നിർഭാഗ്യത്തിന്റെ രൂപമായി ദിനേശ് കാർത്തിക്ക് 😱😱ചിരി ഉള്ളിലൊതുക്കാൻ കഴിയാതെ സഞ്ജുവും ടീമും (വീഡിയോ )

എംസിഎ സ്റ്റേഡിയത്തിൽ നടന്ന രാജസ്ഥാൻ റോയൽസ് – റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂർ മത്സരത്തിൽ അപകടകാരിയായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ബാറ്റർ ദിനേശ് കാർത്തിക്കിനെ നിർണ്ണായക സമയത്ത് റണ്ണൗട്ടാക്കാനുള്ള അവസരം കുഴപ്പത്തിലാക്കി രാജസ്ഥാൻ റോയൽസ് സ്പിന്നർ യുസ്വേന്ദ്ര ചാഹൽ ആർആർ ആരാധകരെ കുറച്ച് സമയത്തേക്ക് മുൾമുനയിൽ നിർത്തി.

താരതമ്യേനെ ചെറിയ ടോട്ടൽ ആയതുക്കൊണ്ട്തന്നെ ആർആർ ഉയർത്തിയ 145 റൺസ് വിജയലക്ഷ്യം ആർസിബി മറികടക്കുമെന്ന് പരക്കെ പ്രതീക്ഷിച്ചിരുന്നു, എന്നാൽ 9 റൺസിന് പുറത്തായി വിരാട് കോഹ്‌ലി മോശം ഫോം തുടരുകയും, മികച്ച ഫോമിലുള്ള ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിസ് 23ഉം രജത് പതിദാർ 16ഉം ഗ്ലെൻ മാക്സ്വെൽ ഗോൾഡൻ ഡക്കിനും പുറത്തായതോടെ ആർസിബി പ്രതിസന്ധിയിലായി.തുടർന്ന്, വിജയത്തിലേക്കുള്ള ആർസിബിയുടെ പ്രതീക്ഷകൾ ദിനേഷ് കാർത്തിക്കിലായിരുന്നു, 13-ാം ഓവറിൽ യുസ്വേന്ദ്ര ചാഹലിനെതിരെ സ്വീപ്പ് ഷോട്ടിലൂടെ ഫോർ കണ്ടെത്തി അദ്ദേഹം നന്നായി തുടങ്ങി.

എന്നിരുന്നാലും, ഓവറിന്റെ നാലാമത്തെ പന്തിൽ, കാഴ്ച്ചക്കാർക്ക് വിചിത്രമായി അനുഭവപ്പെട്ട റണ്ണൗട്ടിൽ ഒന്ന് കാണാനായി. ചഹലിന്റെ ബോൾ ഷഹബാസ് മിഡ് ഓണിലേക്ക് അടിച്ച് റൺ തേടി ക്രീസ്‌ വിട്ടു, പിന്നാലെ ദിനേശ് കാർത്തിക്കും റൺ എടുക്കാനായി ഓടിയെങ്കിലും പാതിവഴിയിൽ ഷഹബാസ് തീരുമാനം മാറ്റി. ഇതിനിടയിൽ, ഫീൽഡർ പ്രസിദ് കൃഷ്ണ ബൗളിംഗ് എൻഡിൽ ഉണ്ടായിരുന്ന ചാഹലിന് പന്ത് കൈമാറിയെങ്കിലും, പന്ത് വൃത്തിയായി ശേഖരിക്കുന്നതിൽ ചഹൽ പരാജയപ്പെട്ടു.

എന്നാൽ, നേരത്തെ തന്നെ പ്രതീക്ഷ കൈവിട്ട കാർത്തിക് ഓട്ടം സ്ലോ ആക്കിയിരുന്നു. അതിനിടെ നിലത്തു വീണ പന്ത് ശേഖരിച്ച ചഹൽ നിമിഷങ്ങൾക്കൊണ്ട് ബെയ്ൽസ് തട്ടിയിട്ടു. ചഹലും മറ്റ് ആർആർ ഫീൽഡർമാരും ആദ്യമൊന്ന് ഞെട്ടിയെങ്കിലും, റിപ്ലൈ ദൃശ്യങ്ങൾ പരിശോധിച്ച തേർഡ് അമ്പയർ ഔട്ട്‌ വിളിച്ചതോടെ മുഴുവൻ മാനസ്സികാവസ്ഥയും മാറി.