ഇതാണ് സുരേഷേട്ടനും കുടുംബവും!! ഭാഗ്യയുടെ റിസെപ്‌ഷനിൽ പങ്കെടുക്കാൻ വന്ന കലാ മാസ്റ്ററുടെ കാൽ തൊട്ട് വണങ്ങി സുരേഷ് ഗോപിയും രാധികയും; വീഡിയോ വൈറൽ.!! | Kala Master Attended Suresh Gopi Daughter Wedding

Kala Master Attended Suresh Gopi Daughter Wedding: ഇന്ത്യൻ സിനിമ ലോകത്തെ നമ്പർ വൺ കൊറിയോഗ്രാഫർ അണ് കലാ മാസ്റ്റർ എന്ന് അറിയപ്പെടുന്ന കല. വിവിധ ഭാഷകളിലായി നാലായിരത്തിൽ അധികം പാട്ടുകൾക്ക് താരം കൊറിയോഗ്രാഫി ചെയ്തിട്ടുണ്ട്. വളരെ ചെറുപ്പത്തിലേ സിനിമ ലോകത്തേക്ക് കടന്ന് വന്ന് അമ്പത്തിരണ്ടാം വയസ്സിൽ തന്റെ കരിയറിന്റെ ഏറ്റവും ഉന്നത സ്ഥാനത്തിരിക്കുന്ന കലാ മാസ്റ്റർ എല്ലാവർക്കും ഒരു അത്ഭുതമാണ്.

സ്ത്രീകൾ അധികം കടന്ന് ചെല്ലാത്ത മേഖല ആയിരുന്നിട്ട് പോലും ഈ റംഗത്ത് തന്റെതായ ഒരു സ്ഥാനം ഉറപ്പിക്കാൻ താരത്തിന് കഴിഞ്ഞു. സൗത്ത് ഇന്ത്യയിലെ ഡാൻസ് ചെയ്യുന്ന മികച്ച ഹീറോ ആയിരുന്നു കമൽ ഹസ്സൻ. കമൽ ഹസ്സനെ വരെ തുടക്ക കാലത്ത് ഡാൻസ് പഠിപ്പിച്ചത് കല മാസ്റ്റർ ആണ് . മലയാളത്തിലെ പ്രമുഖ നടന്മാരെയും കലാ മാസ്റ്റർ ഡാൻസ് പഠിപ്പിച്ചിട്ടുണ്ട്. ചില സിനിമകളിലും താരം അഭിനയിച്ചിരുന്നു.

ഇപോഴിതാ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ ലക്ഷ്മിയുടെ വിവാഹ റിസപ്‌ഷന് എത്തിയിരിക്കുകയാണ് കലാ മാസ്റ്റർ. നടി മീനയോടൊപ്പമാണ് കലാ മാസ്റ്റർ എത്തിയത്. കലാ മാസ്റ്ററുടെ ഏറ്റവും അടുത്ത സുഹൃത്താണ് മീന. മീനയും കലാ മാസ്റ്ററും റിസേപ്‌ഷൻ വേദിയിലേക്ക് എത്തിയപ്പോൾ സുരേഷ് ഗോപിയും ഭാര്യ രാധികയും അവരെ സ്വീകരിക്കാൻ ഓടി എത്തുകയും കലാ മാസ്റ്ററുടെ കാലിൽ തൊട്ട് ഇരുവരും അനുഗ്രഹം വാങ്ങിക്കുകയും ചെയ്യുന്ന വീഡിയോ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. പരസ്പരം അടുത്ത ബന്ധം സൂക്ഷിക്കുന്ന സുഹൃത്തുക്കളാണ് ഇവർ.

കലാ മാസ്റ്ററെ ഗുരു സ്ഥാനത്താണ് ഇരുവരും കാണുന്നത്.സുരക്ഷാ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നത് കൊണ്ടു തന്നെ വിവാഹ ചടങ്ങിൽ ഒരുപാട് പേർക്ക് പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല അത് കൊണ്ട് തന്നെ കൂടുതൽ താറങ്ങളും പങ്കെടുത്തത് റിസപ്‌ഷനിൽ ആണ്.മമ്മൂട്ടി, ശ്രീനിവാസൻ, ദുൽഖർ തുടങ്ങി വലിയ ഒരു താര നിര തന്നെ വിവാഹ റിസപ്‌ഷനിൽ പങ്കെടുക്കാൻ എത്തി.