കെഎൽ രാഹുലിന്റെ പറക്കും ക്യാച്ച്; ഓസ്ട്രേലിയയുടെ ക്ക് ഷോക്കായി രാഹുൽ സൂപ്പർ ക്യാച്ച് | K L Rahul Stunning Catch

K L Rahul Stunning Catch;ഇന്ത്യ – ഓസ്ട്രേലിയ വാങ്കഡെ ഏകദിനം പുരോഗമിക്കുകയാണ്. പുരോഗമിക്കുന്ന പരമ്പരയിലെ ഒന്നാം ഏകദിന മത്സരത്തിൽ രോഹിത് ശർമയുടെ അഭാവത്തിൽ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ ആണ് ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ. ഏകദിന ഫോർമാറ്റിൽ സമീപകാലത്ത് ഫോം കണ്ടെത്തുന്നതിൽ തുടർച്ചയായി പരാജയപ്പെടുന്ന കെഎൽ രാഹുലിനെ ഇന്ന് നടക്കുന്ന മത്സരത്തിലും പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ തീരുമാനത്തിനെതിരെ ഒരു വിഭാഗം ആരാധകർ സോഷ്യൽ മീഡിയയിൽ തങ്ങളുടെ നീരസം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

അവസാനിച്ച, ബോർഡർ ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലും 29-കാരനായ രാഹുലിന് തിളങ്ങാൻ സാധിച്ചിരുന്നില്ല. അതേസമയം, ഋഷഭ് പന്തിന് വാഹനാപകടത്തിൽ പരിക്ക് പറ്റിയതിനെ തുടർന്ന്, ടെസ്റ്റ് ഫോർമാറ്റിൽ ഇന്ത്യയുടെ വിക്കറ്റ് കാക്കുന്നത് കെഎസ് ഭരതും ഏകദിന ഫോർമാറ്റിൽ കെഎൽ രാഹുലും ആണ്. ഇന്നത്തെ മത്സരത്തിൽ വിക്കറ്റ് കീപ്പർ ഇഷാൻ കിഷനും ഇന്ത്യൻ ടീമിൽ കളിക്കുന്നുണ്ടെങ്കിലും, രാഹുൽ തന്നെയാണ് ഗ്ലൗ അണിഞ്ഞിരിക്കുന്നത്.

മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഫാസ്റ്റ് ബൗളർ മുഹമ്മദ് സിറാജ്, ഓസ്ട്രേലിയൻ ഓപ്പണർ ട്രെവിസ് ഹെഡിനെ പുറത്താക്കി ഇന്ത്യക്ക് ആദ്യ ബ്രേക്ക് സമ്മാനിച്ചിരുന്നു. തുടർന്ന് ക്രീസിൽ എത്തിയ ഓസ്ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനെ റൺഔട്ട് ആക്കാൻ തുടക്കത്തിൽ തന്നെ രാഹുലിന് അവസരം ലഭിച്ചെങ്കിലും അദ്ദേഹത്തിന് അത് മുതലെടുക്കാൻ സാധിച്ചില്ല. ഇതിന് പ്രായശ്ചിത്തം എന്നോണം, ഒരു മികച്ച ക്യാച്ചിലൂടെ രാഹുൽ തന്നെയാണ് സ്മിത്തിനെ മടക്കിയത്.

ഇന്നിങ്സിന്റെ 13-ാം ഓവറിലെ, ഹാർദിക് പാണ്ഡ്യ എറിഞ്ഞ ഫുൾ ലെങ്ത് ബോൾ, ഡിഫെൻഡ് ചെയ്യാൻ ശ്രമിക്കുന്നതിന് പകരം കട്ട് ചെയ്യാനാണ് സ്മിത്ത് ശ്രമിച്ചത്. എന്നാൽ, സ്മിത്തിന്റെ ബാറ്റിൽ എഡ്ജ് ചെയ്ത ബോൾ, ഒരു ഫുൾ ഡൈവിലൂടെ കെൽ രാഹുൽ തന്റെ കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു. ഇതോടെ ഓസ്ട്രേലിയയുടെ 72 റൺസിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് അവസാനിക്കുകയും ചെയ്തു.K L Rahul Stunning Catch

Rate this post