കേരളത്തിന്റെ അർജുന അവാർഡ് ജേതാക്കൾ .

0

ഇന്ത്യൻ വോളിബാളിൽ ഏറ്റവും അധികം സംഭാവനകൾ നൽകിയ സംസ്ഥാനമാണ് കേരളം . കേരളത്തിന്റെ ഗ്രാമീണ കളി മൈതാനത്തു നിന്ന് നൂറു കണക്കിന് വോളീബോൾ താരങ്ങൾ ആണ് ഇന്ത്യയുടെ വിവിധ വകുപ്പ് തല ടീമുകൾക്കും ഇന്ത്യൻ ടീം വരെ എത്തിനിൽക്കുന്നത് . ഇത്രയധികം മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും അർജുന പോലെയുള്ള ദേശീയ അംഗീകാരണങ്ങൾ അർഹതപ്പെട്ട പലർക്കും കിട്ടിയില്ല എന്നുള്ളത് യാഥാർഥ്യമാണ് . കേരളത്തിൽ നിന്ന് എട്ടു കളിക്കാർക്കാണ് ഇതുവരെ അർജുന അവാർഡിന് അർഹരായത് . രണ്ടു വനിതാ താരങ്ങൾക്കും 6 പുരുഷ താരങ്ങളുമാണ് .

Sali Joseph


വി. പി . കുട്ടികൃഷ്‌ണൻ-1978 ജിമ്മി ജോർജിന് ശേഷം അർജുന നേടുന്ന രണ്ടാമത്തെ മലയാളി പുരുഷ താരമാണ് വി പി കുട്ടികൃഷ്‌ണൻ . ഗുജറാത്തിലേ പെട്രോ ചെമിക്കൽസ് താരമായിരുന്ന കുട്ടികൃഷ്ണൻ കേരളത്തിന് വേണ്ടി കളിച്ചിട്ടില്ല . 1969 ,1970 ,1971 വർഷങ്ങളിൽ ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തിട്ടുണ്ട് .1978 ൽ അർജുന അവാർഡിന് അർഹനായി.
സാലി ജോസഫ് – 1984 ഏലമ്മക്ക് ശേഷം വോളീബോൾ അർജുന അവാർഡ് നേടുന്ന രണ്ടാമത്തെ മലയാളി വനിതാ താരമാണ് സാലി ജോസഫ് .രാജ്യാന്തര മത്സരങ്ങളിലെ മിന്നും പ്രകടനങ്ങൾ കാരണം വനിതാ വോളിയിലെ ജിമ്മി ജോർജ് എന്നാണ് പലരും വിശേഷിപ്പിച്ചത് . പതിനൊന്നു വര്ഷം നീണ്ട വോളീബോൾ ജീവിതത്തിൽ ഏഴു വര്ഷം കേരളത്തിനും മൂന്നു വര്ഷം ഇന്ത്യൻ ടീമിന് വേണ്ടിയും കളത്തിലിറങ്ങി . കോഴിക്കോട് ജില്ലക്കാരിയായിരുന്ന സാലി ജോസഫ് പ്രീ ഡിഗ്രി പഠനത്തിനായി പ്രൊവിഡൻസ് കോളേജ് എത്തിയതോടെയാണ് വോളിബാളിൽ സജീവമായത് . കോളേജിൽ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി ആയിരിക്കുമ്പോൾ തന്നെ ഇന്ത്യൻ ടീമിൽ അവസരം ലഭിച്ചു . വോളീബോൾ നൽകിയ സംഭാവനകൾ പരിഗണിച്ച 1984 ൽ രാജ്യം അർജുന അവാർഡ് നൽകി ആദരിച്ചു ,ആ വര്ഷം തന്നെ ജി.വി . രാജ അവാർഡും ലഭിച്ചു .

Cyril C Vellor


സിറിൽ .സി .വെള്ളൂർ – 1986 എൺപതുകളിൽ ഇന്ത്യ കണ്ട മികച്ച കളിക്കാരിൽ ഒരാളായിരുന്നു സിറിൽ . 1986 സോൾ ഏഷ്യൻ ഗെയിംസിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു . വോളിബാളിൽ ഇന്ത്യയുടെ സുവർണ കാലഘട്ടമായിരുന്നു എൺപതുകളിൽ ജിമ്മിയും , ഉദയകുമാറും ,സിറിലും, റസാഖും അടങ്ങുന്ന ഇന്ത്യൻ ടീം ഏഷ്യയിലെ തന്നെ മികച്ച ടീമായിരുന്നു . തൃശൂർ ജില്ലയിലെ വരന്തരപ്പിള്ളി സ്വദേശിയായ സിറിൽ ടൈഗേഴ്‌സ് വരന്തരപ്പിള്ളി ക്ലബ്ബിലൂടെയാണ് വോളിബാളിലേക് കടന്നുവരുന്നത് .ബിരുദ പഠനത്തിനായി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിൽ ചേർന്നതോടെ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി . കേരള യൂത്ത് ടീമിലെ പ്രകടനം ഇന്ത്യൻ യൂത്ത് ടീമിലേക്കുള്ള അവസരത്തിന് വഴിതെളിച്ചു .ഏഷ്യൻ യൂത്ത് ചാംപ്യൻഷിപ് ,വേൾഡ് യൂത്ത് ചാംപ്യൻഷിപ് എന്നിവയിലെ മികച്ച പ്രകടനങ്ങൾ ഇന്ത്യൻ സീനിയർ ടീമിലേക്കുള്ള വഴി തുറന്നു .ഏഷ്യൻ ഗെയിംസ് ,ഏഷ്യൻ സീനിയർ ചാംപ്യൻഷിപ് ,സാഫ് ഗെയിംസ് ,ആൽവിൻ കപ്പ് എന്നി ചാംപ്യൻഷിപ്പുകളിൽ ഇൻഡ്യക് വേണ്ടി കളിച്ചിട്ടുണ്ട്. ആക്രമണത്തിലും പ്രതിരോധത്തിലും ഒരു പോലെ തിളങ്ങിയ അപൂർവം ഇന്ത്യൻ താരങ്ങളിൽ ഒരാളാണ് സിറിൽ . ടൈറ്റാനിയം ,റെയിൽവേ , കേരള പോലീസ് എന്നി ഡിപ്പാർട്മെന്റ് ടീമുകൾക് വേണ്ടി കളിച്ചിട്ടുണ്ട് .1986 ൽ അർജുന അവാർഡിന് അർഹനായി .