ബോൾഡ് ക്യാരക്ടർ പോലെ ബോൾഡ് ലുക്കിൽ കീർത്തി സുരേഷ് ;ചിത്രങ്ങൾ വൈറൽ | Keerthy Suresh Bold Look Photos

Keerthy Suresh Bold Look Photos : മലയാള സിനിമ രംഗത്ത് തന്റേതായ അഭിനയ മികവ് കൊണ്ട് ഒരു സ്ഥാനം ഉറപ്പിച്ച നടിയാണ് കീർത്തിസുരേഷ്. ഒരുപാട് മലയാള സിനിമകളിൽ ഒന്നും തന്നെ കീർത്തി അഭിനയിച്ചിട്ടില്ലെങ്കിലും ചെയ്ത മലയാള സിനിമകൾ കൊണ്ട് തന്നെ വളരെയധികം ആരാധകരെ കീർത്തി സുരേഷ് ഇതിനോടകം നേടി. ബാലതാരമായി തന്നെ സിനിമയിൽ തുടക്കം കുറിച്ച കീർത്തി പഠന ശേഷമാണ് പിന്നീട് അച്ഛന്റെയും അമ്മയുടെയും പാത പിന്തുടർന്ന് സിനിമയിലേക്ക് സജീവമാകുന്നത്.പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് സുരേഷ് കുമാറിന്റേയും

നടി മേനകയുടെയും മകളായത് കൊണ്ട് തന്നെ കീർത്തിയുടെ സിനിമ പ്രവേശനം വളരെ എളുപ്പത്തിലായിരുന്നു. പ്രിയദർശൻ ചിത്രം ഗീതാഞ്ജലിയായിരുന്നു കീർത്തി നായികയായുള്ള ആദ്യ ചലച്ചിത്രം.പിന്നീട് റിങ്ങ്മാസ്റ്റർ, മരക്കാർ അറബി കടലിന്റെ സിംഹം ,വാശി എന്നീ ചുരുക്കം ചില മലയാള ചിത്രങ്ങളിൽ മാത്രമേ കീർത്തി അഭിനയിച്ചുള്ളുവെങ്കിലും അന്യഭാഷകളിൽ കീർത്തി ഇതിനോടകം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. തെലുങ്കു ചിത്രമായ മഹാനടി കീർത്തിയുടെ അഭിനയ ജീവിതത്തിലെ ഒരു നാഴികക്കല്ലായിരുന്നു.

മികച്ച നടിയ്ക്കുള്ള ദേശീയ അവാർഡുൾപ്പെടെ നിരവധി പുരസ്ക്കാരങ്ങൾ മഹാനടിയിലൂടെ കീർത്തി സുരേഷിന് ലഭിച്ചു. ഇതോടെ കീർത്തി തെന്നിന്ത്യയിലെ മുൻനിര നായികമാരിലൊരാളായി. ഒപ്പം നിരവധി ആരാധകരും കീർത്തിക്കുണ്ടായി. കീർത്തി സോഷ്യൽ മീഡിയകളിൽ പങ്കുവെയ്ക്കുന്ന ഫോട്ടോകൾക്കും നിരവധി ആളുകളാണ് കമന്റും ലൈകും ചെയ്യുന്നത്.ഇപ്പോഴിതാ അത്തരത്തിൽ കീർത്തി പങ്കുവെച്ച ചിത്രങ്ങളാണ് ആരാധകരുടെ ശ്രെധ നേടുന്നത്. ഫോട്ടോയിലെ കീർത്തിയുടെ ഡ്രസിങ് ആണ്

എല്ലാവരുടെയും ശ്രദ്ധയാകർഷിക്കുന്നത്‌. ചില്ലി റെഡിൽ ഉള്ള ഷോട്ട് ടോപ്പും അതെ കളറിൽ ഉള്ള ബെൽബോട്ടം പാന്റുമാണ് കീർത്തിയുടെ വേഷം.ടോപിൽന്റെ കൈകളിലെ പ്രിന്റഡ് വർക്കും പെട്ടന്ന് ശ്രെദ്ധിക്കും.സ്വയറിലും സർക്കിളിലും ട്രയാങ്കിളിലുമൊക്കെയുള്ള കളർഫുൾ വർക്ക് ആണ് ഇതിന്റെ പ്രത്യേകത. ഒരു പക്ഷെ ഈ ടൈപ് ഡ്രസിങ് സ്റ്റൈൽ അധികം നടിമാരൊന്നും പരീക്ഷിച്ച് കാണില്ല .ആറ്റിട്യൂട് ലൂക്കിൽ ഉള്ള കീർത്തിയുടെ ഫോട്ടോ ഇതിനോടകം തന്നെ നിരവധി ലൈകും കമന്റും ആണ് നേടുന്നത് . ബോൾഡ് ആയ ക്യാരക്ടറുകൾ ചെയ്യുന്നത് പോലെ തന്നെ കീർത്തിയുടെ ഈ ബോൾഡ് ലൂക്കിലെ ഫോട്ടോയും ആരാധകരുടെ പ്രിയപ്പെട്ടതാണ്.