പഴുത്ത ഏത്തപ്പഴം കൊണ്ട് കിടിലൻ സോഫ്റ്റ് ഇടിയപ്പം റെസിപ്പി😍😋|Kerala Breakfast Banana Idiyappam

Kerala Breakfast Banana Idiyappam Malayalam : ഇടിയപ്പം ഇഷ്ടമല്ലാത്ത ആരാ ഉള്ളത് ആരുമില്ല എന്നാൽ ഇടിയപ്പം നേന്ത്രപ്പഴം കൊണ്ട് ഇടിയപ്പം ഉണ്ടായിക്കഴിഞ്ഞാൽ അതിന്റെ സ്വാദ് മാത്രമല്ല ഗുണവും ഇരട്ടിയാവും.. മറ്റു കറി ഒന്നുമില്ലാതെ വളരെ രുചികരമായ കഴിക്കാൻ പറ്റിയ ഒന്നാണ് നേന്ത്രപ്പഴം ഇടിയപ്പം ചെറിയൊരു മധുരത്തോടു കൂടിയ നല്ല മഞ്ഞനിറത്തിലുള്ള ഇടിയപ്പം ആണ്‌ എല്ലാവർക്കും ഒത്തിരി ഇഷ്ടമാകും.

രണ്ട് രീതിയിൽ ഇടിയപ്പം തയ്യാറാക്കി എടുക്കാം ആദ്യമായി ചെയ്യേണ്ടത് പഴം ഒന്ന് തോല് കളഞ്ഞ് മിക്സിയുടെ ജാറിലേക്ക് മാറ്റി നന്നായിട്ടൊന്ന് അരച്ചെടുക്കുക അതിനുശേഷം ഇടിയപ്പ പൊടിയും ചേർത്ത് അതിലേക്ക് ആവശ്യത്തിനു തിളച്ച വെള്ളവും ഉപ്പും കുറച്ച് എണ്ണയും ഒഴിച്ച് നന്നായിട്ട് കുഴച്ചെടുക്കുക അതിനുശേഷം സാധാരണ തയ്യാറാക്കുന്നത് പോലെ ചെറിയ സേവനാഴിയിലേക്ക് ഇട്ടു മാവ് നിറച്ച് അത് നിലയിലോ അല്ലെങ്കിൽ ഇഡലി തട്ടിൽ പിഴിഞ്ഞൊഴിച്ച് വേവിച്ച് എടുക്കാവുന്നതാണ്.

രണ്ടാമതായിട്ട് നേന്ത്രപ്പഴം പുഴുങ്ങിയും ഇത് തയ്യാറാക്കാറുണ്ട് നേന്ത്രപ്പഴം നന്നായിട്ട് ആവിയിൽ പുഴുങ്ങിയെടുക്കുക അതിനുശേഷം നന്നായിട്ട് അരച്ചെടുക്കുക അരച്ച് കഴിഞ്ഞിട്ട് ഇത് പോലെ തന്നെ അരിപ്പൊടിയും കുഴച്ച് നല്ലപോലെ എടുത്തതിനുശേഷം അതിലേക്ക് രണ്ടു സ്പൂൺ എണ്ണയും ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്തതിനുശേഷം ഇടിയപ്പത്തിന്റെ അച്ചിലേക്ക്മാവുനിറച്ച് വാഴയിലയിലോ ഇഡലി തട്ടിലോ പിഴിഞ്ഞൊഴിച്ച് എടുക്കാവുന്നതാണ്..

തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ. Video credits : Village cooking.

Rate this post