സഹോദരിമാരെ മനസ്സിലായോ??? സിനിമയിൽ തിളങ്ങിനിൽക്കുന്ന താരപുത്രിമാർ

ഇന്ത്യൻ സിനിമയിൽ നെപോട്ടിസം ഉണ്ടോ എന്ന് ചോദിച്ചാൽ, ഇല്ല എന്ന് പറയാൻ കഴിയില്ല. എന്നാൽ, ഇന്ത്യൻ സിനിമ ആരാധകർ നെപോട്ടിസത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് പറയാൻ കഴിയും. കാരണം, തങ്ങളുടെ ഇഷ്ട താരങ്ങളുടെ മക്കൾ സിനിമയിൽ എത്തുന്നത് ആരാധകർക്ക് ഏറെ ഇഷ്ടം തന്നെയാണ്, എന്നാൽ പിന്നീട് അവർ അവരവരുടെ അഭിനയം കൊണ്ട് സിനിമകളിൽ തിളങ്ങിയില്ലെങ്കിൽ, അവരെ അധികനാൾ ആരാധകർ ഏറ്റെടുക്കില്ല.

എന്നാൽ, താരങ്ങളുടെ മക്കൾ എന്ന പരിവേഷത്തോടെ സിനിമയിൽ എത്തുകയും, പിന്നീട് അവരവരുടെ അഭിനയ മികവുകൊണ്ട് ഇന്ത്യൻ സിനിമയിൽ തങ്ങളുടെ സ്ഥാനം കണ്ടെത്തുകയും ചെയ്ത നടീനടന്മാരും ഏറെ ഉണ്ട്. അക്കൂട്ടത്തിൽ ഉൾപ്പെടുന്ന രണ്ട് താര പുത്രികളുടെ കുട്ടിക്കാലത്തെ ചിത്രമാണ് ഇവിടെ നിങ്ങളെ കാണിച്ചിരിക്കുന്നത്. ഈ രണ്ടു സഹോദരികളും അവരുടെ അച്ഛനമ്മമാരുടെ പാത പിന്തുടർന്ന് സിനിമയിൽ എത്തുകയും, പിന്നീട് അവരുടേതായ ഒരു സ്ഥാനം സിനിമയിൽ സൃഷ്ടിച്ചെടുക്കുകയും ചെയ്തവരാണ്.

ഇന്ത്യൻ സിനിമയുടെ അഭിമാനമായ നടൻ കമൽ ഹാസന്റെയും നടിയും കോസ്റ്റ്യൂം ഡിസൈനറുമായ ശാരിക താക്കൂറിന്റെയും മക്കളായ ശ്രുതി ഹാസന്റെയും അക്ഷര ഹാസന്റെയും ബാല്യകാലത്തെ ചിത്രമാണ് ഇവിടെ നിങ്ങളെ കാണിച്ചിരിക്കുന്നത്. 2000-ത്തിൽ പുറത്തിറങ്ങിയ ‘ഹേയ് റാം’ എന്ന ചിത്രത്തിലൂടെ ബാലതാരമായിയാണ് ശ്രുതി ഹാസൻ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട്, 2009-ൽ പുറത്തിറങ്ങിയ ‘ലക്ക്’ എന്ന ബോളിവുഡ് ചിത്രത്തിലൂടെ താരം പ്രധാന വേഷത്തിലും അരങ്ങേറ്റം കുറിച്ചു.

എന്നാൽ, 2011-ൽ പുറത്തിറങ്ങിയ ‘അനഗനഗ ഒ ദീരുദു’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ശ്രുതി ഹാസൻ സിനിമ ലോകത്ത് ശ്രദ്ധിക്കപ്പെട്ടത്. 2015-ൽ പുറത്തിറങ്ങിയ ‘ഷമിതഭ്’ എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് അക്ഷര ഹാസൻ തന്നെ അഭിനയ ജീവിതത്തിന്റെ തുടക്കം കുറിച്ചത്. പിന്നീട്, ‘വിവേകം’, ‘കാദരം കൊണ്ടാൻ’ തുടങ്ങി നിരവധി തമിഴ് ചിത്രങ്ങളിലും താരം വേഷമിട്ടു. ശ്രുതി ഹാസനും അക്ഷര ഹാസനും താരപുത്രിമാർ എന്ന ലേബലിൽ നിന്ന്, ഇപ്പോൾ അവരവരുടെ സ്ഥാനങ്ങൾ കണ്ടെത്തിക്കഴിഞ്ഞു.

Rate this post