ആരാധകരുടെ മനം കവർന്ന കല്യാണി പ്രിയദർശന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇതാ; കണ്ണെടുക്കാൻ തോന്നുന്നില്ലെന്ന് ആരാധകർ | Kalyani Priyadarshan Cute Photoshoot

മലയാള സിനിമയിലെ പുതുമുഖ നായികമാരിൽ ഏറ്റവും അധികം ആരാധകരുള്ള താരമാണ് കല്യാണി പ്രിയദർശൻ. ലളിതമായ അഭിനയ ശൈലിയിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ചു കൊണ്ടിരിക്കുന്ന നടിയാണ് കല്യാണി പ്രിയദർശൻ. സംവിധായകൻ പ്രിയദർശന്റെയും നടിയുടെയും മകളായ കല്യാണി ഹലോ എന്ന തെലുങ്കു ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവന്നത്. ഈ സിനിമയിലെ അഭിനയത്തിന് ഫിലിം ഫെയർ അവാർഡ് ഉൾപ്പെടെയുള്ള നിരവധി പുരസ്കാരങ്ങൾ താരത്തിന് ലഭിച്ചു.

വരനെ ആവശ്യമുണ്ട് ആണ് താരത്തിന്റെ ആദ്യ മലയാള ചിത്രം. പിന്നീട് മരക്കാർ അറബിക്കടലിന്റെ സിംഹം, ഹൃദയം, ബ്രോ ഡാഡി, തല്ലുമാല തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി കല്യാണി മാറി കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ അത്ര സജീവം അല്ലെങ്കിലും തൻറെ ഫോട്ടോഷൂട്ട് ചിത്രങ്ങളും പുതിയ ചിത്രങ്ങളുടെ വിശേഷങ്ങളും ഇൻസ്റ്റാഗ്രാമിലൂടെ താരം ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്. മോഡലിങ്ങിലും ഏറെ താല്പര്യമുള്ള കല്യാണിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് ഏറെ ആരാധകരാണ് ഉള്ളത്.

പുതുമയാർന്ന മേക്കോവറുകളിൽ ആരാധകർക്ക് മുൻപിൽ എത്തുന്ന താരത്തിന്റെ ചിത്രങ്ങൾ വളരെ വേഗത്തിലാണ് സോഷ്യൽ മീഡിയയിൽ വൈറലാകാറ്. ഇത്തവണയും ആരാധകരെ ഒട്ടും നിരാശപ്പെടുത്താത്തതാണ് കല്യാണിയുടെ പുതിയ ഫോട്ടോഷൂട്ട്. സിമ്പിൾ ലുക്കിൽ ഒരു ബ്യൂട്ടി ക്യൂൻ ആയാണ് താരം ചിത്രങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്.

പർപ്പിൾ കളറിലുള്ള ക്രോസ് ഓവർ അനാർക്കലി ടൈപ്പ് സൽവാർ ആണ് താരത്തിന്റെ കോസ്റ്റ്യൂം. മറ്റ് എടുത്തുപറയത്തക്ക ആഭരണങ്ങളോ ഹെയർ സ്റ്റൈലിങ്ങോ നടത്തിയിട്ടില്ലെങ്കിലും സൗന്ദര്യം ഒട്ടും ചോർന്നുപോയിട്ടില്ല കൂടിയിട്ടേയുള്ളൂ എന്നാണ് ആരാധകർ പറയുന്നത്. ചലച്ചിത്ര മേഖലയിൽ നിന്നുള്ള സുഹൃത്തുക്കൾ ഉൾപ്പെടെ നിരവധി പേരാണ് ചിത്രങ്ങൾക്ക് താഴെ കമന്റുകളുമായി എത്തിയിട്ടുള്ളത്. ദ റൂട്ട് പ്രൊഡക്ഷൻ ഹൗസ് ആണ് ഫോട്ടോഷൂട്ട് ഒരുക്കിയത്. മനേക മുരളിയാണ് ഫോട്ടോഗ്രാഫർ. സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് ആയ നികിത നിരഞ്ജൻ ആണ് ഫോട്ടോഷൂടിന്റെ സ്റ്റൈലിസ്റ്റ് .