ഓസ്ട്രേലിയയെ പ ഞ്ഞിക്കിട്ട് രാഹുൽ വെടിക്കെട്ട് ബാറ്റിംഗ്!! ഓപ്പണിങ്ങിൽ രാഹുൽ ഷോ

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ലോകക്കപ്പ് പോരാട്ടങ്ങൾക്ക് ഓസ്ട്രേലിയക്ക് എതിരായ സന്നാഹ മത്സരത്തോടെ തുടക്കം. പാകിസ്ഥാൻ എതിരെ ഒക്ടോബർ 23ന് ആരംഭം കുറിക്കുന്ന ആദ്യത്തെ ടി :20 ലോകക്കപ്പ് മാച്ച് മുൻപായി ഓസ്ട്രേലിയക്ക് എതിരെ പ്രാക്ടിസ് മാച്ചിൽ ടോസ് നഷ്ടമായി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് ലഭിച്ചത് സ്വപ്നതുല്യ ഓപ്പണിങ് തുടക്കം.

ടോസ് നേടിയ ഓസ്ട്രേലിയൻ നായകനായ ഫിഞ്ച് ബൌളിംഗ് തിരഞ്ഞെടുത്തപ്പോൾ ഇന്ത്യൻ ഓപ്പണിങ് ജോഡി കാഴ്ചവെച്ചത് അറ്റാക്കിങ് ബാറ്റിംഗ്. ഒന്നാം ഓവർ മുതൽ ക്ലാസ്സിക്ക് ഷോട്ടുകളുമായി മുന്നേറിയ രാഹുൽ ഇന്ത്യൻ സ്കോർ അതിവേഗം മുന്നോട്ട് നയിച്ചു. ഇന്ത്യക്കായി വെറും 33 ബോളിൽ 57 റൺസാണ് രാഹുൽ അടിച്ചെടുത്തത്.6 ഫോറും മൂന്ന് സിക്സും അടങ്ങുന്നതാണ് രാഹുൽ ഇന്നിങ്സ്.

അതേസമയം ക്യാപ്റ്റൻ രോഹിത് ശർമ്മ 15 റൺസ് നേടി പുറത്തായി. ടി :20 ക്രിക്കറ്റിൽ സ്ലോ സ്ട്രൈക്ക് റേറ്റ് പേരിൽ വളരെ അധികം വിമർശനങ്ങൾ കേൾക്കാറുള്ള രാഹുൽ ഇത്തവണ തന്റെ ഹേറ്റേഴ്‌സിന് അടക്കം മാസ്സ് മറുപടി നൽകുന്ന ഇന്നിങ്സ് തന്നെയാണ് ഇന്ന് കാഴ്ചവെച്ചത്. ടി:20 ക്രിക്കറ്റ്‌ ലോകക്കപ്പ് മുന്നിൽ നിൽക്കെ രാഹുൽ ഈ ബാറ്റിംഗ് ഫോം ഇന്ത്യക്ക് നൽകുന്നത് വലിയ സന്തോഷം തന്നെ.

ഇന്ത്യൻ ടീം :Rohit Sharma(c), KL Rahul, Virat Kohli, Suryakumar Yadav, Hardik Pandya, Dinesh Karthik(w), Axar Patel, Ravichandran Ashwin, Harshal Patel, Bhuvneshwar Kumar, Arshdeep Singh, Yuzvendra Chahal, Mohammed Shami, Rishabh Pant, Deepak Hooda