കാസർകോടിന്റെ സ്വന്തം മൊയ്‌ദീൻ.

0

പ്രവാസ ലോകത്ത് കാസറഗോഡ് നിന്നും വിരുന്ന് എത്തിയ താരം മൊയ്‌ദീൻ.
തന്റെ കൂട്ടുകാർ. ബൗണ്ടറി കടത്തിയും എതിർ ഗോൾ വലയം തകർത്തു മുന്നേറുമ്പോൾ. വോളി ബോളിൽ എതിരാളികൾ തീർത്ത മനുഷ്യ മതിൽ പൊട്ടിച്ചു വിജയം കൊയ്യുന്ന . സ്മാഷ്കളുടെ പണി പുരയിൽ ആയിരുന്നു ബന്തടുക്ക ആനക്കല്ല് സ്വദേശി മൊയ്‌ദീൻ കുഞ്ഞി. ബന്തടുക്ക സ്കൂൾ കായിക അദ്ധ്യാപകൻ. രാധാകൃഷ്ണൻ മാസ്റ്റർ കണ്ടെത്തിയ വോളി പ്രതിഭ ആണ് മൊയ്‌ദീൻ. കേരള കർണാടക. ഗോവ തുടങ്ങിയ സംസ്ഥാങ്ങളിൽ ആണ് കൂടുതലും കളിച്ചതു. ഇപ്പോൾ ദുബായ് എയർ പോർട്ടിൽ ഡ്യൂട്ടി ഫ്രീയിൽ ജോലിയും ഡ്യൂട്ടി ഫ്രീ വോളി ടീം അംഗവും. യുഎ ഇ യിൽ അറിയപ്പെടുന്ന റഫറി കൂടി ആണ്.

നാട്ടിൽ കൂട്ട് കരോടുത്തു കളിക്കുമ്പോൾ തന്നെ മൊയ്‌ദീൻ തന്റെ കഴിവിലുള്ള മിന്നലാട്ടം കാണിച്ചിരുന്നു. ബന്തടുക്ക സ്കൂളിൽ ചേർന്നത് രാധാകൃഷ്ണൻ മാസ്റ്ററുടെ ശിക്ഷണം കൂടി ആയപ്പോൾ മൊയ്‌ദീൻ തിരിഞ്ഞ് നോക്കേണ്ടി വന്നില്ല. 93ൽ കാസറഗോഡ് ജില്ലാജൂനിയർ. ടീം അംഗമായി തുടർന്നു വടക്കാഞ്ചേരിയിൽ നടന്ന ജൂനിയർ ളിയിൽ ജില്ലയെ പ്രധിനിധികരിച്ചു. 2001 2002 ഈരാറ്റുപേട്ടയിൽ നടന്ന സംസ്ഥാന വോളിബോൾ ചാമ്പ്യൻഷിപ്പിൽ ആണ് അവസാനമായി കാസർകോടിനു വേണ്ടി കുപ്പായമണിഞ്ഞതു. 2000ത്തിൽ നടന്ന കേരള സംസഥാന കേരളോത്സവത്തിൽ ചാമ്പ്യൻ മാരായ കാസറഗോഡ് ടീം ക്യാപ്റ്റൻ കൂടി ആയിരുന്നു. വിന്നേഴ്സ് ചെറുക്കള പഞ്ചമി പടുപ്പ്ഫ്രണ്ട്സ് പൈക ചെമ്മനാട് വോളി ടീ. തുടങ്ങിയ നിരവധി ക്ലബ്ബുകൾക്ക് വേണ്ടിയും കളിച്ചു. 2000ത്തിൽ നടന്നകേരള വോളി ബോൾ അസോസിയേഷൻ റഫറി പരിക്ഷ ജയിക്കുകയും .

2012കട്ടക്കിൽ ദേശീയ വോളി ബോൾ റഫറി ടെസ്റ്റ്‌ പാസാകുകയു. അഖിലേന്ത്യ ടൂർണമെന്റ് നിയന്ത്രണം ഏറ്റെടുത്തു നടത്തി. ദുബായ് എയർപോർട്ടിലെ ദുബായ് ഡ്യൂട്ടി ഫ്രീ യിലേക്ക് നടന്ന ടാലെന്റ്റ് പരീക്ഷയിൽ വിജയിക്കുയും അവരുടെ ടീമിൽ അംഗമായി കൂടാതെ വനിതാ ടീം കോച്ച് ആയിട്ടും നിയമിതനായി. 2002 മുതൽ 2010 വരെ ഉള്ള കാലഘട്ടത്തിൽ യുഎഇ ഉള്ള മിക്കടൂര്ണമെന്റിലും. ദുബൈ ഡ്യൂട്ടി ഫ്രീക്കു വേണ്ടി കളിച്ചു ജിമിജേർജ് വോളി.കളിക്കുകയു കളി നിയന്ത്രണം റഫറി ആയും വന്നു ഏക കളിക്കാരൻ കൂടി ആണ് മൊയ്‌ദീൻ യുഎ ഇ ക്ലബ്‌ ചാമ്പ്യൻ ഷിപ് കളിൽ കളിച്ചിട്ടുണ്ട്. നിലവിൽ vfi അംഗീകാരം ഉള്ള യു എ ഇ യിലെ റഫറി ആണ് മൊയ്‌ദീൻ. റഫറി ആയും പരിശീലകനും ആയി ഇനിയും ഒരു പാട് കാലം നമ്മുടെ കൂടെ ഉണ്ടാവട്ടെ മൊയ്‌ദീൻ.
പ്രകാശ് വോളി.