രാഹുൽ മാസ്സ് കട്ട കൂടെ കൂടി ജഡേജ!!ഇന്ത്യക്ക് 5 വിക്കെറ്റ് ജയം |K L Rahul

K L Rahul;ഓസ്ട്രേലിയക്ക് എതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്പരയിൽ ജയത്തോടെ തുടങ്ങി ടീം ഇന്ത്യ. മുംബൈയിലെ ഒന്നാമത്തെ ഏകദിന മാച്ചിൽ ഇന്ത്യൻ ടീം ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും പോരാടിയാണ് 5 വിക്കെറ്റ് ജയം നേടിയത്.

ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയൻ ടീം മികച്ച തുടക്കം ലഭിച്ചിട്ടും 188 റൺസിൽ പുറത്തായപ്പോൾ മറുപടി ബാറ്റിംഗിൽ തുടക്ക ഓവറുകളിലെ തകർച്ചക്ക് ശേഷമാണ് ഇന്ത്യൻ ടീം ജയത്തിലേക്ക് എത്തിയത്. 189 റൺസ് എന്നുള്ള ടാർജെറ്റ് ലക്ഷ്യമാക്കി ഇറങ്ങിയ ഇന്ത്യൻ ടീമിന്റെ തുടക്കത്തിൽ തന്നെ ഇഷാൻ കിഷൻ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ഗിൽ എന്നിവരെ നഷ്ടമായി.

ശേഷം ക്യാപ്റ്റൻ ഹാർഥിക്ക് ഒപ്പം രാഹുൽ ഇന്ത്യൻ ടീമിനെ ജയത്തിലേക്ക് എത്തിക്കാൻ ശ്രമിച്ചു. ശേഷം ആറാം വിക്കറ്റിൽ ഒത്തുചേർന്ന ജഡേജ : രാഹുൽ കൂട്ടുകെട്ട് ഇന്ത്യക്ക് 5 വിക്കെറ്റ് ജയം സമ്മാനിച്ചു.100 റൺസ്കൂട്ടുകെട്ട് ഇരുവരും ഉയർത്തി. 75 റൺസ്സുമായി രാഹുൽ പുത്താകാതെ നിന്നപ്പോൾ ജഡേജ 45 റൺസ്സുമായി കട്ട സപ്പോർട്ട് നൽകി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ഓപ്പണർ ഹെഡിനെ(5) സിറാജ് ആദ്യമേ വീഴ്ത്തി. എന്നാൽ മൂന്നാം വിക്കറ്റിൽ മിച്ചർ മാർഷും സ്മിത്തും(22) ചേർന്ന് ഒരു തകർപ്പൻ കൂട്ടുകെട്ട് ഓസ്ട്രേലിയയ്ക്കായി സൃഷ്ടിക്കുകയുണ്ടായി. മിച്ചൽ മാർഷ് മത്സരത്തിൽ 65 പന്തുകളിൽ 81 റൺസ് നേടുകയുണ്ടായി. ഇന്നിംഗ്സിൽ 10 ബൗണ്ടറികളും 5 സിക്സറുകളും ഉൾപ്പെട്ടു. എന്നാൽ പിന്നീട് വന്ന ഓസ്ട്രേലിയൻ ബാറ്റർമാർ ഇന്ത്യൻ ബോളിങ്ങിനു മുൻപിൽ പതറുന്നതായിരുന്നു കാണാൻ സാധിച്ചത്.

മുഹമ്മദ് ഷാമിയുടെയും രവീന്ദ്ര ജഡേജയുടെയും ബോളിംഗ് മികവിന് മുന്നിൽ ഓസ്ട്രേലിയയുടെ മധ്യനിര കുഴഞ്ഞുവീണു. വലിയ പ്രതീക്ഷയായിരുന്നു ഗ്രീനും(12) മാക്സ്വെല്ലും(8) സ്റ്റോയിനിസും (5) മത്സരത്തിൽ വിറച്ചു വീണതോടെ ഓസ്ട്രേലിയൻ ഇന്നിംഗ്സ് വളരെ പരിതാപകരമായി മാറി. മത്സരത്തിൽ കേവലം 35 ഓവറുകൾ മാത്രം ബാറ്റ് ചെയ്യാനേ ഓസ്ട്രേലിയക്ക് സാധിച്ചുള്ളൂ. ഇതിനോടകം തന്നെ ഇന്ത്യ ഓസ്ട്രേലിയയുടെ 10 വിക്കറ്റുകളും വീഴ്ത്തുകയുണ്ടായി. കേവലം 188 റൺസ് മാത്രമാണ് ഓസ്ട്രേലിയ നേടിയിട്ടുള്ളത്.K L Rahul

Rate this post