അടിച്ചുതകർത്ത് ദിനേശ് കാർത്തിക്ക് 😱😱പുതിയ ഫിനിഷർക്ക് കയ്യടിച്ച് ക്രിക്കറ്റ് ലോകം
മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ പുരോഗമിക്കുന്ന ഐപിഎൽ 2022-ലെ 27-ാം മത്സരത്തിൽ ദിനേശ് കാർത്തിക്കിന്റെ ചിറകിലേറി ഡൽഹി ക്യാപിറ്റൽസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ മാന്യമായ ടോട്ടൽ കണ്ടെത്തി. നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 189 റൺസാണ് ആർസിബി സ്കോർ ചെയ്തത്. ഇന്നിംഗ്സിന്റെ തുടക്കത്തിൽ തിരിച്ചടി നേരിട്ട ആർസിബിക്ക് ആറാമനായി ഇറങ്ങിയ ദിനേശ് കാർത്തിക്കിന്റെ തകർപ്പൻ ബാറ്റിംഗ് ആണ് അതിവേഗം സ്കോർ ഉയർത്താൻ സഹായകമായത്.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ ആർസിബിക്ക് തുടക്കത്തിൽ തന്നെ ഓപ്പണർമാരെ നഷ്ടമായി. രണ്ടാം ഓവറിൽ ഓപ്പണർ അനുജ് റാവത് ഗോൾഡൻ ഡക്കിന് പുറത്തായതിന് പിന്നാലെ, മൂന്നാം ഓവറിൽ ക്യാപ്റ്റൻ ഫാഫ് ഡ്യൂപ്ലസിസിനെ (8) ആർസിബിക്ക് നഷ്ടമായി. തുടർന്ന് വിരാട് കോഹ്‌ലി (12), സുയാഷ് പ്രഭുദേശായ് (6) എന്നിവരെയും 10 ഓവർ പൂർത്തിയാക്കുന്നതിന് മുൻപ് ആർസിബിക്ക് നഷ്ടമായി. എന്നാൽ, ഗ്ലെൻ മാക്സ്വെൽ (55) അർധ സെഞ്ച്വറിയുമായി ക്രീസിൽ പിടിച്ചു നിന്നത് ആർസിബിയെ വലിയ തകർച്ചയിൽ നിന്ന് രക്ഷിച്ചു.

ഒടുവിൽ ആറാമനായി ക്രീസിലെത്തിയ വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക് തന്റെ ഉഗ്ര രൂപം പുറത്തെടുത്തതോടെ, സ്കോർ ബോർഡ് അതിവേഗം ചലിച്ചു തുടങ്ങി. 34 പന്തിൽ 5 ഫോറും 5 സിക്സും സഹിതം 66 റൺസെടുത്ത് പുറത്താകാതെ നിന്ന ദിനേശ് കാർത്തിക് ഡൽഹി ബൗളർമാരെ കണക്കിന് ശിക്ഷിച്ചു.
— Cric Zoom (@cric_zoom) April 16, 2022
11.2 ഓവറിൽ 92/5 എന്ന നിലയിൽ ഉണ്ടായിരുന്ന ആർസിബിയെ നിശ്ചിത ഓവറിൽ 189 റൺസിലെത്തിച്ചത് ദിനേശ് കാർത്തിക്കിന്റെ വൺ മാൻ ഷോ ആണ്. ആറാം വിക്കറ്റിൽ ഓൾറൗണ്ടർ ശഹബാസ് അഹ്‌മദുമായി (21 പന്തിൽ 32) ചേർന്ന് ദിനേശ് കാർത്തിൽ 97 റൺസ് കൂട്ടുകെട്ട് സൃഷ്ടിച്ചു. ഇതോടെ 2022 ടി20 ലോകകപ്പിലേക്കുള്ള ഇന്ത്യൻ ടീമിലേക്കുള്ള തന്റെ സാധ്യതകൾ കൂടുതൽ സജീവമാക്കിയിരിക്കുകയാണ് ദിനേശ് കാർത്തിക്.