വെറും 16 കോടിക്ക് സൂപ്പർ പേസ് നിര 😱ഇത്‌ കാവ്യാ മാരൻ ലേലം സ്റ്റൈൽ

ആദ്യ മത്സരത്തിൽ ദയനീയ പരാജയം, രണ്ടാം മത്സരത്തിലും തോൽവി, ഇതോടെ ‘ഇവർക്ക് ഒരു മാറ്റവും ഇല്ലല്ലോ’ എന്ന് സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ക്രിക്കറ്റ്‌ ലോകം വിധിയെഴുതി. എന്നാൽ, തുടർന്ന് കളിച്ച 5 കളികളിലും ജയം നേടി 10 പോയിന്റുമായി പോയിന്റ് ടേബിളിൽ മുന്നിലെ സ്ഥാനത്തേക്ക് എസ്ആർഎച്ച് കുതിച്ചപ്പോൾ, അവരുടെ വിജയ രഹസ്യമായി ആരാധകരുടെ ചർച്ചാ വിഷയം.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ, മികച്ച ഫോമിൽ കളിക്കുന്ന റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂരിനെ 68 റൺസിൽ കൂടാരം കയറ്റിയതോടെ, പ്രകത്ഭാരായ പേസ് ബൗളർമാർ അടങ്ങുന്ന ഫാസ്റ്റ് ബൗളിംഗ് ഡിപ്പാർട്മെന്റ് തന്നെയാണ് സൺറൈസേഴ്സിന്റെ കരുത്ത് എന്ന് ആരാധകർ തിരിച്ചറിഞ്ഞു. എന്നാൽ അവസാന കളിയിൽ ബൗളർമാർക്ക് ഒന്നും തിളങ്ങാൻ കഴിഞ്ഞില്ല എങ്കിലും ഈ ഒരു ബൗളിംഗ് നിര എതിരാളികൾക്ക് എല്ലാം തന്നെ ഭീക്ഷണിയായി മാറുകയാണ്.ടി20 ഫോർമാറ്റിലെ ശരാശരി ബാറ്റിംഗ് ലൈനപ്പ് മാത്രമുണ്ടായിട്ടും, ബൗളിംഗ് ആക്രമണത്തിന്റെ പിൻബലത്തിലാണ് എസ്ആർഎച്ച് വിജയക്കുതിപ്പ് നടത്തുന്നത്.

ഏറ്റവും ഒടുവിൽ കളിച്ച മൂന്നിൽ രണ്ട് മത്സരങ്ങളിലും എതിരാളികളെ ഓൾഔട്ട്‌ ചെയ്തതുൾപ്പടെ കളിച്ച എല്ലാ മത്സരങ്ങളിലും കുറഞ്ഞത് 6 വിക്കറ്റെങ്കിലും വീഴ്ത്താനായിട്ടുണ്ട് എന്നത്, സൺറൈസേഴ്സ് ബൗളിംഗ് യൂണിറ്റിന്റെ മികവ് എടുത്ത് കാണിക്കുന്നു. സീസണിലുനീളമുള്ള എസ്ആർഎച്ച് ബൗളർമാരുടെ കണക്കെടുത്താൽ, ടി നടരാജൻ 15 വിക്കറ്റുകളുമായി പർപ്പിൾ ക്യാപ് റേസിൽ രണ്ടാം സ്ഥാനത്ത് നിൽക്കുമ്പോൾ, ഉമ്രാൻ മാലിക് (15), ഭൂവനേശ്വർ കുമാർ (9), മാർക്കോ ജേൻസൺ (6) എന്നിവരും തൊട്ടുപിന്നിലുണ്ട്.

മാത്രമല്ല, ഐപിഎൽ താരലേലത്തിൽ എസ്ആർഎച്ച് അവരുടെ ഫാസ്റ്റ് ബൗളർമാരെ സ്വന്തമാക്കിയ രീതിയും ക്രിക്കറ്റ്‌ ലോകത്ത് ചർച്ചയാകുന്നു. സിഎസ്കെ ദീപക് ചാഹറിന് വേണ്ടി 14 കൊടിയും മുംബൈ ജോഫ്ര ആർച്ചറിന് വേണ്ടി 8 കോടിയുമൊക്കെ മുടക്കിയപ്പോൾ, എസ്ആർഎച്ച് അവരുടെ പേസ് ഡിപ്പാർട്മെന്റിനെ തന്നെ സ്വന്തമാക്കിയിരിക്കുന്നത് 16.40 കോടി രൂപയ്ക്കാണ്. ഉമ്രാൻ മാലിക്കിനെ നാല് കോടിക്ക് നിലനിർത്തിയപ്പോൾ, ഭൂവി (4.20 കോടി), ടി നടരാജൻ (4 കോടി), മാർക്കോ ജേൻസൺ (4.20 കോടി) എന്നിങ്ങനെയാണ് എസ്ആർഎച്ച് അവരുടെ പേസർമാർക്ക് വേണ്ടി മുടക്കിയ തുക. ഇതിന്റെ ക്രെഡിറ്റ്‌ എസ്ആർഎച്ച് ഉടമസ്ഥ കാവ്യ മാരന് കൂടി അവകാശപ്പെട്ടതാണ്.