
കൊതിപ്പിക്കാനായി കായ മാങ്ങ!! മാങ്ങ കിട്ടിയാൽ ഉടനെ ഉണ്ടാക്കി നോക്കൂ… | Kerala Mango Pickle
Kerala Mango Pickle Malayalam : മാങ്ങ കിട്ടി കഴിഞ്ഞാൽ പണ്ടു കാലത്ത് വീടുകളിൽ ഉണ്ടാക്കിയിരുന്ന ഒരു വിഭവമാണ് കായ മാങ്ങ. ഇന്നത്തെ കാലത്ത് എളുപ്പത്തിനായി പൊടികൾ ഉപയോഗിച്ചാണല്ലോ അച്ചാറുകൾ എല്ലാം ഉണ്ടാക്കുന്നത്. എന്നാൽ കായ മാങ്ങ ഉണ്ടാക്കുന്നത് കുറച്ചു വ്യത്യസ്തമായ രീതിയിലാണ്. ഈ അച്ചാർ ഉണ്ടാക്കുന്നത് കൂട്ട് അരച്ച് ചേർത്താണ്.
കടുക് കൂടുതലായി ഉപയോഗിച്ച് ഉണ്ടാക്കുന്ന മാങ്ങയെ കടുമാങ്ങ എന്ന് പറയുന്നത് പോലെ കായ മാങ്ങയിൽ പേര് സൂചിപ്പിക്കുന്നത് പോലെ കായം ആണ് കൂടുതലായി ഉപയോഗിക്കുന്നത്. ഇതിൽ കായത്തിന്റെ വാസനയും സ്വാദും ആണ് മുന്നിട്ട് നിൽക്കുന്നത്. ഈ അച്ചാർ ഉണ്ടാക്കി രണ്ടാഴ്ച ആവുമ്പോൾ തന്നെ ഇത് ഉപയോഗിക്കാൻ തുടങ്ങാവുന്നതാണ്. ആദ്യം അര കിലോ മാങ്ങ എടുത്ത് നീളത്തിൽ അരിഞ്ഞെടുക്കുക. ഈ മാങ്ങയുടെ തൊലി കളയേണ്ട ആവശ്യമില്ല.

ഇതിലേക്കു ആവശ്യമായ ഉപ്പ് ചേർത്ത് അര മണിക്കൂർ അടച്ചു മാറ്റി വയ്ക്കണം. അതോടൊപ്പം കുറച്ചു മഞ്ഞൾപൊടി കൂടി ചേർത്ത് വയ്ക്കാം. കുറച്ചു കട്ടിക്കായം എടുത്ത് ചെറിയ കഷ്ണങ്ങളാക്കണം. ഇതിനെ ചീനച്ചട്ടിയിൽ ഇട്ട് നല്ലെണ്ണ ചേർത്ത് വഴറ്റുക. കുറച്ചധികം നല്ലെണ്ണ ചേർത്തു വേണം ഇത് ചെയ്യാനായിട്ട്. ബാക്കി വരുന്ന നല്ലെണ്ണ അവസാനം കായമാങ്ങയിൽ ചേർത്താൽ നല്ലതാണ്. കായം മൂത്തു കഴിഞ്ഞാൽ കായവും എണ്ണയും മാറ്റിയതിനു ശേഷം അതേ ചീനച്ചട്ടിയിൽ കുറച്ചു കടുക് ഒന്ന് ചൂടാക്കണം.
അതിന് ശേഷം കുറച്ചു വറ്റൽ മുളകും ചേർത്ത് ചൂടാക്കണം. ഇത് മൂന്നും മിക്സിയുടെ ജാറിൽ ഇട്ട് പൊടിക്കണം. ഉപ്പിട്ട് വച്ചിരിക്കുന്ന മാങ്ങയിൽ നിന്നും ഇറങ്ങി വന്നിരിക്കുന്ന വെള്ളം ഉപയോഗിച്ച് ഇത് അരച്ചെടുക്കണം. ഈ കൂട്ട് മാങ്ങയിൽ നല്ലത് പോലെ യോജിപ്പിക്കണം. മാറ്റി വച്ചിരിക്കുന്ന എണ്ണയും കൂടി ചേർത്ത് യോജിപ്പിച്ചാൽ രണ്ടാഴ്ച കഴിഞ്ഞ് ഒരൽപ്പം തൈര് ചേർത്ത് ചോറ് ഉണ്ണാം. Kaaya Manga, Kerala Mango Pickle