ധോണിയുടെ റെക്കോർഡും തകർത്തു 😱😱ദിനേശ് കാർത്തിക്ക് വമ്പൻ നേട്ടം!! പതിനാറ് വർഷത്തെ കാത്തിരിപ്പ്

ടി20 ക്രിക്കറ്റിൽ അർധസെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യൻ താരമായി ദിനേഷ് കാർത്തിക് മാറി. 37-കാരൻ തന്റെ 36-ാമത് ടി20 അന്താരാഷ്ട്ര മത്സരത്തിലാണ് ആദ്യ അർധ സെഞ്ച്വറി സ്വന്തമാക്കിയത്. തന്റെ ഇന്ത്യൻ അരങ്ങേറ്റത്തിന് 16 വർഷത്തിന് ശേഷമാണ് അർധ സെഞ്ച്വറി നേടുന്നത്.

രാജ്‌കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടന്ന 5 മത്സരങ്ങളുടെ പരമ്പരയിലെ 4-ാം ടി20യിൽ അവസാന ഓവറുകളിൽ ബീസ്റ്റ് മോഡിലേക്ക് കടന്ന ദിനേഷ് കാർത്തിക് 27 പന്തിൽ 55 റൺസെടുത്തു. 2 സിക്‌സറുകളും 9 ബൗണ്ടറികളും നേടിയ കാർത്തികിന്റെ സ്ട്രൈക്ക് റേറ്റ് 200 നു മുകളിൽ ആയിരുന്നു.

“ഡികെ…ഡികെ” എന്ന് ആർത്തുവിളിച്ച കാണികൾക്കൊയി സ്പിന്നർമാരെ സ്വീപ് ചെയ്യുകയും റിവേഴ്‌സ് സ്വീപ്പ് ചെയ്യുകയും പേസർമാരെ കട്ട് ഷോട്ടിലൂടെയും പുൾ ചെയ്തും കാർത്തിക് തന്റെ റേഞ്ച് പ്രദർശിപ്പിച്ചു.27 പന്തിൽ 55 റൺസെടുത്ത കാർത്തിക് കളിയിലെ ഏറ്റവും ചെറിയ ഫോർമാറ്റിൽ അർദ്ധ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യൻ ബാറ്ററായി. 2018 ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 36 വയസ്സുള്ളപ്പോൾ തന്റെ രണ്ടാം ടി20 അർദ്ധ സെഞ്ച്വറി നേടിയ എംഎസ് ധോണിയെ അദ്ദേഹം മറികടന്നു.

മത്സരത്തിൽ ജയിച്ചതോടെ ടി :20 പരമ്പരയിൽ റിഷാബ് പന്തും സംഘവും സൗത്താഫ്രിക്കക്ക്‌ ഒപ്പം എത്തി.പരമ്പരയിലെ ആദ്യത്തെ രണ്ട് കളികൾ സൗത്താഫ്രിക്ക ജയിച്ചിരുന്നു. ഞായറാഴ്ച നടക്കുന്ന അഞ്ചാം ടി :20യിൽ ജയിക്കുന്ന ടീം പരമ്പര സ്വന്തമാക്കും.