
എനിക്ക് ആറുമാസം മാത്രം പ്രായമുള്ളപ്പോൾ ആണ് എന്റെ ബാപ്പ ഉമ്മയുടെ ജീവൻ നിഷ്കരുണം ഇല്ലാതാതെ ആക്കിയത്; കണ്ണ് നനയിച്ച് ജുനൈസിന്റെ കഥ.!! | Junaiz VP Real Life Story Bigg Boss Malayalam Season 5
Junaiz VP Real Life Story Bigg Boss Malayalam Season 5 : ബിഗ്ബോസ് മലയാളം അഞ്ചാം സീസൺ ജൈത്രയാത്ര തുടരുകയാണ്. വാശിയേറിയ മത്സരമാണ് ഷോയിൽ നടന്നു കൊണ്ടിരിക്കുന്നത്. നർമ്മം വിരിയുന്ന സോഷ്യൽ മീഡിയ കണ്ടന്റുകളിലൂടെ ശ്രദ്ധേയനായ താരമാണ് ജുനൈസ് വി പി. ഇത്തവണ സോഷ്യൽ മീഡിയയെ പ്രതിനിധീകരിച്ചു കൊണ്ട് ജുനൈസ് ബിഗ്‌ബോസ് ഷോയിൽ മത്സരിക്കാൻ എത്തിയിട്ടുണ്ട്. വയനാട്ടുകാരനായ ജുനൈസിന്റെ ജീവിതകഥ ഏവരെയും ഒരു നിമിഷത്തേക്കെങ്കിലും ഞെട്ടിപ്പിച്ചു കളയുന്നതാണ്.
ജുനൈസിന് ആറുമാസം മാത്രം പ്രായമുള്ളപ്പോഴാണ് അദ്ദേഹത്തിൻറെ ബാപ്പ ജുനൈസിന്റെ ഉമ്മയുടെ ജീവൻ നിഷ്കരുണം ഇല്ലാതാക്കിയത്. സ്നേഹക്കൂടുതലായിരുന്നു കാരണം. എന്നാൽ ഗാർഹിക പീഡ നത്തിന് ഇരയായി മാറുകയായിരുന്നു തൻറെ ഉമ്മ എന്നാണ് ജുനൈസ് ബിഗ്ഗ്ബോസ് വേദിയിൽ തുറന്നു പറഞ്ഞത്. ഇത്തരമൊരു കഥ പറഞ്ഞു കൊണ്ട് തനിക്ക് സഹതാപതരംഗം സൃഷ്ടിക്കാൻ താൽപര്യമില്ലെന്നും എന്നാൽ ഈ കഥയില്ലാതെ തന്റെ ജീവിതം പൂർത്തിയാകാത്തതു കൊണ്ടാണ് ഇത് പറയേണ്ടിവരുന്നത് എന്നുമാണ് ജുനൈസ് വെളിപ്പെടുത്തിയത്.

വളരെ ചെറിയ പ്രായത്തിലാണ് ഉമ്മ വിവാഹം കഴിക്കുന്നത്. കാണാൻ അതീവ സുന്ദരിയായിരുന്നു ഉമ്മ. അതുകൊണ്ടു തന്നെ ബാപ്പയുടെ പ്രണയം അമിതമായിരുന്നു. ഡൈവോഴ്സ് എന്നത് ജീവിതത്തിൻറെ അവസാനമല്ല എന്നാണ് ജുനൈസ് പറഞ്ഞു വെക്കുന്നത്. ദാമ്പത്യ ജീവിതം സുഖകരമല്ല എന്നു തോന്നുന്നുവെങ്കിൽ, എത്ര സഹിച്ചിട്ടും ഒന്നും ശരിയാകുന്നില്ല എന്ന് തോന്നുന്നുവെങ്കിൽ ഉറപ്പായും അങ്ങനെ ഒരു ജീവിതത്തിൽ നിന്നും പുറത്തേക്ക് വരാനുള്ള സ്വാതന്ത്ര്യം സ്ത്രീകൾ എടുക്കണമെന്നാണ് ജുനൈസിന്റെ സന്ദേശം.
തൻറെ ഉമ്മയ്ക്ക് പറ്റിയത് അത്തരത്തിൽ ചങ്ങലകൾ കൊണ്ട് ഭേദിച്ച് ഒരു ദാമ്പത്യത്തിൽ നിന്നും പുറത്തു കടക്കാൻ കഴിയാതെ വന്നതാണ്. ഇങ്ങനെയുള്ള ഒരുപാട് സ്ത്രീകൾ ഒരുപക്ഷേ നമുക്കൊപ്പം ഉണ്ടാവാം എന്നും വിവാഹ മോചനം അനിവാര്യമാണെങ്കിൽ അതിനു മുതിരുക തന്നെ ചെയ്യണമെന്നും ജുനൈസ് കൂട്ടിച്ചേർക്കുന്നുണ്ട്. ജുനൈസിന്റെ കഥ കേട്ടതോടെ ബിഗ്ബോസ് മത്സരാർത്ഥികൾ മാത്രമല്ല മലയാളം ബിഗ്ബോസ് പ്രേക്ഷകർ ഒന്നാകെ കരഞ്ഞു പോവുകയായിരിന്നു.
തൻറെ ഉമ്മയ്ക്ക് പറ്റിയത് അത്തരത്തിൽ ചങ്ങലകൾ കൊണ്ട് ഭേദിച്ച് ഒരു ദാമ്പത്യത്തിൽ നിന്നും പുറത്തു കടക്കാൻ കഴിയാതെ വന്നതാണ്. ഇങ്ങനെയുള്ള ഒരുപാട് സ്ത്രീകൾ ഒരുപക്ഷേ നമുക്കൊപ്പം ഉണ്ടാവാം എന്നും വിവാഹ മോചനം അനിവാര്യമാണെങ്കിൽ അതിനു മുതിരുക തന്നെ ചെയ്യണമെന്നും ജുനൈസ് കൂട്ടിച്ചേർക്കുന്നുണ്ട്. ജുനൈസിന്റെ കഥ കേട്ടതോടെ ബിഗ്ബോസ് മത്സരാർത്ഥികൾ മാത്രമല്ല മലയാളം ബിഗ്ബോസ് പ്രേക്ഷകർ ഒന്നാകെ കരഞ്ഞു പോവുകയായിരിന്നു. Junaiz VP Real Life Story Bigg Boss Malayalam Season 5