
ഐപിൽ കിരീടം അവർ നേടും 😵💫😵💫പ്രവചിച്ചു മുൻ താരം | IPL Predictions
IPL Predictions:ഐപിഎൽ 2023 സീസൺ ആരംഭിക്കാൻ തയ്യാറെടുക്കുമ്പോൾ, ടീമുകളുടെ ശക്തി ദുർബല അവസ്ഥകൾ താരതമ്യം ചെയ്ത്, ഭാവി ഫലങ്ങൾ സംബന്ധിച്ചുള്ള പ്രവചനങ്ങളും ചർച്ചകളും ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. ഐപിഎൽ 16-ാം പതിപ്പിൽ ചാമ്പ്യന്മാർ ആകാൻ സാധ്യതയുള്ള ടീം ഏതാണെന്ന് ഇപ്പോൾ തന്നെ പ്രവചിച്ചിരിക്കുകയാണ് ദക്ഷിണാഫ്രിക്കൻ ഇതിഹാസ ഓൾറൗണ്ടർ ജാക്ക് കല്ലിസ്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എന്നീ ടീമുകൾക്ക് വേണ്ടി ഐപിഎല്ലിൽ കളിച്ചിട്ടുള്ള താരമാണ് ജാക്ക് കല്ലിസ്.
എന്നാൽ, ജാക്ക് കല്ലിസ് ഇപ്പോൾ നടത്തിയ പ്രവചനത്തിൽ അദ്ദേഹത്തിന്റെ മുൻ ടീമുകൾ ഉൾപ്പെട്ടിട്ടില്ല എന്ന കാര്യം ശ്രദ്ധേയമാണ്. ഇതുവരെ ഐപിഎൽ കിരീടം നേടിയിട്ടില്ലാത്ത റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, ഇത്തവണയും കിരീടം ഉയർത്തും എന്ന പ്രതീക്ഷ ജാക്ക് കല്ലിസ് വെച്ച് പുലർത്തുന്നില്ല. ദക്ഷിണാഫ്രിക്കൻ ഇതിഹാസത്തിൽ നിന്ന് ആരാധകർ പ്രതീക്ഷിക്കാത്ത ഒരു ഫൈനൽ പ്രവചനം ആണ് ഇപ്പോൾ വന്നിരിക്കുന്നത്.
ഐപിഎൽ 2023-ന്റെ ഫൈനലിൽ മുംബൈ ഇന്ത്യൻസും ഡൽഹി ക്യാപിറ്റൽസും തമ്മിൽ ഏറ്റുമുട്ടും എന്നാണ് ജാക്ക് കല്ലിസ് പ്രതീക്ഷിക്കുന്നത്. ഒടുവിൽ, ഡൽഹി ക്യാപിറ്റൽസ് ജേതാക്കൾ ആകും എന്നും ദക്ഷിണാഫ്രിക്കൻ ഇതിഹാസം കരുതുന്നു. ഇതുവരെ, ഐപിഎൽ കിരീടം നേടാൻ സാധിക്കാത്ത ടീമാണ് ഡൽഹി ക്യാപിറ്റൽ. ഋഷഭ് പന്തിന്റെ അഭാവത്തിൽ ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണർ ആണ് ഈ സീസണിൽ ഡൽഹി ക്യാപിറ്റൽസിന്റെ നായകൻ.
നേരത്തെ, സൺറൈസേഴ്സ് ഹൈദരാബാദിനെ ഐപിഎൽ കിരീടത്തിലേക്ക് നയിച്ച അനുഭവം ഡേവിഡ് വാർണർക്ക് മുതൽക്കൂട്ടാണ്. അതേസമയം, 2020-ൽ ഫൈനലിൽ എത്തിയതാണ് ഡൽഹി ക്യാപിറ്റൽസിന്റെ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച റൺ. അന്ന് ഫൈനലിൽ മുംബൈയോട് ആണ് ഡൽഹി പരാജയപ്പെട്ടത്. ജാക്ക് കല്ലിസിന്റെ അഭിപ്രായത്തിൽ 2020ലെ ഐപിഎൽ ഫൈനൽ 2023-ൽ വീണ്ടും ആവർത്തിക്കുമ്പോൾ, മത്സരഫലം മറ്റൊന്നാവും.IPL Predictions