കാമുകിക്കൊപ്പം രസകര മുഹൂർത്തങ്ങളുമായി കാളിദാസ്!!സ്പെഷ്യൽ എൻട്രിയുമായി ചക്കി

ഈ അടുത്തിടെ ഒരു റൊമാന്റിക് ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ ആണ് കാളിദാസ് ജയറാം മോഡലും നടിയുമായ തരിണി കലിംഗരായറുമായുള്ള പ്രണയം ആരാധകരോട് വെളിപ്പെടുത്തിയത്. ഇപ്പോൾ തരിണിയോടൊപ്പം ഉള്ള രസകരമായ നിമിഷങ്ങൾ ഒരു തമാശ പോസ്റ്റായി നടൻ തൻ്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ്.

“മോർ ഇഷ്യൂസ് ഡാൻ എ വോഗ് (പ്രചാരണത്തേക്കാൾ കൂടുതൽ പ്രശ്‌നങ്ങൾ) അവസാനം വരെ കാത്തിരിക്കുക, ഒരു പ്രത്യേക കഥാപാത്രം വരാനിരിക്കുന്നുണ്ട് ” എന്നാണ് കാളിദാസ് പോസ്റ്റിനു താഴെ കുറിച്ചത്.കാമുകി തരിണിയെ കാളിദാസ് ജയറാം ആവർത്തിച്ച് ഒളിഞ്ഞുനിന്നു ഭയപ്പെടുത്തുന്ന ഇരുവരും ചേർന്നുള്ള രസകരമായ നിമിഷങ്ങളാണ് വീഡിയോയിൽ ഉള്ളത്. എന്നാൽ വീഡിയോയുടെ ഒടുവിൽ മാളവിക ജയറാമിൻ്റെ ഗസ്റ്റ് വേഷം പ്രേക്ഷകരെ കൂടുതൽ ചിരിപ്പിച്ചു.

നിരവധി തവണ കാളിദാസന്റെ ഇത്തരം കുസൃതിത്തരങ്ങൾ കണ്ടിട്ടുള്ള മാളവിക മറിച്ച് ഒന്നും തന്നെ പ്രതികരിക്കാതെ കടന്നു പോവുകയാണ്.2021 ലെ ലിവാ മിസ് ദിവാ വിശ്വസുന്ദരി മത്സരത്തിൽ തേർഡ് റണ്ണർ അപ്പ് ആയിരുന്ന തരിണി കലിംഗരായർ, കാളിദാസിന്റെ അടുത്ത സുഹൃത്താണ്. കാളിദാസിനും കുടുംബത്തോടുമൊപ്പമുളള ചിത്രങ്ങള്‍ തരിണിയും തന്റെ സോഷ്യൽ മീഡിയയിലൂടെ അടുത്തിടെ പങ്കുവച്ചിരുന്നു.

‘നച്ചത്തിരം നകർകിറത്’ എന്ന തമിഴ് ചിത്രത്തിലാണ് കാളിദാസ് അവസാനമായി അഭിനയിച്ചത്. പാരഞ്ജിത്താണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത്. കാളിദാസ് ജയറാമിന്റെ അടുത്ത ചിത്രമായ ‘ രജ്നിയിലൂടെ വെള്ളിത്തിരയിലേക്ക് എത്തുവാൻ ഒരുങ്ങുകയാണ്. ചിത്രത്തിൻ്റെ സംവിധാനം വിനിൽ സ്കറിയ വർഗീസ് ആണ്. മറ്റ് അഭിനേതാക്കൾക്കൊപ്പം, നമിത പ്രമോദ്, സൈജു കുറുപ്പ്, അശ്വിൻ കുമാർ, കരുണാകരൻ, റീബ മോണിക്ക ജോൺ എന്നിവരും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Rate this post