എന്നും ധോണിക്കും പിറകിൽ 😱😱ധോണിക്ക് മുൻപേ അരങ്ങേറി ഇന്നും ഹീറോയാകുന്ന ദിനേശ് കാർത്തിക്ക്

എഴുത്ത് : റോണി ജേക്കബ് (മലയാളി ക്രിക്കറ്റ്‌ സോൺ);”ഭീമസേനാ, നീ എന്തൊക്കെ ചെയ്താലും…എന്നും അർജുനൻ്റെ പിന്നിൽ രണ്ടാമൻ ആവാനാണ് നിനക്ക് വിധി.”ഇതിഹാസങ്ങളിൽ ഏറ്റവും മഹത്തരമായ മഹാഭാരതത്തിലെ ,പാണ്ഡവ സഹോദരൻമാരായ അർജുനനെയും ഭീമനെയും താരതമ്യം ചെയ്തിട്ടുള്ളൊരു പദപ്രയോഗമാണ് മുകളിൽ പറഞ്ഞത്.

ഗദായുദ്ധമുറകളിൽ ഏറ്റവും മികച്ച യോദ്ധാവായിട്ടും, കൗരവപ്പടയുടെ തലവനെ വീഴ്ത്തിയിട്ടും അർജുനൻ്റെ അത്രയും പ്രശസ്തി ഭീമസേനന് ലഭിച്ചിരുന്നില്ല എന്ന വിമർശനമാണ് മുകളിൽ പറഞ്ഞ വാചകത്തിൻ്റെ അടിസ്ഥാനം.പുരാണങ്ങളിൽ നിന്ന് ആധുനികതയിലേക്ക് വന്നാൽ, ഇന്ത്യൻ ക്രിക്കറ്റിലെ ഒരു അർജുനനെയും ഭീമനേയും നമ്മൾക്ക് പരിചയപ്പെടാം.അത് മറ്റാരുമല്ല, ധോണിയും കാർത്തിക്കും തന്നെ.

ധോണിയെന്ന അർജുനൻ, ഒരു മഹാവൃക്ഷമായി ഇന്ത്യൻ ക്രിക്കറ്റിൽ പടർന്നു പന്തലിച്ചു.ഏകദേശം ഒന്നര പതിറ്റാണ്ടോളം,ക്രിക്കറ്റ് ഗ്രൗണ്ടെന്നെ കുരുക്ഷേത്ര ഭൂമിയിൽ ധോണി വിളങ്ങലിച്ചു നിന്നു. അതു കൊണ്ട് തന്നെ കാർത്തിക് എന്ന ഭീമസേനന്, ധോണിയുടെ പിന്നിലാവാനേ സാധിച്ചിട്ടുള്ളു.കാർത്തിക് എന്ന പ്രതിഭയുടെ മിന്നലാട്ടം പലവട്ടം നമ്മൾ കണ്ടതാണ്.അതിൽ, ഏതൊക്കെ കളികൾ നമ്മൾ മറന്നാലും, ശ്രീലങ്കയിൽ വെച്ചു നടന്ന നിഹ്ദാസ് ട്രോഫിയുടെ ഫൈനൽ ഒരു ക്രിക്കറ്റ് പ്രേമിയും മറക്കാനിടയില്ല. ഇന്ത്യക്ക് വേണ്ടി ആർത്തിരമ്പിയ സിംഹള കാണികളുടെതടക്കം മുഴുവൻ കളിയാരാധകരുടെയും കണ്ണും മനവും നിറച്ച ബാറ്റിംഗായിരുന്നു അന്നു കാർത്തിക് പുറത്തെടുത്തത്.

ഇനി, ഇത്തവണത്തെ IPL ലേക്ക് വന്നാൽ. മുമ്പെങ്ങുമില്ലാത്ത രീതിയിലുള്ള ഒരു സുരക്ഷിതത്വം RCB യുടെ ബാറ്റിംഗ് ലൈനപ്പിൽ കാണുന്നു.കോഹ്ലിയും ABD യും പുറത്തായാൽ തകർന്നു തരിപ്പണമാകുന്ന ഒരു RCB നിരയെയാണ് വർഷങ്ങളായി നാം കാണുന്നത്.അതിനൊരു മാറ്റമാണ് ദിനേശ് കാർത്തിക് എന്ന ഭീമസേനൻ്റെ വരവ് കൊണ്ട് ടീമിന് സാധിച്ചത്ഇന്നലത്തെ മത്സരത്തിൽ മാത്രമല്ല, കളിച്ച 3 മത്സരത്തിലും ,തൻ്റേതായ നിർണായക സംഭാവന നല്കിയിട്ടാണ് അദ്ദേഹം ക്രീസ് വിട്ടത്

ചരിത്രത്തിൽ ഭീമസേനൻ ചിലപ്പോൾ രണ്ടാമാനായിക്കാണും. പക്ഷേ തൻ്റെ കരിയറിൻ്റെ അവസാന സമയത്തെങ്കിലും, അർജുനൻ്റെ വ്യക്തിപ്രഭാവത്തിൻ്റെ വലയത്തിൽ നിന്ന് പുറത്ത് വരാൻ കാർത്തിക്കിന് കഴിയുന്നു എന്നത് ക്രിക്കറ്റ് പ്രേമികളെ സംബന്ധിച്ചിടത്തോളം മനസിന് കുളിർമയേകുന്ന കാഴ്ചയാണ്. മഹാഭാരത്തിൽ അർജുനനും ഭീമനും ശ്രേഷ്ഠരായ രണ്ടു വ്യക്തിത്വങ്ങളാണ്ക്രിക്കറ്റിൽ ധോണിയും കാർത്തിക്കും അതു പോലെ തന്നെയാണ്.പ്രായം എന്നത് വെറും ഒരു നമ്പർ മാത്രമാണന്ന് തെളിയിക്കാനായി, ഇരുവരുടെയും ബാറ്റിൽ നിന്ന് ഇനിയും മനോഹര ഇന്നിംഗ്സുകൾ പിറക്കട്ടെ.