‘കർച്ച് കിറായ് ‘ – വോളിബാൾ ചരിത്രത്തിലെ ” G.O.A.T “

0

വോളിബാൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരം ആരാണെന്നുള്ള ചർച്ച എക്കാലത്തും തർക്കമുണ്ടാക്കുന്ന ഒന്നായിരുന്നു. ഫുട്ബോളിൽ മെസ്സിയാണോ , റൊണാൾഡോയാണോ മികച്ചവൻ എന്ന് ആരാധകർക്കിടയിൽ തർക്കം നില നിൽക്കുന്നതുപോലെ വോളിബോളിലെ എക്കാലത്തെയും മികച്ച താരം ആരാണെന്നുള്ള തർക്കം ആരാധകർക്കിടയിലുമുണ്ട്.ചിലർ പറയും ബ്രസീലിയൻ ഇതിഹാസം ഗിബയാണ് എന്നും, ചിലർക്ക് അത് ഇറ്റാലിയൻ താരം ആൻഡ്രിയ ജിയാനി എന്നും മറ്റുള്ളവർ ലാംഗ് പിംഗ് എന്നും പറയും.എന്നാൽ എഫ്‌ഐ‌വി‌ബിയുടെ അഭിപ്രായത്തിൽ എക്കാലത്തെയും മികച്ച വോളിബോൾ കളിക്കാരൻ അമേരിക്കൻ ഇതിഹാസം കർച്ച് കിറായിയെയാണ്.

വോളി ചരിത്രത്തിൽ ഇൻഡോർ വോളിയിലും, ബീച്ച് വോളിയിലും ഒളിമ്പിക്സ് സ്വർണം നേടിയ ഒരേ ഒരു താരമാണ് കർച്ച് കിറായി. മികച്ച ഡിഫെൻസിവ് കളിക്കാരൻ (1 തവണ), മികച്ച ഒഫൻസീവ് കളിക്കാരൻ (3 തവണ), മികച്ച തിരിച്ചു വരവിനുള്ള പുരസ്‌കാരം , ഏറ്റവും മികച്ച കളിക്കാരൻ (6 തവണ), സ്പോർട്സ് മാൻ ഓഫ് ദി ഇയർ പുരസ്‌കാരം (3 തവണ), 1986 ലും 1988 ലും എഫ്‌ഐവിബി മികച്ച കളിക്കാരൻ അവാർഡും സ്വന്തമാക്കിയിട്ടുണ്ട് . ഇൻഡോർ വൊള്ളിയോടൊപ്പം ബീച്ച് വോളിയിലയിലും ഒരേ സമയം മികവ് പുലർത്തിയ താരമാണ് കിറായി.

1960 ൽ ജനിച്ച കിറായ്ഹംഗേറിയൻ വോളി താരമായിരുന്ന തന്റെ പിതാവിൽ നിന്നാണ് വോളിയുടെ ആദ്യ പടങ്ങൾ പഠിക്കുന്നത്. സ്കൂൾ പഠനകാലത്ത് തന്നെക്കാൾ മുതിർന്നവരേക്കാൾ മികവ് പുലർത്തി കിറായി. 11 ആം വയസ്സിൽ തന്റെ പിതാവിനൊപ്പമാണ് ബീച്ച് വോളിയിൽ അരങ്ങേറ്റം കുറിക്കുന്നത്. നാഷണൽ ചാംപ്യൻഷിപ്പുകളിലെ മികച്ച പ്രകടനങ്ങൾ 1981 ൽ അമേരിക്കൻ ദേശീയ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.1984 ലെ ലോസ് ഏഞ്ചലസ് ഒളിംപിക്സിൽ ബ്രസീലിനെ കീഴടക്കി ഒളിമ്പിക്സ് സ്വർണം നേടി. 1985 ലെ എഫ്‌ഐ‌വി‌ബി ലോകകപ്പ്,1986 ലെ എഫ്‌ഐ‌വി‌ബി ലോക ചാമ്പ്യൻ‌ഷിപ്പ് നേടി അമേരിക്ക ലോകത്തെ മികച്ച ടീമായി മാറി. 1988 സോൾ ഒളിംപിക്സിൽ അമേരിക്കയെ നയിച്ച കിറായ് യു‌എസ്‌ എസ് ആറിനെ പരാജയപ്പെടുത്തി തുടർച്ചയായ രണ്ടാം ഒളിന്പിക്‌സ് സ്വർണം നേടി. 1986 ലും ,1988 ലും കിറായിയെ ലോകത്തിലെ മികച്ച കളിക്കാരനായി എഫ്‌ഐ‌വി‌ബി തിരഞ്ഞെടുത്തു.1988 ലെ ഒളിമ്പിക്സിന് ശേഷം കിറായ് ദേശീയ ടീമിൽ നിന്ന് വിരമിച്ചു.

1990 മുതൽ 1992 വരെ ഇറ്റലിയിൽ ഇൽ മെസ്സാഗെറോ റെവെന്നയ്‌ക്കായി കളിച്ചു. രണ്ട് സീസണുകളിൽ ടീം ഇറ്റാലിയൻ വോളിബോൾ ലീഗ് (1991), ഇറ്റാലിയൻ കപ്പ് (1991), എഫ്ഐവിബി വോളിബോൾ മെൻസ് ക്ലബ് വേൾഡ് ചാമ്പ്യൻഷിപ്പ് (1991), സി‌ഇ‌വി ചാമ്പ്യൻസ് ലീഗ് (1992), യൂറോപ്യൻ സൂപ്പർകപ്പ് (1992) ) എന്നിവ നേടി. ബീച്ച് വോളിയിൽ കിരീടം വെക്കാത്ത രാജാവായി അറിയപ്പെടുന്ന കിറായ് 13 വ്യത്യസ്ത പങ്കാളികളുമായി 148 ടൂർണമെന്റുകളിൽ വിജയം കൈവരിച്ചിട്ടുണ്ട്. ബീച്ച് വോളിയിൽ ആറ് തവണ ലീഗിലെ ഏറ്റവും മൂല്യവത്തായ കളിക്കാരൻ, മൂന്ന് തവണ ഏറ്റവും മികച്ച ആക്രമണകാരിയായ കളിക്കാരൻ, ഒരു തവണ മികച്ച പ്രതിരോധ കളിക്കാരൻ എന്നി അവാർഡുകൾ നേടിയിട്ടുണ്ട്.

2000 ൽ പ്ലെയർ ഓഫ് ദി സെഞ്ച്വറിയായും തിരഞ്ഞെടുത്തു. എന്നാൽ 1996 ലെ അറ്റ്ലാന്റ ഒളിംപിക്സിൽ ബീച്ച് വോളിയിൽ തിരിച്ചെത്തി സ്വർണം നേടി കിരാലി. 30 വര്ഷം നീണ്ടു നിന്ന വോളി കരിയറിൽ കർച്ച് കിറായ് നേടാൻ ബാക്കിയായി ഒന്നുമില്ല എന്ന് പറയാൻ സാധിക്കും. 2012 ൽ അമേരിക്കൻ വനിതാ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്ത കിരാലി 2014 ലെ വേൾഡ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടി ,2016 ലെ റിയോ ഒളിംപിക്സിലും പങ്കെടുത്തു.കളിക്കാരനായും പരിശീലകനായും ലോക ചാമ്പ്യൻഷിപ്പ് സ്വർണം നേടിയ നാലാമത്തെ വ്യക്തിയായി കിറായ് മാറി