രുചികരമായ കള്ളപ്പവും മുട്ടകുറുമയും👌|Kallappam and Egg Kurma Recipe Malayalam
Kallappam & Egg Kurma Recipe Malayalam; രാവിലെ ബ്രേക്ക്ഫാസ്റ്റ് എപ്പോഴും നമുക്ക് ഇഷ്ടപ്പെട്ട ഓരോന്നാണെങ്കിൽ പിന്നെ സന്തോഷം കുറച്ച് കൂടുതലായിരിക്കും, കൂടുതൽ കഴിക്കുകയും ചെയ്യും, എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒന്നാണ് അപ്പവും മുട്ടക്കറിയും, പക്ഷേ അപ്പവും മുട്ടക്കറിയും സാധാരണ പോലെയല്ല കുറച്ച് വ്യത്യസ്തമായിട്ട് കള്ളപ്പവും മുട്ട കുറുമയും ആയാലോ..
കള്ളപ്പം എന്ന് കേൾക്കുമ്പോൾ തന്നെ എല്ലാവർക്കും അറിയാം വിശേഷ ദിവസങ്ങളിലൊക്കെ സാധാരണ വീടുകളിൽ തയ്യാറാക്കുന്ന കള്ളപ്പം നമുക്ക് സാധാരണ ദിവസം വീട്ടിൽ കിട്ടിക്കഴിഞ്ഞാൽ എന്തു സന്തോഷമായിരിക്കും കള്ളപ്പത്തിന്റെ ഒരു പ്രത്യേകത എല്ലാവർക്കും ഒത്തിരി ഇഷ്ടമാണ് കള്ള് ചേർക്കുന്നത് കൊണ്ട് തന്നെ ഇത് കൂടുതൽ രുചികരവുമാണ്.കള്ളപ്പം തയ്യാറാക്കുന്നതിനായിട്ട് ആദ്യം ചെയ്യേണ്ടത് പച്ചരി വെള്ളത്തിലോട്ട് കുതിർത്തതിനു ശേഷം അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് മിക്സിയുടെ ജാറിലേക്ക് മാറ്റിയതിനുശേഷം അതിലേക്ക് തേങ്ങ ചേർക്കുന്നവരുണ്ട് തേങ്ങ ഇഷ്ടമുള്ളവർക്ക് അതിലേക്ക് തേങ്ങ ചേർത്തു കൊടുക്കാം.
അതിനുശേഷം ചോറ് ചേർത്ത് കള്ളപ്പം ഉണ്ടാക്കുന്നവരുമുണ്ട് തേങ്ങ മാറ്റിയിട്ട് ചോറ് ചേർത്ത് കള്ളപ്പം തയ്യാറാക്കാനുള്ള അരി ചോറും നന്നായിട്ട് അരച്ചെടുത്ത് മാറ്റി വയ്ക്കാം മാറ്റിവെച്ചതിനുശേഷം ഇനി ചെയ്യേണ്ടത്. ഒരു പാത്രത്തിൽ കുറച്ച് ഈസ്റ്റ് ചെറിയ ചൂടുവെള്ളത്തിൽ കുതിരാൻ വെച്ചിട്ടുള്ളതും കൂടി ഇതിനൊപ്പം ചേർത്ത് ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് കൊടുത്തതിനു ശേഷം ഇതിലേക്ക് കള്ള്ഒഴിച്ചു കൊടുക്കാൻ.
അതിനുശേഷം ഇതൊരു എട്ടുമണിക്കൂർ അടച്ചു വയ്ക്കുക, ശേഷം ഇതിലേക്ക് ഉപ്പ് ചേർത്ത് നന്നായിട്ട് കലക്കി യോജിപ്പിച്ച് അപ്പച്ചട്ടിയിലേക്ക് അപ്പം തയ്യാറാക്കി എടുക്കാവുന്നതാണ് മുട്ട കുറുമയുടെ വളരെ രുചികരമായ ഒരു റെസിപ്പി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്. പരമ്പരാഗതമായ കേരള വിഭവങ്ങൾ ഒന്നാണ് അപ്പം അതും കള്ളപ്പം വിശേഷ ദിവസങ്ങളിൽ ഒരു പ്രധാന വിഭവമാണ്. എല്ലാവർക്കും ഇഷ്ടമുള്ളതും, വളരെ രുചികരവും ആണ് അപ്പം. ഹെൽത്തി ആയ ഈ പലഹാരം തയ്യാറാക്കുന്ന വിധം വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്. Kallappam & Egg Kurma Recipe Malayalam Video Credits : Sheeba’s Recipes