കേരള രഞ്ജി ടീം പ്രഖ്യാപിച്ചു ; ടീമിൽ എസ് ശ്രീശാന്ത് ഇടം പിടിച്ചു! സഞ്ജു സാംസണും റോബിൻ ഉത്തപ്പയും പുറത്ത്!!

രഞ്ജി ട്രോഫിയുടെ 2022 പതിപ്പിനുള്ള 20 അംഗ കേരള ടീമിനെ പ്രഖ്യാപിച്ചു. പരിചയസമ്പന്നനായ മുൻ ഇന്ത്യൻ താരം എസ് ശ്രീശാന്ത് ഉൾപ്പെട്ട ടീമിനെ 33 കാരനായ സച്ചിൻ ബേബിയാണ് നയിക്കുക. വിക്കറ്റ് കീപ്പർ ബാറ്റർ വിഷ്ണു വിനോദ് സച്ചിന്റെ ഡെപ്യൂട്ടി ആവും. ഇന്ത്യൻ താരം സഞ്ജു സാംസണും മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പയും കേരള ടീമിൽ നിന്ന് പുറത്തായത് ശ്രദ്ധേയമായി.

നിലവിൽ ബാംഗ്ലൂരിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ (എൻസിഎ) കായിക ക്ഷമത പരിശീലനത്തിൽ ആയതുകൊണ്ടാണ് സഞ്ജുവിനെ ടീമിലെ ഉൾപ്പെടുത്താത് എന്നാണ് റിപ്പോർട്ടുകൾ. പൂർണ ഫിറ്റായാൽ സാംസൺ ടീമിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പയും പരിക്ക് മൂലമാണ് ടീമിൽ നിന്ന് പുറത്തായിരിക്കുന്നത്. അതേസമയം, ടി20യിൽ സെഞ്ച്വറി നേടുന്ന ആദ്യ കേരള ബാറ്റ്‌സ്മാൻ എന്ന ഖ്യാതി നേടിയ 27 കാരനായ ഓപ്പണർ മുഹമ്മദ് അസ്ഹറുദ്ദീനും നിർഭാഗ്യവശാൽ ഇത്തവണ കേരള ടീമിൽ ഉൾപ്പെടാൻ കഴിഞ്ഞില്ല. ആനന്ദ് കൃഷ്ണൻ, ഫാനൂസ് എഫ്, വരുൺ നായനാർ, ഈഡൻ ആപ്പിൾ ടോം എന്നിവരാണ് കേരള ടീമിൽ ഇടം നേടിയ നാല് പുതുമുഖങ്ങൾ.

2007ലെ ഐസിസി ടി20 ലോകകപ്പും 2011ലെ ഐസിസി ക്രിക്കറ്റ് ലോകകപ്പും നേടിയ ശ്രീശാന്ത് കേരള രഞ്ജി ട്രോഫി ടീമിൽ തിരിച്ചെത്തിയത് ശ്രദ്ധേയമായി. ഡൽഹിയിൽ കർണാടകയ്‌ക്കെതിരായ 2020-21 വിജയ് ഹസാരെ ട്രോഫി ക്വാർട്ടർ ഫൈനൽ മത്സരത്തിലാണ് 39 കാരനായ പേസർ അവസാനമായി കേരളത്തിനായി കളിച്ചത്. എലൈറ്റ്-എ ഡിവിഷനിൽ ഇടംപിടിച്ച കേരളം ഫെബ്രുവരി 17 ന് 2022 രഞ്ജി ട്രോഫി ക്യാമ്പയിൻ ആരംഭിക്കും. മേഘാലയ, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവരുമായി രാജ്‌കോട്ടിൽ കേരളം ഏറ്റുമുട്ടും.

കേരള ടീം: സച്ചിൻ ബേബി (ക്യാപ്റ്റൻ), വിഷ്ണു വിനോദ് (വൈസ് ക്യാപ്റ്റൻ, വി.കെ), ആനന്ദ് കൃഷ്ണൻ, രോഹൻ കുന്നുമേൽ, വത്സൽ ഗോവിന്ദ്, രാഹുൽ പി, സൽമാൻ നിസാർ, ജലജ് സക്‌സേന, സിജോമോൻ ജോസഫ്, അക്ഷയ് കെ.സി, മിഥുൻ എസ്, ബേസിൽ എൻ.പി, നിധീഷ്. എംഡി, മനു കൃഷ്ണൻ, ബേസിൽ തമ്പി, ഫാനൂസ് എഫ്, ശ്രീശാന്ത് എസ്, വരുൺ നായനാർ, വിനൂപ് മനോഹരൻ, ഈഡൻ ആപ്പിൾ ടോ