉഗ്രൻ | Kerala style Chicken Roast

Kerala style Chicken Roast  Malayalam : ചിക്കൻ വിഭവം ഉണ്ടെങ്കിൽ പിന്നെ അന്നേ ദിവസം ഭക്ഷണത്തിന് വലിയ ചിലവാണ് അല്ലേ? സാധാരണ മൂന്നു നേരം പോലും വഴക്കിട്ട് ഭക്ഷണം കഴിക്കുന്ന കുട്ടികൾ പോലും അന്നേ ദിവസം നാലും അഞ്ചും തവണ ചോദിച്ചു വാങ്ങി ഭക്ഷണം കഴിക്കും. അപ്പോൾ പിന്നെ ഈ ചിക്കൻ റോസ്റ്റ് കൂടി ഉണ്ടെങ്കിലോ? പിന്നെ പറയുകയേ വേണ്ട. നമ്മൾ സാധാരണ കഴിക്കുന്നതിനെക്കാൾ ഇരട്ടി രുചിയാണ് ഈ ചിക്കൻ റോസ്റ്റിന്.

അതെങ്ങനെ എന്നല്ലേ? അത്‌ അറിയാനായി ഇതോടൊപ്പം കാണുന്ന വീഡിയോ മുഴുവനായും കാണുക. ധാരാളം സവാളയും അതിന് ആവശ്യത്തിന് മസാലയും ചേരുന്നത് കൊണ്ട് തന്നെ മറ്റു കറികൾ ഒന്നും ഇല്ലെങ്കിൽ പോലും നമുക്ക് ചോറ് ഉണ്ണാൻ സാധിക്കും. ചപ്പാത്തിക്കും പൊറോട്ടയ്ക്കും നെയ്‌ച്ചോറിനും ഒപ്പം കഴിക്കാൻ പറ്റുന്ന ഒന്നാണ് ഈ ചിക്കൻ റോസ്റ്റ്. ഇത് ഉണ്ടാക്കാനായി മുക്കാൽ കപ്പ്‌ ചിക്കൻ

Kerala style Chicken Roast 
Kerala style Chicken Roast

കഷ്ണങ്ങൾ എടുത്ത് വൃത്തിയായി കഴുകി വയ്ക്കുക. ഇതിലേക്ക് അൽപ്പം മുളകുപൊടിയും മഞ്ഞൾപ്പൊടിയും കാൽ കപ്പ്‌ തൈരും ഉപ്പും ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ഇത് ഒരു അര മണിക്കൂർ എങ്കിലും അടച്ചു വയ്ക്കണം. ഒരു പാനിൽ എണ്ണ തിളപ്പിച്ചിട്ട് കടുക് പൊട്ടിക്കുക. ഇതിലേക്ക് പെരുംജീരകവും ചേർത്തിട്ട് നാല് സവാള ചെറുതായി അരിഞ്ഞത് വഴറ്റാം.

ഇതിലേക്ക് പച്ചമുളകും ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചതും കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റണം. ഇതിലേക്ക് കുറച്ചു മല്ലിപ്പൊടിയും ഗരം മസാലയും ചേർത്ത് വഴറ്റിയതിന് ശേഷം ഒരു തക്കാളി അരിഞ്ഞതും കൂടി ചേർത്ത് മിക്സ്‌ ചെയ്തിട്ട് നമ്മൾ മാറ്റി വച്ച ചിക്കൻ ചേർത്ത് കുഴയ്ക്കണം. ഇതിലേക്ക് അൽപം വെള്ളവും ചേർത്തതിന് ശേഷം അടച്ചു വച്ച് വേവിച്ചാൽ മാത്രം മതിയാവും. Kerala style Chicken Roast  Video credits & Follow :

 

Rate this post