ഇന്ത്യക്കാരുടെ ഈ പ്രിയ താരസഹോദരിമാർ ആരെന്ന് മനസ്സിലായോ?? കുഴഞ്ഞ് സോഷ്യൽ മീഡിയ

സിനിമ ലോകത്തെ താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുന്നത് സിനിമ ആരാധകർക്ക് വളരെ ഇഷ്ടമുള്ള ഒരു കാര്യമാണ്. നടി നടന്മാരുടെ ബാല്യകാല ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുമ്പോൾ അത് ആരാണെന്ന് കണ്ടെത്താനുള്ള ആരാധകരുടെ ആവേശം വളരെ വലുതാണ്. ഇത്തരത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായ സിനിമയിൽ നിന്നുള്ള രണ്ട് സഹോദരിമാരുടെ ചിത്രമാണ് നിങ്ങൾ ഇപ്പോൾ കാണുന്നത്.

ചിത്രത്തിൽ കാണുന്ന സഹോദരിമാർ ആരെന്ന് കണ്ടെത്താൻ മലയാള സിനിമയിലെ നടിമാരെ ആലോചിച്ച് തലപുകക്കേണ്ടതില്ല. ഇവർ ബോളിവുഡ് നായികമാർ ആണ്. ഇനി നിങ്ങൾ ചിത്രത്തിലേക്ക് ഒന്ന് ശ്രദ്ധിച്ചു നോക്കൂ, ഇപ്പോൾ നിങ്ങൾക്ക് ഈ നായികമാർ ആരെന്ന് മനസ്സിലായോ. അതെ, ബോളിവുഡ് ലോകത്തെ ജനപ്രിയ നായികമാരായ കരീന കപൂറും സഹോദരി കരിഷ്മ കപൂറും ആണ് നിങ്ങൾ ചിത്രത്തിൽ കാണുന്ന കുട്ടികൾ.

2000-ത്തിൽ പുറത്തിറങ്ങിയ ‘റെഫ്യൂജി’ എന്ന ചിത്രത്തിൽ അഭിഷേക് ബച്ചന്റെ നായികയായി ആണ് കരീന കപൂർ സിനിമ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. പിന്നീട്, ‘കഭി ഖുഷി കഭി ഖം’, ‘ഖുഷി’, ‘തലാഷ്’, ‘ഹല്ല ഭോൽ’, ‘3 ഇഡിയറ്റ്സ്‌’, ‘ഹീറോയിൻ’, ‘ബജറംഗി ബൈജൻ’, ‘കി & കാ’ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ കരീന കപൂർ ബോളിവുഡ് സിനിമ പ്രേക്ഷകരുടെ ഹൃദയം കവർന്നു. ബോളിവുഡ് നടൻ സൈഫ് അലി ഖാൻ ആണ് കരീനയുടെ ഭർത്താവ്.

അതേസമയം 1991-ൽ പുറത്തിറങ്ങിയ ‘പ്രേം ഖൈദി’ എന്ന ചിത്രത്തിലൂടെയാണ് കരിഷ്മ കപൂർ തന്റെ സിനിമ ജീവിതത്തിന് തുടക്കമിട്ടത്. പിന്നീട്, ‘നിശ്ചയ്’, ‘സപ്നെ സജൻ കെ’, ‘മുഖാബല’, ‘ശക്തിമാൻ’, ‘ജവാബ്’, ‘കൂലി നമ്പറിൽ 1’, ‘റിഷ്തെ’ തുടങ്ങി നിരവധി ബോളിവുഡ് ചിത്രങ്ങളിൽ നായിക വേഷം അവതരിപ്പിച്ച് 1990 കാലഘട്ടത്തിൽ ബോളിവുഡ് സിനിമ ലോകത്ത് കരിഷ്മ തിളങ്ങി നിന്നു.