ഈ അച്ഛനും മോളും ആരൊക്കെ എന്ന് മനസ്സിലായോ ..? | bollywood actress childhood photo

ബോളിവുഡ് സിനിമയുടെ താരറാണി എന്ന് വിശേഷിപ്പിക്കാവുന്ന ഒരു നായികയുടെ ബാല്യകാല ചിത്രമാണ് ഇന്ന് നിങ്ങൾക്കായി ഇവിടെ പങ്കുവെച്ചിരിക്കുന്നത്. അച്ഛനും അമ്മയും ചേച്ചിയും അഭിനേതാക്കൾ ആയതുകൊണ്ടുതന്നെ മറ്റൊരു കരിയറിനെ പറ്റി താരത്തിന് ചിന്തിക്കേണ്ടി വന്നില്ല. തന്റെ പ്രിയപ്പെട്ടവരുടെ പാത പിന്തുടർന്ന് സിനിമയിൽ അരങ്ങേറ്റം കുറിക്കുകയും, പിന്നീട് ബോളിവുഡ് ലോകത്ത് തന്റേതായ ഒരു ഇടം സൃഷ്ടിക്കുകയും ചെയ്ത ഈ താരം ആരാണെന്ന് നിങ്ങൾക്ക് മനസ്സിലായോ.

ഇന്ത്യയിലെ പ്രശസ്ത സിനിമ പാരമ്പര്യമുള്ള കപൂർ കുടുംബത്തിലെ അംഗമാണ് ഈ താരം. നടനും നിർമ്മാതാവും സംവിധായകനുമായ രൺദീർ കപൂറിന്റെയും നടി ബബിത കപൂറിന്റെയും ഇളയ മകളും ബോളിവുഡ് താര നായികയുമായ കരീന കപൂറിന്റെ ബാല്യകാല ചിത്രമാണ് നിങ്ങൾ ഇവിടെ കാണുന്നത്. കരീനയുടെ സഹോദരി കരിഷ്മ കപൂറും ഒരുകാലത്ത് ബോളിവുഡ് ലോകത്ത് സജീവമായിരുന്നു. 2000-ൽ പുറത്തിറങ്ങിയ റഫ്യൂജി എന്ന ചിത്രത്തിലൂടെ അഭിഷേക് ബച്ചന്റെ നായികയായിയാണ് കരീന കപൂർ സിനിമ അരങ്ങേറ്റം കുറിച്ചത്.

ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട കരീന കപൂർ, പിന്നീട് ബോളിവുഡിൽ സജീവമാവുകയായിരുന്നു. അശോക, കഭി ഖുശി കഭി ഗം എന്നീ ചിത്രങ്ങളിലൂടെ തന്നെ കരീന കപൂർ ബോളിവുഡ് സിനിമ ലോകത്ത് തന്റേതായ ഒരു സ്ഥാനം കണ്ടെത്തിയിരുന്നു. എന്നാൽ പിന്നീട് കരീന കപൂറിന്റെ കരിയറിൽ പരാജയങ്ങളുടെ ഒരു തുടർച്ച തന്നെ ഉണ്ടായി. ഒടുവിൽ 2004-ൽ പുറത്തിറങ്ങിയ ‘ചമേലി’ എന്ന ചിത്രമാണ് കരീന കപൂറിന്റെ കരിയറിന് ഒരു വഴിത്തിരിവ് നൽകിയത്.

റൊമാന്റിക് കോമഡി ചിത്രങ്ങളായ ജബ് വെ മെത്, ഏക് മെയിൻ ഓർ ഏക് തു, ത്രില്ലർ ചിത്രങ്ങളായ കുർബാൻ, തലാഷ് : ദി ആൻസർ ലൈസ് വിത്ത് ഇൻ, ഡ്രാമാറ്റിക് ചിത്രങ്ങളായ വി ആർ ഫാമിലി, ഹീറോയിൻ, ഉട്ത്ത പഞ്ചാബ് എന്നീ ചിത്രങ്ങളെല്ലാം ഒരു അഭിനേതാവ് എന്ന നിലയിൽ കരീന കപൂറിന് ഏറെ നേട്ടങ്ങൾ സമ്മാനിച്ചു. സിങ്കം റിട്ടേൺസ്, ഗുഡ് ന്യൂസ്, 3 ഇടിയറ്റ്സ്, ബജരംഗി ബൈജാൻ എന്നിവയെല്ലാം കരീന കപൂറിന്റെ കരിയറിൽ വാണിജ്യപരമായി വലിയ നേട്ടങ്ങൾ ഉണ്ടാക്കിയ സിനിമകളാണ്.

Rate this post