അച്ഛൻ ആദ്യമായി ഷർട്ട് ഇടുന്നത് എന്റെ വിവാഹത്തിന് ആണ്..! കസേരയിൽ ഇരിക്കാൻ പോലും അറിയില്ലായിരുന്നു അച്ഛന്.. വൈറലായി നൊമ്പരപ്പെടുത്തുന്ന മണിച്ചേട്ടന്റെ വാക്കുകള്‍..! |Kalabhavan Mani Emotional Talks
Kalabhavan Mani Emotional Talks Malayalam : മലയാളികളുടെ മനസ്സിൽ ഇന്നും മരിക്കാത്ത ഓർമ്മയാണ് കലാഭവൻ മണി. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമാലോകത്ത് മുഴുവൻ തന്റെ അഭിനയപ്രതിഭ തെളിയിച്ച കലാകാരൻ. നിനച്ചിരിക്കാത്ത വേളകൾ തേടി വന്ന ഒരു ദുരന്തം ആയാണ് മലയാളികൾ ഇന്നും പ്രിയപ്പെട്ട മണി ചേട്ടൻറെ മരണത്തെ ഓർത്തെടുക്കുന്നത്. 2016 മാർച്ച് ലായിരുന്നു ആ വിയോഗം. പക്ഷേ ഓർത്തിരിക്കാൻ ഒരുപാട് കഥാപാത്രങ്ങളും നർമ്മ
മുഹൂർത്തങ്ങളും ആരാധകർക്ക് സമ്മാനിച്ചാണ് ആ വലിയ കലാകാരൻ വിടപറഞ്ഞത്. കലാഭവൻ മണി കൈരളി ടിവിയിൽ ജോൺ ബ്രിട്ടാസിന് നൽകിയ ഒരു അഭിമുഖത്തിലെ ചില ഭാഗങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. എന്റെ അമ്മയുടെ പ്രസവം നിർത്തിയിട്ട് ഉണ്ടായതാണ് ഞാൻ എന്ന് പറഞ്ഞു കൊണ്ടാണ് മണി ചേട്ടൻറെ സംഭാഷണം ആരംഭിക്കുന്നത്. അപ്പോൾ ആലോചിച്ചു നോക്കൂ നമ്മുടെ സർക്കാർ

ആശുപത്രികളുടെ ഒരു അവസ്ഥ എന്ന് പറയുമ്പോൾ അവതാരകനടക്കം ചിരിക്കുന്നതും വീഡിയോയിൽ കാണാം. എന്നാൽ സർക്കാർ അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ മണിയെ ഞങ്ങൾക്ക് കിട്ടുമായിരുന്നു എന്ന മറുചോദ്യവും ബ്രിട്ടാസ് ചോദിക്കുന്നുണ്ട്. ജീവിതത്തിൽ ഓരോ മനുഷ്യരും ഓരോ രീതിയിലുള്ളവരാണന്നും തൻറെ അച്ഛന് ചെരിപ്പും ഷർട്ട് ഇടാൻ അറിയില്ലായിരുന്നുവെന്നും കലാഭവൻ മണി പറയുന്നു. ആദ്യമായി അച്ഛൻ ഷർട്ട്
ഇടുന്നത് തന്റെ കല്യാണത്തിന് ആണെന്നും മണി ഓർത്തെടുക്കുന്നു. അച്ഛനെ കസേരയിൽ ഇരിക്കാൻ അറിയില്ലായിരുന്നു വെന്നും പൊന്തൽ മാത്രമായിരുന്നു എപ്പോഴും ഇരിക്കുകയെന്നും മണി പറയുന്നു. കൈരളി ടിവിയാണ് ഇപ്പോൾ ഈ വീഡിയോ പുറത്തുവിട്ടത്. വീഡിയോ വൈറൽ ആയതോടെ നിരവധി കമൻറുകൾ ആണ് വീഡിയോയ്ക്ക് ലഭിയ്ക്കന്നത്. മണി ചേട്ടൻറെ പഴയകാല ഓർമ്മകളാണ് ആരാധകരിൽ ഏറിയപങ്കും പങ്കുവയ്ക്കുന്നത്.