സ്ഥിരതയില്ലാത്തവനാണ് അവൻ : അവൻ എന്നെ നിരാശനാക്കി!! വിമർശനവുമായി കപിൽ ദേവ്

വിക്കറ്റ് കീപ്പർ-ബാറ്ററിന്റെ കാര്യത്തിൽ ഇന്ത്യൻ ടീം മാനേജ്‌മെന്റിന് നിരവധി ഓപ്ഷനുകൾ ഉണ്ട്. ദക്ഷിണാഫ്രിക്കൻ പരമ്പരയ്ക്കുള്ള ഇന്ത്യയുടെ ടി20 ടീമിൽ ദിനേശ് കാർത്തിക്കിനെയാണ് സെലക്ടർമാർ തെരഞ്ഞെടുത്തത്.ഋഷഭ് പന്തും ഇഷാൻ കിഷനുമാണ് ടീമിലെ മറ്റ് രണ്ട് വിക്കറ്റ് കീപ്പർമാർ. സെലക്ഷന് വേണ്ടി പരിഗണിക്കാവുന്ന മറ്റൊരു താരമാണ് മലയാളിയായ സഞ്ജു സാംസൺ.

സഞ്ജു സാംസണെ ഇന്ത്യ ടീമിലേക്ക് പരിഗണിക്കണമെന്ന ആവിശ്യം സാമൂഹ്യ മാധ്യമങ്ങളിലൂടെ പലരും ഉയര്‍ത്തിക്കഴിഞ്ഞു. മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഇക്കഴിഞ്ഞ ഐപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. ഇപ്പോഴിതാ സഞ്ജുവിന് സ്ഥിരതയില്ലെന്നും വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവുമായ കപില്‍ ദേവ്.

ഇന്ത്യയുടെ ‘പ്രതിഭാശാലിയായ’ ബാറ്റ്‌സ്മാൻ സഞ്ജു സാംസണിന്റെ സ്ഥിരതയില്ലാത്ത പ്രകടനത്തിൽ ഇതിഹാസ താരം കപിൽ ദേവ് അതൃപ്തനാണ്. ഇന്ത്യയുടെ ആദ്യ ലോകകപ്പ് ജേതാവായ കപിൽ, സാംസണിന്റെ കഴിവുകൾ കണക്കിലെടുക്കുമ്പോൾ, സഞ്ജുവിന്റെ ബാറ്റ്‌സ്മാൻഷിപ്പ് അദ്ദേഹത്തിന്റെ പ്രതിഫലത്തിന് അർഹമല്ലെന്ന് പറയുന്നു. സഞ്ജു സാംസണെയോര്‍ത്ത് കപിൽ വളരെയധികം നിരാശനാണ്. വളരെയധികം പ്രതിഭയുള്ളവനാണവന്‍, ഒന്നാല്‍ ഒന്നോ രണ്ടോ മത്സരത്തിന് ശേഷം തുടര്‍ച്ചയായി പരാജയപ്പെടുന്നു.

കാര്‍ത്തിക്, ഇഷാന്‍, സഞ്ജു ഈ മൂന്ന് പേരില്‍ മികച്ച വിക്കറ്റ് കീപ്പര്‍ ആരാണെന്ന് ചോദിച്ചാല്‍ ഈ മൂന്ന് പേരും തുല്യരാണെന്നാണ് എനിക്ക് തോന്നുന്നത്. ഇവരില്‍ വലിയ വ്യത്യാസം എനിക്ക് കാണാനാവുന്നില്ല. എന്നാല്‍ ബാറ്റിങ്ങിലേക്ക് വരുമ്പോള്‍ ഓരോരുത്തരും ഒന്നിനൊന്ന് മെച്ചം. തങ്ങളുടേതായ ദിവസം തങ്ങളുടേതായ ശൈലിയില്‍ ഇന്ത്യക്ക് ജയം നേടിക്കൊടുക്കാന്‍ കെല്‍പ്പുള്ളവരാണ് മൂന്ന് പേരും. എന്നാൽ വൃദ്ധിമാൻ സാഹയാണ് മൂവരിൽ മികച ബാറ്റർ:കപിൽ ദേവ് അഭിപ്രായം വിശദമാക്കി.