ഇന്ത്യൻ ബൗളിംഗ് നിര തല്ലു വാങ്ങിക്കൂട്ടും😮😮😮ഇന്ത്യൻ ടീമിന് മുന്നറിയിപ്പ് നൽകി മുൻ പാക്കിസ്ഥാൻ താരം

ന്യൂസിലാൻഡിനെതിരായ രണ്ടാം ഏകദിന മത്സരത്തിൽ ബൗളർമാരുടെ മികവിലാണ് ടീം ഇന്ത്യ വിജയിച്ചത്. റായ്പൂരിലെ ഷഹീദ് വീർ നാരായൺ സിംഗ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ, ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലാൻഡ് 108 റൺസിന് ഓൾഔട്ട് ആവുകയായിരുന്നു. എന്നാൽ, ഇന്ത്യയുടെ ബൗളിംഗ് ഡിപ്പാർട്ട്മെന്റ് കരുത്തുറ്റതാണെന്ന് സമ്മതിക്കാൻ മുൻ പാകിസ്ഥാൻ താരം കമ്രാൻ അക്മൽ വിസമ്മതിക്കുകയാണ്.

ബാറ്റിംഗ് പിച്ചുകളിൽ ഇന്ത്യയുടെ ഈ ബൗളിംഗ് നിര തല്ലുവാങ്ങി കൂട്ടും എന്നാണ് കമ്രാൻ അക്മൽ തന്റെ യൂട്യൂബ് ചാനലിലൂടെ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇന്ത്യൻ ടീമിന്റെ ബൗളിംഗ് യൂണിറ്റിന്റെ ശക്തി വർധിപ്പിക്കാൻ കമ്രാൻ അക്മൽ ചില നിർദ്ദേശങ്ങളും മുന്നോട്ടുവെക്കുന്നു. യുവ ഫാസ്റ്റ് ബൗളർ ഉമ്രാൻ മാലിക്കിനെ ഇന്ത്യ സ്ഥിരമായി ടീമിൽ ഉൾപ്പെടുത്തണം എന്നാണ് കമ്രാൻ അക്മൽ അഭിപ്രായപ്പെട്ടിരിക്കുന്നത്.

കൂടുതൽ മത്സരങ്ങളിൽ അവസരം നൽകുന്നതോടെ ഉമ്രാൻ മാലിക് തന്റെ പൂർണ്ണ കഴിവ് പുറത്തെടുക്കും എന്നും കമ്രാൻ അക്മൽ വിശ്വസിക്കുന്നു. പരിക്ക് മാറി ജസ്പ്രീത് ബുമ്ര ഇന്ത്യൻ നിരയിലേക്ക് തിരിച്ചെത്തുന്നതോടുകൂടി, ബുമ്രയും ഉമ്രാനും ചേരുന്ന ഒരു മികച്ച ബൗളിംഗ് യൂണിറ്റ് ഇന്ത്യക്ക് ലഭിക്കുമെന്നും കമ്രാൻ അക്മൽ അഭിപ്രായപ്പെട്ടു. ബുമ്ര ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുന്നതോടുകൂടി ഇന്ത്യയുടെ ബൗളിംഗ് യൂണിറ്റിന്റെ കരുത്ത് വർദ്ധിക്കും എന്നും മുൻ പാകിസ്ഥാൻ താരം പറഞ്ഞു.

എന്നാൽ, റായ്പൂർ ഏകദിനത്തിൽ മുഹമ്മദ് ഷമി നയിച്ച ഇന്ത്യയുടെ ബൗളിംഗ് യൂണിറ്റ് വളരെ മികച്ച പ്രകടനമാണ് നടത്തിയത്. മുഹമ്മദ് ഷമി 3 വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ, ഹാർദിക് പാണ്ഡ്യ, വാഷിംഗ്ടൺ സുന്ദർ എന്നിവർ രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി. മുഹമ്മദ് സിറാജ്, ഷാർദ്ധുൽ താക്കൂർ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തിയിരുന്നു. ഇന്ത്യൻ ടീമിന് വേണ്ടി പന്തെറിഞ്ഞ ആറ് ബൗളർമാരും വിക്കറ്റ് വീഴ്ത്തിയത് ഒരു ശുഭ സൂചന തന്നെയാണ്.

Rate this post