കിരീടം നേടാൻ കേരള ടീം നായകനായി സഞ്ജു!!സൂപ്പർ ടീമുമായി കേരളം

സയ്യദ് മുഷ്താഖ് അലി ക്രിക്കറ്റ്‌ ട്രോഫിക്കുള്ള കേരള ക്രിക്കറ്റ്‌ ടീമിനെ പ്രഖ്യാപിച്ചു.പ്രമുഖ താരങ്ങളെ അടക്കം ഉൾപ്പെടുത്തിയുള്ള സ്‌ക്വാഡിനെ സഞ്ജു സാംസനാണ് നയിക്കുന്നത്. ഇന്ത്യയുടെ അണ്ടർ 19 ടീമില്‍ സ്ഥാനം നേടിയ ഷോണ്‍ റോജറും കേരള സ്‌ക്വാഡിലേക്ക് എത്തി.

സഞ്ജു സാംസൺ ക്യാപ്റ്റൻ റോളിൽ എത്തുമ്പോൾ സച്ചിൻ ബേബി ടീമിന്റെ വൈസ് ക്യാപ്റ്റൻ റോളിൽ എത്തുന്നു. ടി :20 ഫോർമാറ്റിൽ ഐപിൽ അടക്കം മത്സരപരിചയം ധാരാളമുള്ള ബേസിൽ തമ്പി, വിഷ്ണു വിനോദ് എന്നിവർക്കും കേരള ടീമിൽ സ്ഥാനം ലഭിച്ചു.അതേസമയം ടൂർണമെന്റ് കിരീടം ലക്ഷ്യമിടുന്ന കേരള ടീമിന് ഗ്രൂപ്പ്‌ സ്റ്റെജിൽ തന്നെ ശക്തരായ എതിരാളികളാണ്.

ഗ്രൂപ്പ് സിയില്‍ കര്‍ണാടക, ഹരിയാന, സര്‍വീസസ്, മഹാരാഷ്ട്ര, ജമ്മു & കാശ്മീര്‍, മേഖാലയ തുടങ്ങിയ ടീമുകൾക്ക് ഒപ്പമാണ് കേരള ടീം കളിക്കുക.ഒക്ടോബര്‍ 11 ന് അരുണാചല്‍ പ്രദേശുമായിട്ടാണ് കേരള ടീമിന്റെ ആദ്യത്തെ മാച്ച്.ശേഷം പന്ത്രണ്ടിന് കർണാടക ആയിട്ടാണ് കേരള ടീം രണ്ടാം മാച്ച്.അടുത്ത മാസം നവംബർ മൂന്നിനാണ് ടൂർണമെന്റ് സെമി ഫൈനല്‍ മത്സരങ്ങള്‍ നടക്കുന്നത് എങ്കിൽ ഫൈനല്‍ നവംബര്‍ അഞ്ചിന് നടക്കും.

കേരള സ്‌ക്വാഡ് :Sanju Samson, Rohan Kunnummal, Vishnu Vinod, Shoun Roger, Sachin Baby, Abdul Basit, Krishna Prasad,Manu Krishnan, Basil Thampi, Basil NP, Fanoos F, KM Asif, Sachin S,Md. Azharudeen, Sijomon Joseph, Midhun S, Vyshak Chandran