ഹൃദയം കീഴടക്കി ഹൈദരാബാദിന്റെ ഈ ‘ഓക്ഷൻ ലേഡി’ 😱ആളൊരു ചില്ലറകാരിയല്ല

അവസാനിച്ച 2022 ഐപിഎൽ താരലേലം, താരങ്ങൾക്ക് വേണ്ടിയുള്ള ബിഡ്ഡിംഗുകൾക്കൊപ്പം തന്നെ ലേലത്തിൽ പങ്കെടുത്ത ഫ്രാഞ്ചൈസി ഓണർമാരാലും ആരാധകർക്കിടയിൽ ശ്രദ്ധേയമായിരിക്കുകയാണ്. കെകെആർ ഓക്ഷൻ ടേബിളിൽ ഷാരൂഖ് ഖാന്റെ മക്കളായ ആര്യൻ ഖാനും സുഹാന ഖാനും എത്തിയത്, വാർത്താ കോളങ്ങളിൽ ഇടം നേടിയിരുന്നു. എന്നാൽ, ആരാധകർക്കിടയിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടതും, ജനപ്രീതി നേടിയതും സൺറൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടി ബിഡ് വിളിച്ചിരുന്ന ആ യുവതി ആയിരുന്നു.

‘ആരാണ് ആ ഹൈദരാബാദ് ഓക്ഷൻ ടേബിളിൽ ഉണ്ടായിരുന്ന ആ യുവതി’, ‘ഹൈദരാബാദിന്റെ ഉടമ ആരാണ്’ തുടങ്ങിയ ചോദ്യങ്ങൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലും ഇന്റർനെറ്റിലും ആകെ നിറഞ്ഞു നിന്നിരുന്നു. അത് സൺറൈസേഴ്‌സ് ഹൈദരാബാദ് ഉടമ കാവ്യ മാരൻ ആണെന്ന് അറിഞ്ഞതോടെ, ‘ആരാണ് കാവ്യ മാരൻ’ എന്ന ചോദ്യം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കി. യഥാർത്ഥത്തിൽ ആരാണ് കാവ്യ മാരൻ?

സൺ ഗ്രൂപ്പ് ചെയർമാനും മാധ്യമ വ്യവസായിയുമായ കലാനിധി മാരന്റെ മകളാണ് കാവ്യ മാരൻ. സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ സഹ ഉടമയാണ് ഈ 30-കാരി. കാവ്യ ഇതിനു മുമ്പ് സൺ ടിവിയുടെ സൺ മ്യൂസിക്കിലും എഫ്എം ചാനലുകളിലും മേൽനോട്ടം വഹിച്ചിരുന്നു. മുൻ തമിഴ്‌നാട് മുഖ്യമന്ത്രിയും രാഷ്ട്രീയ നേതാവുമായിരുന്ന എം കരുണാനിധിയുടെ മരുമകനാണ് കാവ്യയുടെ അച്ഛൻ കലാനിധി മാരൻ. കാവ്യയുടെ അമ്മാവൻ ദയാനിധി മാരൻ ചെന്നൈ സെൻട്രലിൽ നിന്നുള്ള പാർലമെന്റ് അംഗമാണ്.

ശനി, ഞായർ ദിവസങ്ങളിലായി ബെംഗളൂരുവിൽ നടന്ന ഐപിഎൽ 2022 ലേലത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് ഡയറക്ടർ ടോം മൂഡി, ബൗളിംഗ് മെന്റർ മുത്തയ്യ മുരളീധരൻ എന്നിവർക്കൊപ്പമാണ് കാവ്യ മാരൻ എത്തിയത്. ഐപിഎല്ലിന്റെ 2018 സീസണിലാണ് കാവ്യ മാരൻ ആദ്യമായി ഹൈദരാബാദ് ജേഴ്സിയിൽ സ്റ്റേഡിയത്തിൽ പ്രത്യക്ഷപ്പെടുന്നത്. കഴിഞ്ഞ വർഷത്തെ ലേലത്തിലും കാവ്യ മാരൻ സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആയിരുന്നു.