ഇതാണ് മക്കളെ മീൻകറി; മരി ച്ചാലും മറക്കാത്ത രുചിയിൽ ഒരു കിടിലൻ മീൻ കറി, ഹോട്ടൽ സ്റ്റൈൽ മീൻ കറി ഇതുപോലെ ഉണ്ടാക്കിനോക്കൂ

എല്ലാവരുടെയും വീടുകളിൽ തയ്യാറാക്കുന്ന ഒരു കറി ആണ് മീൻകറി.നല്ല പുളി ഇട്ടുളള മീൻ കറി ആണിത്. എല്ലാവർക്കും ഇഷ്ടമാവുന്ന ഈ കറി ഉണ്ടാക്കി നോക്കാം.

  • മീൻ – 500 ഗ്രാം
  • ഉലുവ – 2 നുള്ള്
  • ഉള്ളി – 1
  • വെളുത്തുള്ളി – ഒന്നര ടീസ്പൂൺ
  • ഇഞ്ചി – ഒന്നര ടീസ്പൂൺ
  • തക്കാളി – 1
  • മഞ്ഞൾ പൊടി – അര ടീസ്പൂൺ
  • തേങ്ങ ചിരകിയത് – അര കപ്പ്
  • കറിവേപ്പില
  • ചെറിയ ഉള്ളി – 6
  • പച്ചമുളക് – 4
  • മുളകുപൊടി – ഒന്നര ടീസ്പൂൺ
  • മല്ലിപ്പൊടി – 1 ടീസ്പൂൺ
  • പുളി – 3 കഷണം
  • ഉപ്പ് ആവശ്യത്തിന്

ആദ്യം ഒരു പാൻ ചൂടാക്കി അതിലേക്കു വെളിച്ചെണ്ണ ഒഴിക്കുക.എണ്ണ ചൂടായി വരുമ്പോൾ ഉലുവ ചേർക്കുക.ഉലുവ മൂപ്പിക്കുക. സവാള അരിഞ്ഞത് ചേർക്കുക.സവാള വഴറ്റുക. ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി നീളത്തിൽ അരിഞ്ഞത് ചേർക്കുക. വഴറ്റുക. ഇതിലേക്ക് തക്കാളി ചേർക്കുക. മഞ്ഞൾ പൊടി ചേർക്കുക. തേങ്ങ ചേർത്ത് ഒരു മിനുട്ട് ഇളക്കുക.ശേഷം ഇത് മിക്സിയുടെ ജാറിലേക്ക് ഇട്ട് അരയ്ക്കുക. ഒരു പാൻ ചൂടാക്കി അതിലേക്കു വെളിച്ചെണ്ണ ഒഴിക്കുക ഇതിലേക്ക് കറിവേപ്പില, ചെറിയ ഉള്ളി ചേർക്കുക.

ഇത് വഴറ്റുക. ഇതിലേക്ക് പച്ച മുളക് ഇടുക. കളർ മാറുന്ന വരെ ഇളക്കുക. ഇതിലേക്ക് മുളകുപൊടി, മല്ലിപ്പൊടി ഇവ നന്നായി ഇളക്കുക. ഇതിലേക്ക് ചെറിയ ചൂട് വെള്ളം ഒഴിക്കുക. തേങ്ങ അരച്ചത് ചേർക്കുക. മിക്സിയുടെ ജാറിൽ കുറച്ച് വെള്ളം ഒഴിച്ച് അത് ഒഴിക്കുക. ഇത് 2 മിനുട്ട് വഴറ്റുക. ഇതിലേക്ക് പുളിവെള്ളം ചേർക്കുക. ആവശ്യത്തിന് ഉപ്പ് ചേർക്കുക. തിളപ്പിക്കുക. ഇതിലേക്ക് മീൻ കഴുകി വൃത്തിയാക്കിയത് ചേർക്കുക. കുറച്ച് തക്കാളി കൂടെ ചേർത്ത് തിളപ്പിക്കുക. മീൻ വേവുന്ന വരെ അടച്ച് വെച്ച് വേവിക്കുക. നല്ല കിടിലൻ മീൻ കറി തയ്യാർ.