1534 സ്ക്വയർ ഫീറ്റിൽ മനോഹരമായി നിർമ്മിച്ച മൂന്ന് ബെഡ്റൂം വീട്!! |kerala style 3 bedroom Beautiful house

kerala style 3 bedroom Beautiful house : എല്ലാവിധ സൗകര്യങ്ങളും നൽകിക്കൊണ്ട് കുറഞ്ഞ ബഡ്ജറ്റിൽ നിർമ്മിച്ച ഒരു ഒറ്റ നില വീടിന്റെ പ്ലാനിനെ പറ്റി വിശദമായി മനസിലാക്കാം. വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് സൺഷൈഡ് നൽകി വാർത്ത ഒരു സിറ്റൗട്ട് സെറ്റ് ചെയ്തിരിക്കുന്നു. ഇവിടെ നിന്നും പ്രധാന വാതിൽ കടന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ ഒരു വിശാലമായ ലിവിങ് ഏരിയ, അവിടെ എൽ ഷേപ്പിൽ സോഫ, ടിവി യൂണിറ്റ് എന്നിവയ്ക്ക് ഇടം കണ്ടെത്തിയിട്ടുണ്ട്. അതോടൊപ്പം തന്നെ ഒരു വാളിൽ പ്രയർ ഏരിയ സെറ്റ് ചെയ്തിട്ടുണ്ട്.

ലിവിങ് ഏരിയയെയും ഡൈനിങ് ഏരിയയും വേർതിരിക്കാനായി ഒരു പർഗോള വർക്കാണ് നൽകിയിട്ടുള്ളത്. ആറു പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന രീതിയിലാണ് ഡൈനിങ് ഏരിയ അറേഞ്ച് ചെയ്തിട്ടുള്ളത്. അതിന്റെ കോർണർ സൈഡിലായി ഒരു വാഷ് ഏരിയ നൽകിയിരിക്കുന്നു. ഇവിടെ നിന്നാണ് സ്റ്റെയർ കെയ്സും നൽകിയിട്ടുള്ളത്. അപ്പർ ലിവിങ്ങിൽ നല്ല രീതിയിൽ വെളിച്ചവും കാറ്റും ലഭിക്കുന്നതിനായി ഈയൊരു ഭാഗത്തും പർഗോള സെറ്റ് ചെയ്ത് നൽകിയിട്ടുണ്ട്.

വിശാലമായ മൂന്ന് ബെഡ്റൂമുകളാണ് താഴെ നൽകിയിട്ടുള്ളത്. മൂന്ന് ബെഡ്റൂ മുകളിലും അറ്റാച്ചഡ് ബാത്റൂം സൗകര്യം ഒരുക്കിയിരിക്കുന്നു. ബെഡ്റൂ മുകളിൽ വാർഡ്രോബുകളും ആവശ്യാനുസരണം നൽകിയിട്ടുണ്ട്. അത്യാവശ്യം നല്ല വലിപ്പത്തിൽ എൽ ഷേപ്പിലാണ് കിച്ചൻ സജ്ജീകരിച്ചിട്ടുള്ളത്. പ്രധാന അടുക്കളയോട് ചേർന്ന് തന്നെ പുകയില്ലാത്ത അടുപ്പ് സെറ്റ് ചെയ്യാനായി ഒരു സെക്കൻഡ് കിച്ചൻ നൽകിയിരിക്കുന്നു. പുറത്തേക്ക് ഇറങ്ങുന്ന ഭാഗത്തായി ഒരു കോമൺ ടോയ്‌ലറ്റ് കൂടി സെറ്റ് ചെയ്ത് നൽകിയിട്ടുണ്ട്.

ഇത്തരത്തിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടി നിർമ്മിച്ച ഈയൊരു വീട് മുഴുവൻ ഫിനിഷിങ്ങും കഴിഞ്ഞ് ഏകദേശം 25 ലക്ഷം രൂപയുടെ അടുത്താണ് നിർമ്മാണചിലവ് വരുന്നത്. Video Credits : mallu designer

Rate this post