അവന്റെ ബാറ്റിങ് ഒരുവട്ടം കണ്ടാൽ ശീലമാകും!! പാകിസ്ഥാനിൽ നിന്നും സഞ്ജുവിന് പിന്തുണ

വെസ്റ്റ് ഇൻഡീസ് എതിരായ ലിമിറ്റഡ് ഓവർ പര്യടനം കളിക്കാൻ എത്തിയ ഇന്ത്യൻ ടീമിന് എല്ലാ അർഥത്തിലും വിചാരിച്ച പോലെ കാര്യങ്ങൾ സഫലമാക്കാൻ കഴിഞ്ഞു. ഏകദിന പരമ്പരക്ക്‌ പിന്നാലെ ടി :20 ക്രിക്കറ്റ്‌ പരമ്പരയും ഇന്ത്യൻ ടീം നേടിയപ്പോൾ ഇന്നത്തെ അവസാന ടി :20യിൽ രോഹിത് ശർമ്മയും സംഘവും പ്രതീക്ഷിക്കുന്നത് മറ്റൊരു ജയം തന്നെ.

അതിനാൽ തന്നെ ഇന്നത്തെ കളിയിൽ ഏതൊക്കെ ഇന്ത്യൻ താരങ്ങൾ പ്ലെയിങ് ഇലവനിലേക്ക് എത്തുമെന്നത് നിർണായകം.മലയാളി താരം സഞ്ജുവിന് മറ്റൊരു അവസരം ലഭിക്കുമെന്ന് തീർച്ച. അതേസമയം ഇന്നലെ നടന്ന കളിയിൽ 30 റൺസ്‌ അടിച്ച സഞ്ജുവിനെ വാനോളം പുകഴ്ത്തി രംഗത്ത് എത്തുകയാണ് ഇപ്പോൾ പാകിസ്ഥാൻ മുൻ താരമായ ഡാനിഷ് കനേരിയ.രോഹിത്, സൂര്യ എന്നിവർ ഇന്നലെ മികച്ച ബാറ്റിങ് തുടക്കം നൽകി എങ്കിലും സഞ്ജു സാംസൺ ഇന്നലെ പുറത്തെടുത്ത ഇന്നിങ്സ് വളരെ പ്രധാനമായിരുന്നു എന്നാണ് കനേരിയയുടെ നിരീക്ഷണം.

ഇന്നലെ നാലാം ടി:20യിൽ ശ്രേയസ് അയ്യർക്ക് പകരമാണ് സഞ്ജു സാംസൺ ഇന്ത്യൻ പ്ലേയിംഗ്‌ ഇലവനിലേക്ക് എത്തിയത് . നമുക്ക് എല്ലാം അറിയാം അത്രയും സ്റ്റൈലിഷ് കളിക്കാരനാണ് സഞ്ജു അവൻ വളരെ മനോഹരമായി ബാറ്റ് ചെയ്യുന്നതിനാൽ തന്നെ നിങ്ങൾക്ക് അവനെ കാണുന്നത് അവന്റെ ബാറ്റിങ് വീക്ഷിക്കുന്നത് നിർത്താൻ കഴിയില്ല.” മുൻ പാക് താരം അഭിപ്രായം വിശദമാക്കി.

” ഇന്നലെ സഞ്ജു ഇന്നിങ്സ് വളരെ നിർണായകമായി. എനിക്ക് ഉറപ്പുണ്ട് ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ് പോലും ഈ ഒരു സഞ്ജു സാംസണിന്റെ സ്റ്റൈലിഷ് ബാറ്റിംഗിൽ വളരെ അധികം ഹാപ്പിയാകും ” മുൻ പാക് താരം നിരീക്ഷിച്ചു.