ബട്ട്ലർ അക്കാര്യം സഞ്ജുവിനോട് പറയേണ്ടത് ആയിരുന്നു 😳😳വിമർശിച്ചു മുൻ പാക് താരം

ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ 10 റൺസിനാണ് രാജസ്ഥാൻ റോയൽസ് പരാജയം ഏറ്റുവാങ്ങിയത്. ഈ പരാജയത്തിന് ശേഷം രാജസ്ഥാന്റെ മധ്യനിര ബാറ്റർമാർക്കെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ പൊട്ടിപ്പുറപ്പെടുകയും ചെയ്തിരുന്നു. മത്സരത്തിൽ അങ്ങേയറ്റം മികച്ച നിലയിൽ നിന്നാണ് രാജസ്ഥാൻ പരാജയത്തിലേക്ക് കൂപ്പുകുത്തി വീണത്. എന്നാൽ മത്സരത്തിൽ സഞ്ജു വരുത്തിയ വലിയൊരു പിഴവ് ചൂണ്ടിക്കാണിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് മുൻ പാക്കിസ്ഥാൻ താരം ഡാനിഷ് കനേറിയ. സഞ്ജു കാര്യങ്ങൾ വ്യക്തമാക്കുകയായിരുന്നുവെങ്കിൽ മത്സരത്തിൽ രാജസ്ഥാന് വിജയം കൈപ്പിടിയിലൊതുക്കാൻ സാധിച്ചേനെ എന്ന് കനേറിയ പറയുന്നു.

“ജെയിസ്വാൾ കൂടാരം കയറിയതിനു ശേഷമായിരുന്നു സഞ്ജു സാംസൺ മൂന്നാമനായി ക്രീസിലെത്തിയത്. രാജസ്ഥാൻ അപ്പോൾ 11 ഓവറിൽ 87 എന്ന നിലയിലായിരുന്നു. സഞ്ജു കുറച്ചു സമയം കൂടി ക്രീസിൽ തുടരേണ്ടത് അത്യാവശ്യമായിരുന്നു. ആ സമയത്ത് റണ്ണൗട്ട് ആകുന്നത് ശരിക്കും വലിയ പിഴവ് തന്നെയാണ്. അവിടെ സിംഗിൾ നേടാനായി ജോസ് ബട്ലർ നടത്തിയ കോൾ വളരെ അനാവശ്യമായിരുന്നു. മാത്രമല്ല ആ തീരുമാനം ശരിയായിരുന്നു എന്ന് എനിക്ക് തോന്നുന്നില്ല.”- കനേറിയ പറയുന്നു.

“മുൻപ് ജെയിംസ്വാളുമോത്ത് ക്രീസിൽ നിന്ന സമയത്തും ബട്ലർ ഇത്തരത്തിൽ മോശം കോളുകൾ നടത്തിയിരുന്നു. കൃത്യമായ റൺ കോളുകൾ നടത്തുന്നതിൽ ബട്ലർ പരാജയപ്പെട്ടു. എന്നാൽ ക്രീസിലെത്തിയശേഷം സഞ്ജു സാംസൺ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ടായിരുന്നു. ബട്ലർ ഇന്നിങ്സിന്റെ ആദ്യ ബോൾ മുതൽ ക്രീസിൽ തുടരുന്ന കളിക്കാരനാണ്. അയാൾ പിച്ചുമായി പൊരുത്തപ്പെട്ടിരുന്നു. അതിനാൽ തന്നെ സഞ്ജു ബട്ലറോട് ആക്രമണപരമായി കളിക്കാൻ ആവശ്യപ്പെടേണ്ടതായിരുന്നു.”- കനേറിയ കൂട്ടിച്ചേർക്കുന്നു.

“എന്നാൽ സഞ്ജു ഇക്കാര്യം ബട്ലറുമായി ചർച്ച ചെയ്തില്ല. അങ്ങനെ ബട്ലർ ആക്രമണപരമായി കളിക്കുകയാണെങ്കിൽ സഞ്ജുവിന് സിംഗിളുകളും ഡബുകളുമെടുത്ത് മത്സരം മുന്നോട്ടു കൊണ്ടുപോകാമായിരുന്നു. ഇത്തരം പിച്ചുകളിൽ എത്രത്തോളം മത്സരം അവസാന ഓവറുകളിലേക്ക് എത്തിക്കുന്നുവോ, അത്രത്തോളം വിജയസാധ്യത കുറയാറാണുള്ളത്. അതുതന്നെയാണ് ഈ മത്സരത്തിലും സംഭവിച്ചത്.” – കനേറിയ പറഞ്ഞുവയ്ക്കുന്നു.

Rate this post