മണ്ടത്തരം സ്വയം വിക്കെറ്റ് നഷ്ടമാക്കി രാഹുൽ 😱റിവ്യൂവിലും രാഹുലിന് മണ്ടൻ തീരുമാനം

ടി20 ലോകകപ്പിലെ തുടർച്ചയായ മത്സരങ്ങളിൽ പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ് ഇന്ത്യൻ ബാറ്റർ കെഎൽ രാഹുൽ. പാകിസ്ഥാനെതിരായ ആദ്യ മത്സരത്തിൽ 4 റൺസ് എടുത്ത് പുറത്തായ രാഹുൽ, കഴിഞ്ഞ ദിവസം നടന്ന നെതർലൻഡ്സിനെതിരായ മത്സരത്തിൽ 9 റൺസ് മാത്രമാണ് സ്കോർ ചെയ്തത്. നെതർലൻഡ്സിനെതിരായ മത്സരത്തിൽ, ക്രീസിൽ എത്തിയ രാഹുൽ ഒഴികെയുള്ള ഇന്ത്യൻ ബാറ്റർമാർ എല്ലാം അർദ്ധ സെഞ്ചുറി നേടി എന്നത് ശ്രദ്ധേയമാണ്.

ബൗണ്ടറിയോടെ വളരെ മികച്ച രീതിയിലാണ് രാഹുൽ നെതർലൻഡ്സിനെതിരായ മത്സരത്തിൽ തന്റെ ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. എന്നാൽ, ഇന്നിംഗ്സിന്റെ 3-ാം ഓവറിൽ വാൻ മീക്കരന്റെ ബോളിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി രാഹുൽ പുറത്താവുകയായിരുന്നു. 12 പന്തിൽ ഒരു ഫോർ സഹിതം 9 റൺസ് മാത്രമാണ് താരതമ്യേനെ ചെറിയ ടീമായ നെതർലൻഡ്സിനെതിരെ രാഹുലിന് ടീം ടോട്ടലിലേക്ക് സംഭാവന ചെയ്യാൻ സാധിച്ചത്.

എന്നാൽ, രാഹുൽ പുറത്തായ രീതിയാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. രാഹുലിനെതിരെ നെതർലൻഡ്സ്‌ ബൗളർ വാൻ മീക്കരൻ എൽബിഡബ്ല്യു അപ്പീൽ ചെയ്തപ്പോൾ തന്നെ ഫീൽഡ് അമ്പയർ അത് ശരിവെക്കുകയായിരുന്നു. എന്നാൽ, അമ്പയറുടെ തീരുമാനം പുനപരിശോധിക്കാനുള്ള അവസരം രാഹുലിന് ഉണ്ടായിരുന്നു. രാഹുൽ ഇക്കാര്യം നോൺ-സ്ട്രൈക്കിൽ ഉണ്ടായിരുന്ന ക്യാപ്റ്റൻ രോഹിത് ശർമയോട് സംസാരിക്കുകയും ചെയ്തു.

ഇതോടെ, രാഹുൽ ഡഗ്ഔട്ടിലേക്ക് നടക്കുകയും ചെയ്തു. എന്നാൽ, ശേഷം കാണിച്ച ടിവി റിപ്ലൈ ദൃശ്യങ്ങളിൽ, വാൻ മീക്കരന്റെ ബോൾ ലെഗ് സ്റ്റമ്പിൽ പതിക്കുന്നില്ല എന്ന് വ്യക്തമായി. ഒരുപക്ഷേ, രാഹുലോ രോഹിത്തോ അന്നേരം ഡിആർഎസ് എടുക്കാൻ തീരുമാനിച്ചിരുന്നെങ്കിൽ, രാഹുലിന് കൂടുതൽ മികച്ച ഒരു ഇന്നിംഗ്സ്‌ നെതർലൻഡ്സിനെതിരെ കെട്ടിപ്പടുക്കാമായിരുന്നു.