കേരളം ഗ്രൂപ്പിൽ നിന്നും ഒന്നാമതായി ക്വാർട്ടറിലേക്ക് 😱എതിരാളികളെ അറിയാം

മലയാളി ക്രിക്കറ്റ്‌ പ്രേമികളിൽ എല്ലാം വളരെ അധികം സന്തോഷം നിറച്ചാണ്‌ വിജയ് ഹസാരെ ട്രോഫി ടൂർണമെന്റിൽ സഞ്ജു സാംസൺ നായകനായ കേരള ടീം കുതിപ്പ് തുടരുന്നത്. ഇന്നലെ ഗ്രൂപ്പിലെ നാലാം മത്സരവും ജയിച്ച് ഗ്രൂപ്പിൽ നിന്നും ഒന്നാമതായി ക്വാർട്ടർ ഫൈനൽ പ്രവേശനം നേടിയ കേരള ടീം വീണ്ടും ഒരിക്കൽ കൂടി കിരീട പ്രതീക്ഷകൾ വളരെ അധികം സജീവമാക്കുകയാണ്. വിജയ് ഹസാരെ ട്രോഫി ചരിത്രത്തിൽ തന്നെ ഇതിപ്പോൾ ആദ്യമായിട്ടാണ് കേരള ടീം ഗ്രൂപ്പ് ചാമ്പ്യൻമാരായി മാറുന്നത്.

കേരള ടീം ഗ്രൂപ്പിൽ കളിച്ച അഞ്ചിൽ നാലിലും ജയം നേടി. ക്വാർട്ടർ ഫൈനലിൽ കേരള ടീമിന് ശക്താരായ എതിരാളികൾ തന്നെയാണ് നേരിടേണ്ടി വരുന്നത് എങ്കിൽ പോലും ആൾറൗണ്ട് മികവിൽ മുന്നേറുന്ന സഞ്ജുവും കൂട്ടരും ഇനിയും അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്നാണ് എല്ലാ ക്രിക്കറ്റ്‌ പ്രേമികളുടെയും വിശ്വാസം. ഇന്നലെ നടന്ന മത്സരത്തിൽ ദുർബലരായ ഉത്തരാഖണ്ഡിനെതിരെ എളുപ്പത്തിൽ തന്നെ വിജയിച്ചതോടെയാണ് കേരളം ക്വാർട്ടർ ഫൈനലിലേക്ക് കൂടി യോഗ്യത നേടിയത്. ഇന്നലെ രാജ്കോട്ടില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഉത്തരാഖണ്ഡ് ടീം നിഞ്ചിത 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സ് നേടി. പക്ഷേ മറുപടി ബാറ്റിങ്ങിൽ കേരളത്തിന് വേണ്ടി സീനിയർ താരമായ സച്ചിൻ ബേബി അർദ്ധ സെഞ്ച്വറിയോടെ ജയം ഒരുക്കി.

മറുപടി ബാറ്റിങ്ങിൽ കേരള ടീം 225 റണ്‍സ് വിജയലക്ഷ്യം 14.2 ഓവറും ഒപ്പം അഞ്ച് വിക്കറ്റും ശേഷിക്കേ മറികടന്നു. സച്ചിൻ ബേബി 73 പന്തുകളിൽ നിന്നും 81 റൺസ്‌ അടിച്ചെടുത്തു.അതേസമയം ഇത്തവണ കേരളത്തിന് വരാനിരിക്കുന്ന ക്വാർട്ടർ ഫൈനലിൽ കേരളത്തിന്‌ നേരിടേണ്ടി വരുന്നത് ഗ്രൂപ്പ് ഇയിലെ  ചാംപ്യന്‍മാരായ സര്‍വീസസിനെയാണ്. നാല് ജയങ്ങൾ അടക്കം 16 പോയിന്റ് നേടി ഗ്രൂപ്പ് ഡി യില്‍ നിന്നും കേരള ടീം ഗ്രൂപ്പ് ചാംപ്യന്‍മാരായി ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നതാണ് എല്ലാ അർഥത്തിലും ചരിത്രനേട്ടമായി തന്നെ മാറുന്നത്.

എന്നാൽ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ആരംഭിക്കും മുൻപായി പ്രീ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ നടക്കും. ഗ്രൂപ്പ് സ്റ്റേജിൽ നിന്നും വിദര്‍ഭ, ത്രിപുര, കര്‍ണാടക, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് ടീമുകളാണ് പ്രീക്വാര്‍ട്ടര്‍ ഫൈനലില്‍ ഏറ്റുമുട്ടുക.തമിഴ്നാട്, ഹിമാചല്‍ പ്രദേശ്, സൗരാഷ്ട്ര, കേരള ടീമുകൾക്ക് നേരിട്ട് ക്വാർട്ടർ ഫൈനൽ യോഗ്യത ലഭിച്ചു.